പത്തൊമ്പതാം നൂറ്റാണ്ടിലെ നായിക ഇതാ; സിജു വില്‍സനെ താരസിംഹാസനത്തിലേക്ക് സമ്മാനിക്കുമെന്നും വിനയന്‍

വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചരിത്രകഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ സിജു വില്‍സനാണ് നായകന്‍. ചിത്രത്തിലെ സിജുവിന്റെ മാസ് ലുക്ക് വൈറലായിരുന്നു. ചിത്രത്തിനായി വന്‍ മേക്കോവറാണ് സിജു നടത്തിയിരിക്കുന്നത്. ആരായിരിക്കും ചിത്രത്തിലെ നായകനെന്ന് നാളുകളോളം രഹസമ്യായി സൂക്ഷിച്ചതിന് ശേഷമായിരുന്നു വിനയന്‍ നായകന്റെ പേര് വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ ചിത്രത്തിലെ നായികയേയും പരിചയപ്പെടുത്തിയിരിക്കുകയാണ് വിനയന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ്‌ വിനയന്‍ നായികയെ പരിചയപ്പെടുത്തിയത്. നേരത്തെ പുറത്ത് വിട്ട പോസ്റ്ററിലേത് പോലെ തന്നെ വന്‍ മാസായി സിജു ഇത്തവണയുമെത്തിയിരിക്കുന്നത്. കുതിരപ്പുറത്തിരുന്ന് എതിരാളികളെ നേരിടുന്ന നായകനും നായികയുമാണ് പോസ്റ്ററിലുള്ളത്.

Kayadu Lohar

കന്നഡ താരമായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. കന്നഡ ചിത്രമായ മുകില്‍ പെട്ടയിലൂടെ ശ്രദ്ധ നേടിയ താരമാണ് കയാദു. താരത്തിന് സോഷ്യല്‍ മീഡിയയിലും ധാരാളം ആരാധകരുണ്ട്. പോസ്റ്ററിലും കിടിലന്‍ ലുക്കിലാണ് കയാദു എത്തിയിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വിനയന്‍ കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

മലയാള സിനിമയുടെ താരസിംഹാസനത്തിലത്ത് സിജു വില്‍സന്‍ എന്ന നായകനെ സമ്മാനിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നുണ്ടെന്നും വിനയന്‍ അറിയിച്ചു. വിനയന്റെ പോസ്റ്റിലേക്ക്,

''പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാര്‍ത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാന്‍ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയര്‍ ചെയ്യുന്നു. നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം''.

സാരിയില്‍ സ്റ്റൈലിഷ് ആയി അതിഥി രവി; പുത്തന്‍ ചിത്രങ്ങളിതാ

ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്. വേലായുധ പണിക്കരായാണ് സിജു എത്തുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, സുദേവ് നായര്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകരുന്നതാകട്ടെ എം ജയചന്ദ്രനും. മലയാള സിനിമയില്‍ നിന്നും വലിയൊരു താരനിരയുള്ള ചിത്രത്തില്‍ ധാരാളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്നുണ്ട്.

Read more about: siju wilson vinayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X