ദേശീയ പുരസ്‌കാര ജേതാവിന്റെ സിനിമയില്‍ വേറിട്ട ലുക്കില്‍ വിജയ് സേതുപതി! വൈറലായി പുതിയ ചിത്രം
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പുതിയ സിനിമകളില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരം എപ്പോഴും എത്താറുളളത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായി രൂപമാറ്റം വരുത്തി നടന്‍ എല്ലാരെയും ഞെട്ടിപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം ലാഭത്തിനു വേണ്ടിയും നടന്‍ രൂപമാറ്റം വരുത്തിയിരിക്കുകയാണ്.
താടിയും മുടിയും നീട്ടിയുളള വിജയ് സേതുപതിയുടെ ക്യാരക്ടര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദേശീയ പുരസ്‌കാര ജേതാവ് എസ്പി ജ്ഞാനനാദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാഭം. ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസന്‍ തമിഴില്‍ തിരിച്ചെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ജഗപതി ബാബു വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന കഥാപാത്രമായി എത്തുന്നു. പാക്കിരി എന്നാണ് ലാഭത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. കര്‍ഷക കൂട്ടായ്മയുടെ നേതാവായിട്ടാണ് നടന്‍ എത്തുന്നത്. വേറിട്ട ഗെറ്റപ്പുകളില്‍ മക്കള്‍സെല്‍വന്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.
ഡി ഇമാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ഇയര്‍ക്കൈ,പേരാണ്‍മൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ് പി ജ്ഞാനനാഥന്‍. മുന്‍പ് വിജയ് സേതുപതിക്കൊപ്പം പുറമ്പോക്കു എങ്കിര പൊതുവുടമൈ എന്നൊരു ചിത്രവും സംവിധായകന്‍ ഒരുക്കിയിരുന്നു.


Click it and Unblock the Notifications











