Don't Miss!
- News
ഇതുവരെ അനുഭവിക്കാത്ത രാജകീയ ജീവിതം, ഭാഗ്യം തുറക്കും; ഈ രാശിക്കാരുടെ കയ്യെത്തുംദൂരത്തുണ്ട് സൗഭാഗ്യം
- Sports
കൂടുതല്‍ വൈറ്റ് വാഷ് ജയം, ഇന്ത്യന്‍ നായകന്മാരില് മുന്നിലാര്? ടോപ് ത്രീയെ അറിയാം
- Lifestyle
നല്ല സമയം അടുത്തെത്തി, കൈയ്യിലെത്തുന്നത് കിടിലന്‍ നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
നടിയുടെ കാലിൽ തൊട്ടും ചുംബിച്ചും സംവിധായകൻ രാം ഗോപാൽ വർമ്മ, ചിത്രങ്ങൾ വൈറൽ; വിമർശനം!
ഒരുകാലത്ത് ഹിന്ദി സിനിമയിൽ തിളങ്ങി നിന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ. തെലുങ്കില്‍ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ ശേഷമാണ് അദ്ദേഹം ബോളിവുഡിലേക്ക് എത്തുന്നത്. രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി നിരവധി ഹിറ്റുകളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്ന സംവിധായകനായി മാറിയത്.
എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കരിയറിൽ വലിയ ഹിറ്റുകളൊന്നും സംവിധായകന് ഉണ്ടായിട്ടില്ല. ദേശീയ പുരസ്‌കാരം ഉൾപ്പെടെ നേടിയ സംവിധായകൻ അടുത്തിടെ ചെയ്ത സിനിമകളുടെ അമച്വറിഷ് സ്വഭാവത്തിന്റെ പേരിൽ ഏറെ പഴി കേട്ടിരുന്നു. എന്നിരുന്നാലും വഴി മാറി സഞ്ചരിക്കാൻ അദ്ദേഹം തയ്യാറായില്ല.

പല വിഷയങ്ങളിലും വിവാദപരമായ അഭിപ്രായങ്ങൾ പറഞ്ഞും ചെയ്തും. വിവാദങ്ങളുടെ തോഴനായും രാം ഗോപാൽ വർമ്മ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നടത്തിയ പല പരാമർശങ്ങളും അടുത്തിടെ വലിയ രീതിയിൽ വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ ഒരു അഭിമുഖത്തിന്റെ പേരിൽ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ് സംവിധായകൻ.
ആർജിവി ഒഫീഷ്യൽ എന്ന സംവിധായകന്റെ തന്നെ യൂട്യൂബ് ചാനലിൽ പങ്കുവച്ച അഭിമുഖമാണ് വിവാദത്തിനും വിമർശനങ്ങൾക്കും തിരി കൊളുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ സെൻസേഷനായ നടി അഷു റെഡ്ഡിയുമായുള്ളതാണ് അഭിമുഖം. രാം ഗോപാൽ വർമ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായി എടുത്തിരിക്കുന്നതാണ് അഭിമുഖം.

മണിക്കൂറുകള്‍ക്ക് മുന്‍പ് 'ഡെയിഞ്ചര്‍റസ് ആര്‍ജിവി വിത്ത് ഡബിള്‍ ഡെയിഞ്ചറസ് അഷു' എന്ന ടൈറ്റിലിൽ പങ്കുവച്ച അഭിമുഖം വൈറലാവുകയാണ്. നടിയുടെ കരിയറിനെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമെല്ലാം സംസാരിച്ചു കൊണ്ടുള്ളതാണ് അഭിമുഖം. എന്നാൽ അഭിമുഖത്തിന്റെ അവസാനം നടിയെ പോലും ഞെട്ടിച്ചു കൊണ്ടുള്ള സംവിധായകന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണമാകുന്നത്.

അഭിമുഖത്തിൽ ഉടനീളം അഷു റെഡ്ഡി സോഫയിലും സംവിധായകൻ രാം ഗോപാല്‍ വർമ്മ നടിയുടെ കാൽ ചുവട്ടിൽ തറയിലുമാണ് ഇരിക്കുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖത്തിന്റെ അവസാനം സംവിധായകൻ നടിയോടുള്ള തന്റെ സ്‌നേഹം അറിയിക്കുകയും അഷു റെഡ്ഢിയുടെ സമ്മതത്തോടെ കാല്‍ തൊടുകയും ചെരുപ്പ് ഊരി മാറ്റി കാലിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട്.

നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതല്ലാതെ മറ്റു വഴികളില്ല എന്ന് പറഞ്ഞു രണ്ടാമതും നടിയുടെ കാലിൽ ചുംബിക്കുകയും വിരലുകളിൽ കടിക്കുകയും ചെയ്യുന്നുണ്ട് രാം ഗോപാൽ വർമ്മ. നിന്നെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നു എന്നെല്ലാം സംവിധായകൻ പറയുന്നുണ്ട്. അവസാനം നടി രാം ഗോപാൽ വർമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രിയാണ് സംവിധായകൻ തന്റെ യൂട്യൂബ് ചാനലിൽ അഭിമുഖം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകനോട് അല്പം ബഹുമാനമുണ്ടായിരുന്നു അതെല്ലാം നഷ്ടമായി. ഇദ്ദേഹത്തെ ഏതെങ്കിലും മനശാസ്ത്രജ്ഞന്റെ കാണിക്കണം കൗണ്‍സിലിങ് നല്‍കണം എന്നുമുള്ള കമന്റുകളും വരുന്നുണ്ട്.