വിജയ് സേതുപതി പണം നല്‍കി സഹായിച്ച അച്ചാമ്മ ഇനിയില്ല! സെറ്റില്‍ കുഴഞ്ഞു വീണ് അന്ത്യം

By Midhun Raj

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഇത്തവണ കേരളത്തിലെത്തിയപ്പോള്‍ എല്ലാവരും വരവേറ്റിരുന്നു. ആലപ്പുഴയിലെത്തിയ താരത്തിനൊപ്പം ചിത്രങ്ങളെടുക്കാനും വിശേഷങ്ങള്‍ തിരക്കാനും എല്ലാവരും തിരക്കുകൂട്ടി. ആരെയും നിരാശരാക്കാതെ എല്ലാവരും സന്തോഷപ്പെടുത്തികൊണ്ടായിരുന്നു മക്കള്‍സെല്‍വന്‍ അവരെ പറഞ്ഞയച്ചത്. കൂട്ടത്തില്‍ പ്രായമായ ഒരു സ്ത്രീ നടനോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

vijay sethupathi,

പിന്നീട് ഈ വീഡിയോയില്‍ കാണിച്ച സ്ത്രീ മരണപ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെറ്റില്‍ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് അവര്‍ മരണപ്പെടുകയും ആണ് ഉണ്ടായത്. കാവാലം അച്ചാമ്മ എന്നായിരുന്നു അവരുടെ പേര്. ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. മുന്‍പ് ജയറാമിന്റെ സല്‍പ്പേര് രാമന്‍കുട്ടി എന്ന ചിത്രത്തില്‍ ഇവര്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു.

നേരത്തെ വൈറലായ വീഡിയോയില്‍ മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ എന്നായിരുന്നു അമ്മൂമ്മ വിജയ് സേതുപതിയുടെ ചെവിയില്‍ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കൈയ്യിലുളള പണം തരാന്‍ നടന്‍ ആവശ്യപ്പെട്ടിരുന്നു. ആരുടെയെങ്കിലും കയ്യില്‍ പഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സില്‍നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ അച്ചാമ്മയ്ക്ക് നല്‍കുകയായിരുന്നു . മക്കള്‍സെല്‍വന്റെ ഈ നല്ല പ്രവൃത്തിക്ക് വലിയ കൈയ്യടി ലഭിക്കുകയും വീഡിയോ വൈറലാകുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X