TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇത് താന്‍ടാ നമ്മ മക്കള്‍ സെല്വന്! മരുന്നു വാങ്ങാന്‍ പൈസ ചോദിച്ച അമ്മൂമ്മയ്ക്ക് താരം നല്‍കിയത് കാണൂ
മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. താരത്തിന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. താരജാഡകളില്ലാത്തെ ജനങ്ങളോട് പെരുമാറുന്നത് കൊണ്ടാണ് സേതുപതി എല്ലാവരുടെയും ഇഷ്ടതാരമായി മാറിയിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വെച്ച് ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും താരം നിന്നുകൊടുക്കാറുണ്ട്.
സണ്ണി ലിയോണിനൊപ്പമുളള മമ്മൂട്ടി ചിത്രം! കമന്റുകള്‍ അതിരുകടന്നപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് അജു
അടുത്തിടെ പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തില്‍ എത്തിയപ്പോഴും ഇതിന് മാറ്റമുണ്ടായിരുന്നില്ല. തന്റെ ആരാധകരെ നിരാശരാക്കി മടക്കി അയക്കാന്‍ നടന് തയ്യാറായിരുന്നില്ല. എല്ലാവര്‍ക്കൊപ്പവും ചിത്രങ്ങളെടുത്തും വിശേഷങ്ങള്‍ തിരക്കിയും നടന് വീണ്ടും ജനപ്രിയനായി മാറി. ആലപ്പുഴയിലെ ഷൂട്ടിംഗിനിടെ മരുന്നു വാങ്ങാന്‍ പൈസ ചോദിച്ച അമ്മൂമ്മയ്ക്ക് സേതുപതി നല്‍കിയത് വൈറലായി മാറിയിരുന്നു.
മക്കള്‍ സെല്വന് ആലപ്പുഴയില്‍
പുതിയ തമിഴ് ചിത്രം മാമനിതന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു മക്കള്‍സെല്‍വന്‍ കേരളത്തിലെത്തിയിരുന്നത്. സിനിമയിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കാനായി ആലപ്പുഴയിലായിരുന്നു സേതുപതിയും സംഘവും എത്തിയത്. ആലപ്പുഴയില്‍ എത്തിയ നടന് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയിരുന്നത്. മക്കള്‍ സെല്വന് കീ ജയ് എന്ന് ആര്പ്പുവിളിച്ചുകൊണ്ടുളള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
മാമനിതന്‍ ഷൂട്ടിംഗ്
വിജയ് സേതുപതിയുടെ തന്നെ മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള സീനു രാമസാമിയാണ് മാമനിതന്‍ സംവിധാനം ചെയ്യുന്നത്. സീനു രാമസാമിയുടെ മുന്‍ ചിത്രങ്ങളായ തേന്‍മേര്‍ക്ക് പരുവകാട്രു,ധര്‍മ്മദുരൈ,ഇദം പൊരുള്‍ യെവള് തുടങ്ങിയ സിനിമകളില്‍ സേതുപതിയായിരുന്നു നായകന്. പുതിയ ചിത്രവും വ്യത്യസ്തമാര്‍ന്നൊരു പ്രമേയത്തിന്റെ അകമ്പടിയോടെ ആണ് ഒരുക്കുന്നത്. കേരളം ഷൂട്ടിംഗിന് അനുയോജ്യമായത് കൊണ്ടാണ് സംഘം ഇവിടെ എത്തിയിരുന്നത്.
ആദ്യ ദിനം മുതല്‍
വിജയ് സേതുപതി എത്തിയ ആദ്യ ദിനം മുതല്‍ വന്‍തിരക്കായിരുന്നു ലൊക്കേഷനു സമീപം ഉണ്ടായത്. താരത്തിനൊപ്പം ചിത്രങ്ങളെടുക്കാന്‍ വേണ്ടിയാണ് കൂടുതല്‍ പേരും എത്തിയിരുന്നത്. തന്നെ കാണാനെത്തിയവരെ ആരെയും നിരാശപ്പെടുത്താതെ ആയിരുന്നു മക്കള്‍സെല്‍വന്റെ ഇടപെടല്‍. ഇതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി വൃദ്ധയായ ഒരു സ്ത്രീ നടനോട് സഹായം അഭ്യര്‍ത്ഥിച്ചത്.
അമ്മൂമ്മയ്ക്ക് നല്‍കിയത്
മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ എന്നായിരുന്നു അമ്മൂമ്മ വിജയുടെ ചെവിയില്‍ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കൈയ്യിലുളള പണം തരാന്‍ നടന് ആവശ്യപ്പെട്ടു. ആരുടെയെങ്കിലും കയ്യില്‍ പഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സില്‍നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്കി. മക്കള്‍സെല്‍വന്റെ ഈ നല്ല പ്രവൃത്തിക്ക് വലിയ കൈയ്യടിയായിരുന്നു ലഭിച്ചിരുന്നത്.
വീഡിയോ കാണൂ
ജനപ്രിയ നായകന് വീണ്ടും മിന്നിക്കാനുളള വരവാണ്! പുതിയ ചിത്രത്തില്‍ നായികയായി ഈ താരസുന്ദരി! കാണൂ
സിപിസി അവാര്‍ഡുകളില്‍ മികച്ച ചിത്രമായി സുഡാനി ഫ്രം നൈജീരിയ! മറ്റു പുരസ്കാരങ്ങള്‍ ഇങ്ങനെ! കാണൂ