മക്കള്‍സെല്‍വന്‍ വീണ്ടും മിന്നിക്കാനുളള വരവാണ്! പുതിയ ചിത്രത്തില്‍ സന്ന്യാസിയായി താരം! ഫോട്ടോ വൈറല്‍
വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം സൈരാ നരസിംഹ റെഡ്ഡി റീലിസിങ്ങിനൊരുങ്ങുകയാണ്. മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് സേതുപതി എത്തുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്ക് കാണിച്ചുകൊണ്ടുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
സൈരാ നരസിംഹ റെഡ്ഡിയില്‍ ഒരു സന്ന്യാസിയുടെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് അറിയുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ചിരഞ്ജീവിയും മകനും സൂപ്പര്‍സ്റ്റാറുമായ രാംചരണ്‍ തേജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. രായല്‍സീമയിലെ സ്വാതന്ത്ര്യ സമരസേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ജഗപതി ബാബു,കിച്ച സുദീപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്കില്‍ ചിത്രീകരിച്ച സിനിമ തമിഴ്,കന്നഡ,മലയാളം തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications