വിജയ് സേതുപതിയെ നന്‍പനായി വരവേറ്റുകൊണ്ടൊരു പാട്ട്! മാര്‍ക്കോണി മത്തായിയിലെ പുതിയ വീഡിയോ ഗാനം
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. ജയറാം നായകവേഷത്തില്‍ എത്തുന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് നടന്‍ എത്തുന്നത്. മാര്‍ക്കോണി മത്തായിയിലെ പുതിയൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
നന്‍പാ എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍
ലഭിക്കുന്നത്. ഒരു എഫ് എം റേഡിയോ സ്‌റ്റേഷനിലേക്ക് വിജയ് സേതുപതിയെ അവിടെയുളളവര്‍ വരവേല്‍ക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം സിദ്ധാര്‍ത്ഥ് ശിവ, റംസാന്‍, കുക്കു തുടങ്ങിയവരും എത്തുന്നുണ്ട്.

ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. യാസിന്‍ നിസാര്‍, ഹരിചരണ്‍ എന്നിവര്‍ ഗാനം ആലപിച്ചിരിക്കുന്നു. അടുത്ത മാസമാണ് മാര്‍ക്കോണി മത്തായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സനില്‍ കളത്തിലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍ക്കോണി മത്തായിയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications