ഗജ ദുരിതബാധിതര്‍ക്ക് കേരളത്തിന്റെ സഹായം! തോഴര്‍ പിണറായി വിജയന് നന്ദി പറഞ്ഞ് വിജയ് സേതുപതി

By Prashant V R

Recommended Video

പിണറായി വിജയന് നന്ദി പറഞ്ഞ് വിജയ് സേതുപതി | filmibeat Malayalam

ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടില്‍ സഹായമെത്തിച്ച കേരളസര്‍ക്കാരിന് നന്ദി പറഞ്ഞ് വിജയ് സേതുപതി. തമിഴ്‌നാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്കായി പത്ത് കോടി രൂപയായിരുന്നു മുഖ്യമന്ത്രി പിണാറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നത്. അദ്ദേഹത്തിന്റെ നടപടിയെ നന്ദിയോടെയും സന്തോഷത്തോടെയും വണങ്ങുന്നുവെന്ന് വിജയ് സേതുപതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

"തമിഴകത്തോട് സഹായവും ഐക്യദാര്‍ഢ്യവും പ്രകടമാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കളുടെ സഹായ മനസ്‌കതയ്ക്കും സഹോദര സ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു. തോഴര്‍(സഖാവ്)പിണറായി വിജയന്‍ എന്നാണ് മക്കള്‍ സെല്‍വന്‍ കേരള മുഖ്യമന്ത്രിയെ ട്വിറ്ററില്‍ പരാമര്‍ശിച്ചത്.

pinarayi vijayan-vijay sethupathi

നേരത്തെ ഗജ ചുഴലിക്കാറ്റ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആവശ്യ വസ്തുക്കളും മരുന്നുകളും കൂടാതെ കെഎസ്ഇബി ജീവനക്കാരേയും കേരളം അയച്ചിരുന്നു. തുടര്‍ന്ന് കേരളാ മുഖ്യമന്ത്രി തമിഴില്‍ ട്വീറ്റ് ചെയ്ത് തമിഴ് ജനതയ്ക്ക് ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ തകര്‍ത്തും മരങ്ങള്‍ കടപുഴക്കിയും കൊടുങ്കാറ്റ് തമിഴ്‌നാട്ടില്‍ താണ്ഡവം തുടങ്ങിയപ്പോള്‍ ഒട്ടുംവൈകാതെ സഹായഹസ്തം നീട്ടിയ സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു.

ചുഴലിക്കാറ്റില്‍ നാശം വിതച്ചവര്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ കേരളം ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചിരുന്നു. മുന്‍പ് തമിഴ് ജനതയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ കമല്‍ഹാസന്‍ കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്തെ സാരമായി രീതിയില്‍ ബാധിച്ചുവെന്നും കേരള സര്‍ക്കാരും ജനങ്ങളും തമിഴ്‌നാടിനെ സഹായിക്കണമെന്നുമായിരുന്നു കമല്‍ഹാസന്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X