വിജയ് സേതുപതിയുടെ പുതിയ മലയാള ചിത്രം, നായികയായി നിത്യാ മേനോന്‍

By Midhun Raj

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോട കാത്തിരിക്കാറുണ്ട്. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയ സേതുപതി പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ സിനിമകള്‍ നിര്‍മ്മിച്ചും നടന്‍ സജീവമായിരുന്നു. അതേസമയം തമിഴിന് പുറമെ മലയാളം, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് വിജയ് സേതുപതി.

vijaysethupathi-nithya

മലയാളത്തില്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി എത്തിയത്. ജയറാം നായകനായ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് നടന്‍ അഭിനയിച്ചിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വിജയമായില്ലെങ്കിലും മക്കള്‍സെല്‍വന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. അതേസമയം മാര്‍ക്കോണി മത്തായിക്ക് ശേഷം നടന്‍ വീണ്ടും മോളിവുഡില്‍ എത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് സേതുപതി വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്.

നിത്യാ മേനോനാണ് സിനിമയില്‍ നായികയായി എത്തുന്നത്. ഒക്ടോബര്‍ അവസാനമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കേരളത്തില്‍ ചിത്രീകരിക്കുന്ന സിനിമ ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. മനോരമയാണ് വിജയ് സേതുപതിയുടെ മലയാള ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കാ പെ രണസിംഗം ആണ് വിജയ് സേതുപതിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ഇതിന് പുറമെ കൈനിറയെ ചിത്രങ്ങള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ദളപതി വിജയുടെ എറ്റവും പുതിയ ചിത്രമായ മാസ്റ്ററില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് മക്കള്‍സെവനാണ്. മാസ്റ്റര്‍ റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നത്. മാസ്റ്ററിന് പുറമെ പത്തിലധികം സിനിമകള്‍ വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആമിര്‍ ഖാന്റെ എറ്റവും പുതിയ ബോളിവുഡ് ചിത്രമായ ലാല്‍സിംഗ് ഛദ്ദയില്‍ വിജയ് സേതുപതിയും അതിഥി വേഷത്തില്‍ എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more about: vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X