TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
96ന് പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സ് നല്കി പാര്ത്ഥിപന്! ഒപ്പംകൂടി വിജയ് സേതുപതിയും തൃഷയും! കാണൂ
വിജയ് സേതുപതിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 96. അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിനേക്കാളും വലിയ സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയും ചെയ്തു. സേതുപതി അവതരിപ്പിച്ച റാമിനെയും തൃഷയുടെ ജാനുവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു.
മമ്മൂക്കയുടെ കിംഗിലെ മാസ് ഡയലോഗ് ആവര്‍ത്തിച്ച് യഷ്! വീഡിയോ വൈറല്‍! കാണൂ
മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും 96 നേട്ടമുണ്ടാക്കിയിരുന്നു. യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുളള ആളുകള്‍ക്കെല്ലാം ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ സിനിമ നല്‍കിയിരുന്നു. 96ന്റെ നൂറാം ദിന വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ നടന് പാര്ത്ഥിപന് സേതുപതിയോടും തൃഷയോടും ആവശ്യപ്പെട്ടാരു കാര്യം ശ്രദ്ധേയമായി മാറിയിരുന്നു.
96ന്റെ വിജയം
ഹൈസ്ക്കുളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര് 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു 96ല്‍ പറഞ്ഞത്. തമിഴില്‍ ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ സി പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു 96. സംവിധായകന് തന്നെ തിരക്കഥയെഴുതിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടി തൃഷ നടത്തിയിരുന്നത്. മക്കള്‍ സെല്വന് പതിവ് പോലെ തന്റെ പ്രകടനം ഗംഭീരമാക്കുകയും ചെയ്തു.
കുട്ടി ജാനുവും റാമും
ചിത്രത്തില്‍ ഇരുതാരങ്ങളുടെയും ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയായ ഗൗരി ജി കിഷനും ആദിത്യ ഭാസ്കറുമായിരുന്നു കുട്ടി ജാനുവായും റാമായും എത്തിയിരുന്നത്. ഹൈസ്ക്കുളില്‍ ഒരുമിച്ചു പഠിച്ചവരുടെ ഒത്തുച്ചേരലിലൂടെ ആയിരുന്നു സിനിമയുടെ കഥ സംവിധായകന് പറഞ്ഞത്. മലയാളിയായ ഗോവിന്ദ് വസന്തയുടെ സംഗീതവും സിനിമയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നു.
നൂറാം ദിന വിജയാഘോഷം
96ന്റെ നൂറാം ദിന വിജയാഘോഷം കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകനും നടനുമായ ചേരന്, സോഷ്യല്‍ ആക്ടിവിസ്റ്റ് തിരുമുകന് ഗാന്ധി, സമുദ്രക്കനി തുടങ്ങിയവരും മുഖ്യതിഥികളായി ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന് പാര്‍ത്ഥിപനായിരുന്നു ചടങ്ങില്‍ അവതാരകനായി എത്തിയിരുന്നത്.
സേതുപതിയും തൃഷയും
ചടങ്ങില്‍ സിനിമയെക്കുറിച്ച് മുഴുവനായി പാര്ത്ഥിപന് സംസാരിച്ചിരുന്നു. റാമിനെയും ജാനുവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്നുവെന്ന് പാര്ത്ഥിപന് പറഞ്ഞു. എന്നാല്‍ ഒരിക്കലെങ്കിലും അവര്‍ കെട്ടിപ്പിടിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും പാര്ത്ഥിപന് പറഞ്ഞു. ശേഷം സദസില്‍ ഇരിക്കുകയായിരുന്ന വിജയ് സേതുപതിയെയും തൃഷയെയും പാര്ത്ഥിപന് സ്റ്റേജിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുതാരങ്ങളോടും കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെടുകയും ഇരുവരും സമ്മതിക്കുകയും ചെയ്തു, സദസ് മുഴുവന്‍ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു ഇത് കണ്ടിരുന്നത്.
വീഡിയോ കാണൂ
ലോനപ്പന്റെ മാമോദീസ കണ്ടപ്പോള്‍ അന്ന് ഞാന്‍ എടുത്ത തീരുമാനം ശരിയായെന്ന് തോന്നി! സിദ്ധിഖ്
പൊങ്കലിന് രജനി ആയിരുന്നെങ്കില്‍ അജിത്തിന്റെ എതിരാളി ഇനി സൂര്യ!സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍