ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സിന് കൈയ്യടിച്ച് സൂര്യ; ഇത് മരണമാസ്!
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെങ്ങും തരംഗമായി മാറിയിരിക്കുകയാണ് ചെങ്കല്‍ ചൂളയിലെ മിടുക്കന്മാര്‍. തെന്നിന്ത്യന്‍ താരം സൂര്യയുടെ പിറന്നാള്‍ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡാന്‍സ് വീഡിയോ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ആ വൈറല്‍ വീഡിയോ സാക്ഷാല്‍ സൂര്യയുടെ അടുത്തും എത്തിയിരിക്കുകയാണ്. വീഡിയോ തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് സൂര്യ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ്.
അയന്‍ എന്ന സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിലെ നൃത്തം പുനരവതരിപ്പിക്കുകയായിരുന്നു കുട്ടികള്‍ ചെയ്തത്. മൊബൈല്‍ ഫോണിലായിരുന്നു ഇവര്‍ വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറി. സൂപ്പര്‍താരത്തിന്റെ പിറന്നാളുമായി ബന്ധപ്പെട്ട വീഡിയോ കൂടി ആയതോടെ മാധ്യമങ്ങളും വീഡിയോ ഏറ്റെടുത്തു. ഇങ്ങനെയാണ് സൂര്യയും വീഡിയോ കാണുന്നത്.

നേരത്തെ അയന്‍ സിനിമയിലെ തന്നെ ആക്ഷന്‍ രംഗങ്ങളും ഇവര്‍ ഇതേ പോലെ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ സൂര്യ ആരാധകരാണ് വീഡിയോയ്ക്ക് പിന്നിലുള്ളത്. 2009 ഏപ്രില്‍ മൂന്നിനായിരുന്നു അയന്‍ പുറത്തിറങ്ങിയത്. കെവി ആനന്ദ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. തിരക്കഥയും ആനന്ദ് ആയിരുന്നു.
സൂര്യയ്‌ക്കൊപ്പം തമന്ന, പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തമിഴ്‌നാടിന് പുറമെ നാമ്പിയ, മലേഷ്യ, സന്‍സിബാര്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഇടങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ ആക്ഷനും ഗാനങ്ങളുമെല്ലാം ഇന്നും സൂര്യ ആരാധകരുടെ പ്രിയപ്പെട്ടവയാണ്.


Click it and Unblock the Notifications