ജനപ്രിയ നായകനൊപ്പം ബാങ്കോങ്കില്‍ മക്കള്‍സെല്‍വന്‍! സൂപ്പര്‍താരങ്ങളുടെ ചിത്രം വൈറലാവുന്നു! കാണൂ

By Prashant V R

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ് സേതുപതി. വിക്രം വേദ,96 തുടങ്ങിയ സിനിമകളുടെ വിജയം സേതുപതിക്ക് കേരളത്തില്‍ ആരാധകരെ കൂട്ടിയിരുന്നു. 96 എന്നചിത്രമായിരുന്നു വിജയ് സേതുപതിയുടെതായി അടുത്തിടെ കേരളത്തില്‍ തരംഗമായിരുന്നത്. സീതാകത്തി എന്ന ചിത്രമാണ് മക്കള്‍സെല്‍വന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.

96നു ശേഷവും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍. നിലവില്‍ ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് ബാങ്കോക്കിലാണ് സേതുപതിയുളളത്. ബാങ്കോക്കിലെ ചിത്രീകരണത്തിനിടെ മലയാളത്തിന്റെ ജനപ്രിയ നായകനെ വിജയ് സേതുപതി കണ്ടുമുട്ടിയിരുന്നു. ഇരുവരും ഒപ്പം ചേര്‍ന്നെടുത്തൊരു ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ജനപ്രിയനും മക്കള്‍സെല്‍വനും

ജനപ്രിയനും മക്കള്‍സെല്‍വനും

സിനിമാ പ്രേമികളും ആരാധകരും ഏറെ ഇഷ്ടപ്പെടുന്ന രണ്ടു താരങ്ങളാണ് ദിലീപും വിജയ് സേതുപതിയും. ഇരുവരുടെയും ചിത്രങ്ങള്‍ക്കെല്ലാം ഗംഭീര വരവേല്‍പ്പു തന്നെയാണ് ആരാധകര്‍ നല്‍കാറുളളത്. നിലവില്‍ പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു ദിലീപ് ബാങ്കോക്കിലെത്തിയിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായിട്ടായിരുന്നു മക്കള്‍ സെല്‍വനും ബാങ്കോക്കിലെത്തിയിരുന്നത്.

വൈറലാവുന്ന ചിത്രം

വൈറലാവുന്ന ചിത്രം

ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ബാങ്കോക്കില്‍ കണ്ടുമുട്ടിയിരുന്നത്. ഇരുവരും ഒരുമിച്ചുളള ഒരു ഫോട്ടോ വരുന്നത് ആദ്യമായതു കൊണ്ട് തന്നെ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഇടയില്‍ നിന്നും ലഭിക്കുന്നത്. തന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ഫൈനല്‍ ഷെഡ്യൂളിന്റെ തിരക്കുകളിലാണ് ജനപ്രിയ നായകനുളളത്. ജനപ്രിയ നായകനും മക്കള്‍സെല്‍വനും ഒന്നിച്ചുളള ചിത്രം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. ചിത്രത്തില്‍ ദിലിപീന്റെ മാനേജര്‍ അപ്പുണ്ണിയും ഒപ്പമുണ്ടായിരുന്നു.

കാണൂ

പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കന്‍

പ്രശസ്ത ചായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. കമ്മാരസംഭവത്തിനു ശേഷം ദിലീപിന്റെ നായികയായി നമിതാ പ്രമോദ് എത്തുന്ന ചിത്രമാണിത്. റാഫിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഒരു മാജിക്കുകാരന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രം കൂടിയായിരിക്കും പ്രൊഫസര്‍ ഡിങ്കന്‍. വമ്പന്‍ ബഡജ്റ്റിലാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.

ത്രീഡി ഫോര്‍മാറ്റിലായിരിക്കും ചിത്രം

ത്രീഡി ഫോര്‍മാറ്റിലായിരിക്കും ചിത്രം

ത്രീഡി ഫോര്‍മാറ്റിലായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ബാങ്കോക്കില്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. ദിലീപ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെയാണ് ജനപ്രിയ നായകന്റെ പ്രൊഫസര്‍ ഡിങ്കനു വേണ്ടി കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X