ജയറാമിനൊപ്പം മക്കള്‍ ശെല്‍വന്‍! ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് സേതുപതിയെത്തി! കാണൂ!
Recommended Video

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് വിജയ് സേതുപതി. മക്കള്‍ ശെല്‍വനെന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കാറുള്ളത്. ജൂനിയര്‍ ആര്‍ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലേക്കെത്തിയ താരത്തിന് ഏത് തരത്തിലുള്ള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ ആരാധകരും സാക്ഷ്യപ്പെടുത്തിയതാണ്. സിനിമാജീവിതത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മികച്ച സ്വീകാര്യതയുമായാണ് അദ്ദേഹം മുന്നേറുന്നത്. അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് താരം പറഞ്ഞിരുന്നു. ജയറാം ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തില്‍ തുടക്കം കുറിക്കുകയാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു.
മാര്‍ക്കോണി മത്തായി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയറാമിനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സനല്‍ കളത്തിലാണ് സിനിമ സംവിധാനം ചെയ്യുന്നത്. സത്യം ഓഡിയോസ് ഇതാദ്യമായി നിര്‍മ്മാണരംഗത്തെക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആത്മീയയാണ് നായികയയായി എത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയ് മാത്യു, ടിനി ടോം, നരേന്‍, തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

മാര്‍ക്കോണി മത്തായിയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന വിജയ് സേതുപതിയുടെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. ജയറാമിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications