അല്ലു അര്‍ജുന്റെ വില്ലനായി മക്കള്‍സെല്‍വന്‍? സൂപ്പര്‍താരങ്ങള്‍ ആദ്യമായി നേര്‍ക്കുനേര്‍

By Midhun Raj

തെന്നിന്ത്യയില്‍ വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ട് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. ചെറിയവേഷങ്ങളില്‍ നിന്നും നായകനടനായും വില്ലനായുമൊക്കെ മക്കള്‍സെല്‍വന്‍ തിളങ്ങിയിരുന്നു. സൈര നരസിംഹ റെഡ്ഡി എന്ന തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രമാണ് സൂപ്പര്‍താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

allu arjun-vijay sethupathi

സൈര നരസിംഹ റെഡ്ഡിക്ക് പിന്നാലെ തെലുങ്കില്‍ വീണ്ടും സജീവമാവുകയാണ് നടന്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടോളിവുഡിലെ പ്രശസ്ത സംവിധായകന്‍ സുകുമാറാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അല്ലുവിന്റെ കരിയറിലെ 20ാമത്തെ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. അതേസമയം വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെയുണ്ടായിട്ടില്ല.

അടുത്തിടെ സംവിധായകന്‍ സുകുമാറുമായി വിജയ് സേതുപതി കൂടിക്കാഴ്ച നടത്തിയിരുന്നു. സുകുമാര്‍ പറഞ്ഞ കഥ മക്കള്‍സെല്‍വന് ഇഷ്ടപ്പെട്ടുവെന്നും ചിത്രം ചെയ്യാന്‍ വാക്കാല്‍ സമ്മതിച്ചുമെന്നാണ് ടോളിവുഡില്‍ നിന്നുമുളള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.

Read more about: allu arjun vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X