വിനയന്റെ വിപ്ലവം അവസാനിക്കുന്നില്ല

ഡ്രാക്കുള നല്‍കിയ വിജയമാണ് വിനയന് പുതിയ ചിത്രമൊരുക്കാന്‍ ധൈര്യം പകരുന്നത്. ഡ്രാക്കുള തെക്കേ ഇന്ത്യയില്‍ മുഴുവന്‍ റിലീസ് ചെയ്തിരുന്നു. തമിഴ് നടന്‍മാരായ പ്രഭു, നാസര്‍ എന്നിവര്‍ ഇതില്‍ പ്രധാന വേഷം ചെയ്തിരുന്നു. ത്രിഡിയും ഡ്രാക്കുള കഥയും അതിനെയെല്ലാം വെല്ലുന്ന ഗഌമറും ഉള്ളതുകൊണ്ട് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. ഡ്രാക്കുളയുടെയും പ്രേതത്തെയുമൊന്നും കണ്ട് പേടിക്കാത്ത യുവാക്കള്‍ ചിത്രത്തിലെ ഗ്ലാമര്‍ സീനുകള്‍ കണ്ടാണ് പേടിച്ചുപോയത്. അത്രയ്ക്കു നിറഞ്ഞുനില്‍ക്കുകയാണ് തരുണീമണികള്‍. ത്രിഡിയില്‍ ആദ്യമായിട്ടായിരിക്കും ഒരു ഗ്ലാമര്‍ ചിത്രമൊരുങ്ങിയത്.
എാല്‍ പുതിയ ചിത്രത്തില്‍ കുട്ടികളെയാണ് വിനയന്‍ ലക്ഷ്യമിടുത്. മുമ്പ് കുട്ടികള്‍ക്കായി അത്ഭുതദ്വീപ് എന്ന ചിത്രമൊരുക്കിയിരുു. മലയാളക്കരയിലെ എല്ലാ കുള്ളന്മാരെയും അണിനിരത്തിയായിരുന്നു അത് ചെയ്തിരുന്നത്. പോരാത്തതിന് പൃഥ്വിരാജ്, ജഗദീഷ്,് ജഗതി എിവരുമുണ്ടായിരുന്നു. പുതിയ ചിത്രത്തില്‍ മുതിര്‍ന്ന താരങ്ങള്‍ ആരൊക്കെയുണ്ടാകുമെന്ന് വിനയന്‍ വ്യക്തമാക്കിയിട്ടില്ല. അമാനുഷികതയും യക്ഷികളുമൊക്കെയാണ് വിനയന്റെ ഇഷ്ട വിഷയം. നിരവധി യക്ഷിക്കഥകളൊരുക്കി വിജയം കണ്ട സംവിധായകനാണ് അദ്ദേഹം. മലയാളത്തിലെ പല താരങ്ങളും സഹകരിക്കാതിരുന്നിട്ടും ചെയ്ത സിനിമയൊക്കെ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെടുക്കാന്‍ വിനയനു സാധിച്ചിരുന്നു.
പേജില്‍ ആദ്യ
വിനയന്‍ എന്നും പോരാളി


Click it and Unblock the Notifications











