സുരേഷ് ഗോപിയുടെ ആ നായിക, കല്ല് പോലൊരു പെണ്ണ് തിരികെ എത്തുന്നു

രണ്ടേ രണ്ട് മലയാള സിനിമകൊണ്ട് കേരളക്കരയെ ആകെമൊത്തം കൈയ്യിലെടുത്ത അന്യഭാഷക്കാരിയാണ് വിജയശാന്തി. സുരേഷ് ഗോപി നായകനായ യുവതുര്‍ക്കി, ശക്തമായ സ്ത്രീപക്ഷ കഥപറഞ്ഞ കല്ലുകൊണ്ടൊരു പെണ്ണ് എന്നീ ചിത്രങ്ങളിലൂടെയാണ് വിജയശാന്തി മലയാളികളുടെ പ്രിയം നേടിയത്. തെലുങ്ക് - തമിഴ് സിനിമാ ലോകത്ത് ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ച വിജയശാന്തി രാഷ്ടീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു.

പൊലീസ് ലോക്കപ്പ്, കര്‍ത്തവ്യം എന്നീ തെലുങ്ക് ചിത്രങ്ങളിലെ വിജയശാന്തിയുടെ അഭിനയം ഇന്നും പ്രശംസിക്കുന്നവരുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം വിജയശാന്തി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് വിജയശാന്തി തിരിച്ചെത്തുന്നത്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍.

vijayashanti

രാഷ്ട്രീയത്തില്‍ നിന്ന് വിജയശാന്തി അല്പം അകലം പാലിക്കുന്നു എന്ന് കേട്ടറിഞ്ഞപ്പോഴാണ് സംവിധായകന്‍ തിരക്കഥയുമായി നടിയെ ചെന്നു കണ്ടത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതോടെ വിജയശാന്തി സമ്മതം അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ പല സംവിധായകരും ശാന്തിയ്ക്ക് വേണ്ടി കഥ ഒരുക്കുന്ന തിരക്കിലാണത്രെ.എന്നാല്‍ തിരിച്ചുവരുന്ന നായികമാരെപ്പോലെ സാധാരണ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ വിജയശാന്തി തയ്യാറല്ല. വളരെ ശക്തമായ , പ്രാധാന്യമുള്ള വേഷം മാത്രമേ ചെയ്യൂ എന്ന തീരുമാനത്തിലാണത്രെ വിജയശാന്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X