മതം പറഞ്ഞ് വരുന്നവന് വോട്ട് കൊടുക്കല്ലേ!ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മക്കള്‍ സെല്‍വന്‍!വീഡിയോ വൈറല്‍
Recommended Video
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമുളള വിജയ് സേതുപതി. നടന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മക്കള്‍ സെല്‍വന്‍. ഇതിനിടെ വിജയ് സേതുപതി നടത്തിയൊരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ജാതിയും മതവും പറഞ്ഞ് വോട്ടുതേടുന്നവര്‍ക്ക് വോട്ടുകൊടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സേതുപതി എത്തിയിരുന്നത്. "സ്‌നേഹമുളളവരെ, വോട്ട് ചെയ്യുമ്പോള്‍ നോക്കി വോട്ടു ചെയ്യണം. സൂക്ഷിച്ച് ചെയ്യാന്‍ നോക്കണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, കോളേജിലൊരു പ്രശ്‌നം,നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം ,അല്ലെങ്കില്‍ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരൊടൊപ്പം നില്‍ക്കണം.

അല്ലാതെ നമ്മുടെ മതത്തിനൊരു പ്രശ്‌നം,ജാതിക്കൊരു പ്രശ്‌നം എന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കരുത്. എല്ലാം ചെയ്തിട്ട് ഇങ്ങനെ പറഞ്ഞവരൊക്കെ പോലീസ് കാവലില്‍ സുരക്ഷിതരായിരിക്കും.നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തു വെയ്ക്കുക. വിജയ് സേതുപതി നിറഞ്ഞ സദസിനു മുന്‍പാകെ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും വോട്ട് ചെയ്യാനായി വിജയ് സേതുപതി സമയം കണ്ടെത്തിയിരുന്നു. സേതുപതിക്കു പുറമെ തമിഴ് സൂപ്പര്‍ താരങ്ങളെല്ലാം കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തുകളില്‍ എത്തിയിരുന്നു.


Click it and Unblock the Notifications