twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് തെലുങ്കിലേക്ക്; 66-ാം ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ പുരസ്‌കാര ജേതാവ്

    |

    തമിഴ് സിനിമയുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയുടെ ദളപതിയാണ് വിജയ്. സൂപ്പര്‍താരമായ വിജയിയുടെ ഓരോ സിനിമകള്‍ക്കും ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ചാണ് കാത്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിലിറങ്ങിയ മാസ്റ്റര്‍ നേടിയ വിജയം തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ വിജയ് ആരാധകര്‍ക്കുള്ളൊരു മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

    വിജയിയുടെ 66-ാം ചിത്രം തമിഴിലല്ല തെലുങ്കിലായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിജയ് ചിത്രങ്ങള്‍ മൊഴിമാറ്റിയും മാറ്റാതേയും തമിഴ്‌നാടിന് പുറത്തും വന്‍ വിജയങ്ങളാകാറുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ട് തെലുങ്കിലേക്ക് വിജയ് എത്തുന്നത്. വാര്‍ത്ത ശരിയെങ്കില്‍ മൊഴിമാറ്റമല്ലാതെ വിജയ് അഭിനയിക്കുന്ന ആദ്യത്തെ തെലുങ്ക് ചിത്രമായി ഇത് മാറും.

    Vijay

    ദേശീയ പുരസ്‌കാര ജേതാവായ വംസി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രം തമിഴിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുക. ദില്‍ രാജുവായിരിക്കും ചിത്രം നിര്‍മ്മിക്കുക. വാര്‍ത്ത പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലെങ്ങും ഈ ചിത്രമാണ് ചര്‍ച്ച. വിജയ് 66 എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്രെന്റായി മാറുകയും ചെയ്തിരിക്കുകയാണ്.

    അതേസമയം ചിത്രത്തിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. വിജയിയുടെ പിറന്നാളായ ജൂണ്‍ 22നായിരിക്കും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഹര്‍ഷി എന്ന ചിത്രത്തിലൂടെയാണ് വംശി ദേശീയ പുരസ്‌കരാം നേടുന്നത്. മികച്ച ജനപ്രീയ ചിത്രത്തിനുള്ള പുരസ്‌കാരമാണ് മഹര്‍ഷി നേടിയത്. മഹേഷ് ബാബുവായിരുന്നു ചിത്രത്തിലെ നായകന്‍.

    ലുക്കില്‍ മയക്കി വീഴ്ത്തി സുന്ദരി! അടിപൊളി ലുക്കില്‍ ചാഹത് ഖന്ന

    Recommended Video

    സന്തോഷം പങ്കുവച്ച് ആശ ശരത് | FilmiBeat Malayalam

    നിലവില്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. മാസ്റ്റര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

    Read more about: vijay
    English summary
    Vijay To Make Telugu Debut WIth A National Award Winning Director, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X