twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമനിതനു പിന്നാലെ തുഗ്ലക്കായി വിജയ് സേതുപതി!മക്കള്‍ സെല്‍വന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളിങ്ങനെ

    By Midhun Raj
    |

    പേട്ടയ്ക്കു ശേഷം വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് തുഗ്ലക്ക്. അണിയറയില്‍ ഒരുങ്ങുന്ന മാമനിതനു പിന്നാലെയാണ് മക്കള്‍സെല്‍വന്റെ മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. സേതുപതിയുടെ തന്നെ 96ല്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഡെല്‍ഹി പ്രസാദ് ദീനദയാല്‍ ആണ് സിനിമയുടെ സംവിധായകന്‍. സേതുപതിയുടെ പുതിയ ചിത്രം ഒരു പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആണെന്നാണ് അറിയുന്നത്.

    മധുരരാജയിലെ പാട്ട് പൊളിക്കുമെന്ന് സണ്ണി ലിയോണ്‍! മമ്മൂക്ക സൂപ്പര്‍ നൈസാണെന്നും നടി! കാണൂമധുരരാജയിലെ പാട്ട് പൊളിക്കുമെന്ന് സണ്ണി ലിയോണ്‍! മമ്മൂക്ക സൂപ്പര്‍ നൈസാണെന്നും നടി! കാണൂ

    വിജയ് സേതുപതി രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തില്‍ എത്തുന്ന സിനിമ ഒരു മാസ് ചിത്രം ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സേതുപതിയുടെ നടുവുല കൊഞ്ചം പക്കത്തെ കാണോം,സീതാകാത്തി എന്ന ചിത്രങ്ങളൊരുക്കിയ ബാലാജി ധരണധീരനാണ് ചിത്രത്തിന് സംഭാഷണം എഴുതുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാര്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

    vijay sethupathi,

    96ലൂടെ തമിഴില്‍ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത തുഗ്ലക്കിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നു. ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. തുഗ്ലക്കിനു പുറമെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മക്കള്‍ സെല്‍വന്‍. മാമനിതന്‍,വിജയ് ചന്ദറുടെ സിനിമ,എസ് ജനനാഥന്‍ ചിത്രം,വെങ്കിട കൃഷ്ണ രോഗനാഥിന്റെ സിനിമ തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

    കുമ്പളങ്ങി നൈറ്റ്‌സില്‍ വില്ലനായി തിളങ്ങാന്‍ ഫഹദ് ഫാസില്‍! സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂകുമ്പളങ്ങി നൈറ്റ്‌സില്‍ വില്ലനായി തിളങ്ങാന്‍ ഫഹദ് ഫാസില്‍! സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ

    മെര്‍സലിനു ശേഷം മിന്നിക്കാന്‍ വിജയ് അറ്റ്‌ലീ ടീം! ദളപതി 63യെക്കുറിച്ചുളള പുതിയ വിശേഷങ്ങളിങ്ങനെ! കാണൂമെര്‍സലിനു ശേഷം മിന്നിക്കാന്‍ വിജയ് അറ്റ്‌ലീ ടീം! ദളപതി 63യെക്കുറിച്ചുളള പുതിയ വിശേഷങ്ങളിങ്ങനെ! കാണൂ

    English summary
    vijay sethupathi's thuglak movie updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X