തലയ്‌ക്കൊപ്പം മാത്രമല്ല തലൈവര്‍ക്കൊപ്പവും മക്കള്‍സെല്‍വന്‍! രജനിയുടെ വില്ലനായി വിജയ് സേതുപതി

By Midhun

വ്യത്യസ്ഥ ചിത്രങ്ങളിലൂടെ തമിഴകത്തെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ നടനാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ താരം നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് കരിയര്‍ തുടങ്ങിയത്. പിസ എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നായകവേഷത്തിലായിരുന്നു വിജയ് സേതുപതി എത്തിയിരുന്നത്.

പിസയുടെ വിജയമാണ് വിജയ് സേതുപതിക്ക് പിന്നീട് സിനിമയില്‍ നിരവധി അവസരങ്ങള്‍ നേടിക്കൊടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം താരത്തിന്റെതായി പുറത്തിറങ്ങിയ വിക്രം വേദ എന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മാധവനും പ്രധാന വേഷത്തിലെത്തിയിരുന്ന ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു ചലച്ചിത്ര പ്രേമികള്‍ നല്‍കിയിരുന്നത്. നിരവധി സിനിമകളാണ് വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിജയ് സേതുപതി അടുത്തതായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ പോവുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

ആരാധകരുടെ മക്കള്‍ സെല്‍വന്‍

ആരാധകരുടെ മക്കള്‍ സെല്‍വന്‍

സാധാരണക്കാരെ പോലെ പെരുമാറുന്നതും സാധാരണക്കാരനെ പോലെ ജീവിക്കുന്നതും കൊണ്ടാണ് ആരാധകര്‍ വിജയ് സേതുപതിയെ മക്കള്‍ സെല്‍വന്‍ എന്നു വിളിക്കുന്നത്. മാസ് ഹീറോ പരിവേഷം നല്‍കുന്ന സിനിമകള്‍ക്ക് പകരം വ്യത്യസ്ഥ ചിത്രങ്ങള്‍ ചെയ്തായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടിരുന്നത്. നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത സൂതു കവും എന്ന ചിത്രം താരത്തിന്റെതായി പുറത്തിറങ്ങിയ വ്യത്യസ്ഥ ചിത്രമായിരുന്നു.ബ്ലാക്ക് കോമഡി ക്രൈം വിഭാഗത്തില്‍പ്പട്ട ചിത്രം ഒരു പരീക്ഷണ ചിത്രമായിട്ടായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്. പന്നെയാരും പദ്മിനിയും, ഇരെവി, കഥൈ തിരക്കഥൈ വാസനം ഇയക്കം, ധര്‍മ്മദുരൈ എന്നീ ചിത്രങ്ങളെല്ലാം തന്നെ ചലച്ചിത്ര പ്രേമികള്‍ ഏറെ ഇഷ്ടപ്പെട്ട വിജയ് സേതുപതി ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലെല്ലാം തന്നെ വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനവുമായാണ് താരം എത്തിയിരുന്നത്.

പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍

കൈനിറയെ ചിത്രങ്ങളാണ് വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടൊരൂ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡറായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാമന്ത അക്കിനേനേിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സുപ്പര്‍ ഡീലക്‌സിനു പുറമേ മണിരത്‌നം ചിത്രമായ ചെക്കെ ചിവന്ത വാനം എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ പോലീസ് വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. തമിഴിനു പുറമേ തെലുങ്ക് ചിത്രമായ സായ്‌റാം നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്.

തല അജിത്തിനൊപ്പമുളള ചിത്രം

തല അജിത്തിനൊപ്പമുളള ചിത്രം

വിവേകം എന്ന ചിത്രത്തിന് ശേഷം തല അജിത്ത് നായകനാവുന്ന പുതിയ ചിത്രമാണ് വിശ്വാസം. സിരുത്തെ ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തലയും മക്കള്‍ സെല്‍വനും ആദ്യമായി ഒരു ചിത്രത്തില്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് സേതുപതി തന്നെയായിരുന്നു തലയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നത്.

തലൈവര്‍ക്കൊപ്പം ആദ്യമായി

തലൈവര്‍ക്കൊപ്പം ആദ്യമായി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കാന്‍ പോവുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. പിസ,ജിഗര്‍തണ്ട എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്ന സണ്‍ പിക്‌ചേഴ്‌സാണ് ഈ വിവരം തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ രജനിയുടെ വില്ലനായിട്ടാകും വിജയ് സേതുപതിയെത്തുക എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ആദ്യമായി വില്ലനായി പരിഗണിച്ചിരുന്നത് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയെയായിരുന്നുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ചിത്രം നിര്‍മ്മിക്കുന്ന സണ്‍ പിക്‌ചേഴ്‌സ് പുതിയ വിവരം സ്ഥിരീകരിച്ചതോടെ ആവേശത്തിലായിരിക്കുകയാണ് ഇരുതാരങ്ങളുടെയും ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X