വയലനിസ്റ്റ് ബാലാഭാസ്‌ക്കറിന്റെ കാര്‍ അപകടത്തിൽ!! മകള്‍ മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്
തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങി വരുമ്പോഴാണ് കാർ അപകടത്തിൽപ്പെടുന്നത്.
പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്ക്കറിന്റെ രണ്ടു വയസ്സുകാരിയായ മകൾ തേജസ്വി ഭാസ്‌ക്കര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ബാലഭാസ്ക്കർ, ഭാര്യ ലക്ഷ്മി ഡ്രൈവർ അർജുൻ എന്നിവരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്.

ആദ്യം ആത്മഹത്യ ശ്രമം!! ഇപ്പോൾ തിരോധാനം, നടിയുടെ തിരോധാനത്തിൽ ദുരൂഹത, ഫോൺ സ്വിച്ച് ഓഫ്
തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങി വരുമ്പോഴാണ് കാർ അപകടത്തിൽപ്പെടുന്നത്. നിയന്ത്രണം വിട്ട് കാർ സമീപത്തുളള മരത്തിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാരിന്റെ മുൻവശം പൂർണ്ണമായും തകർന്നു പോയിട്ടുണ്ട്.
അപകടം സംഭവിക്കുമ്പോൾ ബാലഭാസ്ക്കറും മകളും കാറിന്റെ മുൻ സീറ്റിലാണിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകും അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. ഭാര്യ ലക്ഷ്മിയേയും ഡ്രൈവർ അർജുനേയും തീവ്രവിചാരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications