മരണം വരെ അവര്‍ അച്ഛനെ വേട്ടയാടിയിരുന്നു, തേങ്ങിക്കരയുന്നത് കണ്ടിട്ടുണ്ട്; ലോഹിയെ കുറിച്ച് മകന്‍
മലയാള സിനിമയിലെ ഇതിഹാസമാണ് ലോഹിതദാസ്. സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാളസിനിമയ്ക്ക് എന്നെന്നും ഓര്‍ത്തിരിക്കാവുന്ന സിനിമകളും കഥാപാത്രങ്ങളുമെല്ലാം ലോഹിതദാസ് സമ്മാനിച്ചിട്ടുണ്ട്. ലോഹിതദാസ് ലോകത്തോട് യാത്ര പറഞ്ഞ് പോയിട്ട് 12 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള മകന്‍ വിജയ് ശങ്കറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ആരാധകഹൃദയം കീഴടക്കി അമൈറ; ഗ്ലാമറസ് ചിത്രങ്ങള്‍
മാതൃഭൂമിയക്ക് നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് വിജയ് ശങ്കര്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. ചില കഥാപാത്രങ്ങള്‍ അച്ഛനെ മരണംവരെ വേട്ടായിടിരുന്നുവെന്നാണ് വിജയ് ശങ്കര്‍ പറയുന്നത്. കിരീടവും തനിയാവര്‍ത്തനവുമെല്ലാം ലോഹിതദാസിന് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നാണ് വിജയ് പറയുന്നത്. വിശദമായി വായിക്കാം.

അച്ഛന്റെ ചില കഥാപാത്രങ്ങള്‍ അച്ഛനെ മരണം വരെ വേട്ടയാടിയിട്ടുണ്ട്. കിരീടവും തനിയാവര്‍ത്തനവുമെല്ലാം, അച്ഛന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരുന്നു. സേതുമാധവനോട് ചെയ്തത് വല്ലാത്ത ക്രൂരതയായിരുന്നുവെന്ന് അച്ഛന് തോന്നിയിരുന്നു. അയാളുടെ കുടുംബം തകര്‍ത്തു സ്വപ്നങ്ങള്‍ തകര്‍ത്തു. ഒരു മനുഷ്യനോട് നമുക്കെന്തെല്ലാം ചെയ്യാന്‍ സാധിക്കും അതെല്ലാം ചെയ്തുവെന്നാണ് വിജയ് പറയുന്നത്. ആ കുറ്റബോധത്തിലായിരിക്കാം ചെങ്കോലില്‍ ജയിലില്‍ വച്ച് സ്വപ്നത്തില്‍ കീരിക്കാടന്‍ ജോസ് സേതുമാധവനോട് '' എന്തിന് എന്റെ കുടുംബം തകര്‍ത്തു, എന്റെ മക്കളെ അനാഥരാക്കി'' എന്ന് ചോദിക്കുന്ന രംഗം എഴുതിയതെന്നും അദ്ദേഹം പറയുന്നു.

തനിയാവര്‍ത്തത്തിലെ ബാലന്‍ മാഷും അതുപോലെയായിരുന്നു. എനിക്കോര്‍മയുണ്ട്, ഒരിക്കല്‍ ഒരു ഓണത്തിന് ഞങ്ങള്‍ എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച്, അച്ഛനാണെങ്കില്‍ കുറച്ച് പനങ്കള്ള് സംഘടിപ്പിച്ച് അതൊക്കെ കഴിച്ച് നല്ല മൂഡിലിരിക്കുകയായിരുന്നു. പെട്ടന്ന് തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷെ അച്ഛന് ഓര്‍മ വന്നുവെന്നും വിജയ് ശങ്കര്‍ പറയുന്നു.
''ചിത്രത്തില്‍ ഗോപി പറയുന്ന ഒരു ഡയലോഗുണ്ട്, ''സ്ഥലം വിറ്റതിന്റെ കാശ് വാങ്ങിക്കാന്‍ ബാലേട്ടന്‍ പോയത് കയ്യില്‍ ഒരു വലിയ ബാഗുമായിട്ടാണ്.'' പതിനായിരം രൂപ വാങ്ങാനാണ് ബാലന്‍ മാഷ് പോകുന്നത്. പതിനായിരം എന്ന് പറഞ്ഞാല്‍ നൂറിന്റെ ചെറിയ കെട്ടായിരിക്കുമെന്ന് ഗോപിക്ക് അറിയാം. എന്നാല്‍ ബാലന്‍ മാഷിന് അറിയില്ല. അത്രയ്ക്ക് നിഷ്‌കളങ്കനായിരുന്നു ബാലന്‍ മാഷ്. ''ബാലേട്ടന്‍ എത്ര നിഷ്‌കളങ്കനാണ്'', എന്ന് പറഞ്ഞ് അച്ഛന്‍ കരഞ്ഞു. അച്ഛന് അവരോട് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു''. അദ്ദേഹം പറയുന്നു.

അച്ഛന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് ചോദിച്ചാല്‍ വിജയ് ശങ്കര്‍ പറയുന്നത് കിരീടത്തിലെ സേതുമാധവനും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷുമാണെന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു ലോഹിതദാസിന്റെ ഓര്‍മ്മ ദിവസം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് മഹാനായ സിനിമാക്കാരന് ആദരം അര്‍പ്പിച്ചു കൊണ്ടെത്തിയത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ലോഹിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.
Recommended Video

ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് ലോഹിതദാസ്. തിരക്കഥാകൃത്തായും സംവിധായകനായും ഒരുപാട് സിനിമകള്‍ സമ്മാനിച്ചു. 2007 ല്‍ പുറത്തിറങ്ങിയ നിവേദ്യം ആയിരുന്നു അവസാനമായി സംവിധാനം ചെയ്ത സിനിമ. 2009 ലായിരുന്നു ലോഹിതദാസിന്റെ മരണം.


Click it and Unblock the Notifications











