മാമനിതനുമായി മക്കള്‍ സെല്‍വന്റെ വരവ്! ചിത്രമൊരുക്കുന്നത് സീനു രാമസാമി! ഷൂട്ടിംഗ് ആരംഭിച്ചു
മക്കള്‍സെല്‍വന്‍ വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മാമനിതന്‍. സേതുപതിയുടെ തന്നെ മുന്‍ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള സീനു രാമസാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.
നടുവുലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായത്രിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വിജയ് സേതുപതിയുടെ മുന്‍ചിത്രങ്ങളായ തേന്‍മേര്‍ക്ക് പരുവകാട്രു, ധര്‍മ്മദുരൈ, ഇടംപൊരുള്‍ യെവള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിരുന്നത് സീനു രാമസാമി ആയിരുന്നു.

ഈ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം കൂടി വരുമ്പോള്‍ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെ രണ്ട് ചിത്രങ്ങളായിരുന്നു സേതുപതിയുടെതായി വലിയ വിജയങ്ങളായിരുന്നത്. ചെക്ക ചിവന്തം വാനം. 96 എന്നീ ചിത്രങ്ങള്‍ വലിയ രീതിയില്‍ എല്ലാവരും സ്വീകരിച്ചിരുന്നു.
മാമനിതനു പുറമെ സീതാകത്തി,സൂപ്പര്‍ ഡീലക്‌സ്,സൈരാ നരസിംഹ റെഡ്ഡി,പേട്ട തുടങ്ങിയ സിനിമകളും വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. ഇതില്‍ സീതാകത്തി വരുന്ന ക്രിസ്മസിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











