വിജയ് സേതുപതി മലയാളത്തിലേക്ക്! അരങ്ങേറ്റം ഈ സൂപ്പര്‍ താരത്തിനൊപ്പം! ഇതു പൊളിക്കുമെന്ന് ആരാധകര്‍
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്റെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്. സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ 96 കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു.
ഇപ്പോഴിതാ താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നടന്‍ ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തില്‍ എത്തുന്നത്. ഛായാഗ്രാഹകന്‍ സജന്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാകും ഇരുവരും എത്തുക. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ചങ്ങനാശ്ശേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു.
മലയാള സിനിമയോടും താരങ്ങളോടുമുളള ഇഷ്ടം മിക്ക വേദികളിലും വിജയ് സേതുപതി പങ്കുവെക്കാറുണ്ട്. മുന്‍പ് മോഹന്‍ലാലിന്റെ തന്മാത്ര കണ്ട് ആരാധന തോന്നിയതും സത്യന്‍ അന്തിക്കാട് ചിത്രങ്ങളോടുളള ഇഷ്ടവും മക്കള്‍ സെല്‍വന്‍ പങ്കുവെച്ചിരുന്നു. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.


Click it and Unblock the Notifications











