For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേസമയം 25 സിനിമ ചെയ്യുന്നത് പോലെയാണ്: മഹേഷ് ബാബു

  |

  ടോളിവുഡിലെ ജനപ്രിയ നടന്മാരില്‍ പ്രമുഖനാണ് മഹേഷ് ബാബു. തെലുങ്ക് സിനിമകളില്‍ മാത്രമേ താരം അഭിനയിക്കുന്നുള്ളൂവെങ്കിലും മറ്റ് ഭാഷകളിലും മഹേഷ് ബാബുവിന് ആരാധകര്‍ അനവധിയാണ്. 'ടോളിവുഡിന്റെ സൂപ്പർ സ്റ്റാർ' എന്നാണ് പലപ്പോഴും മാധ്യമങ്ങൾ അദ്ദേഹത്തെ വിളിക്കാറ്. താരങ്ങൾക്കിടയിൽ നിന്ന് പോലും മഹേഷ് ബാബുവിന് ആരാധകരുണ്ട് എന്നാണ് പറയപ്പെടുന്നത്. താരത്തിന്റെ 47--ാം പിറന്നാൾ ആയിരുന്നു ഇന്ന്.

  തന്റെ അവസാന ചിത്രം സര്‍ക്കാരു വാരി പാട്ടയുടെ വിജയാഘോഷങ്ങൾക്ക് ശേഷം പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് മഹേഷ് ബാബു. ഈച്ചയും, ബാഹുബലിയും, ആർആർആറും സമ്മാനിച്ച സംവിധായകൻ എസ്എസ് രാജമൗലിയുടെ പേരിടാത്ത പുതിയ ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകൻ.

  Mahesh Babu

  Also Read: 16 കിലോ കുറച്ചു, ആത്മവിശ്വാസം കൂടി; പുത്തൻ മേക്കോവറിനെ കുറിച്ച് വിനു മോഹൻ

  അതിനിടെ, രാജമൗലിയെ പ്രശംസിച്ചു കൊണ്ട് മഹേഷ് ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. രാജമൗലിക്കൊപ്പം പ്രവർത്തിക്കുന്നത് സ്വപ്നസാഫല്യമാണെന്നാണ് താരം പറയുന്നത്. രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേസമയം 25 സിനിമ ചെയ്യുന്നത് പോലെയാണെന്നും താരം പറയുന്നു. ഇ-ടൈംസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. മഹേഷ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ.

  "എന്നെ സംബന്ധിച്ചിടത്തോളം രാജമൗലിക്കൊപ്പം സിനിമചെയ്യുന്നത് സ്വപ്നസാഫല്യം പോലെയാണ്. രാജമൗലിയുടെ ഒരു സിനിമയിൽ അഭിനയിക്കുക എന്നുപറഞ്ഞാൽ ഒരേസമയം 25 സിനിമകൾ ചെയ്യുന്നതുപോലെയാണ്. ശാരീരികമായി വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതായി വരും. പക്ഷേ ഞാൻ അതിനായി വളരെ ആകാംക്ഷയിലാണ്. ഇതൊരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും. പല തടസങ്ങളും ഭേദിച്ച് രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് സിനിമയെത്തിക്കും" അദ്ദേഹം പറഞ്ഞു.

  Also Read: അമ്പിളി ചേട്ടൻ പകർന്ന് തന്ന വലിയ പാഠമാണത്; ജഗതി ശ്രീകുമാറിനെ കുറിച്ച് വാചാലനായി പ്രേംകുമാർ

  ഇന്ത്യയിലെമ്പാടും വമ്പൻ ഹിറ്റായിമാറിയ ആർആർആറിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം ആഫ്രിക്കൻ കാടുകളിൽ നടക്കുന്ന ഒരു അഡ്വഞ്ചർ ചിത്രമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ചത്രത്തിന്റെ മറ്റു താരങ്ങളുടെയോ അണിയറ പ്രവർത്തകരുടെയോ വിവരങ്ങൾ ലഭ്യമല്ല.

  തന്റെ തെലുങ്ക് സിനിമയോടുള്ള പ്രേമം എല്ലായ്‌പ്പോഴും പ്രകടിപ്പിക്കാറുള്ള താരമാണ് മഹേഷ് ബാബു. മാസങ്ങൾക്ക് മുൻപ് താന്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കില്ലെന്ന് വെട്ടിത്തുറന്നുപറഞ്ഞ മഹേഷ് ബാബുവിന്റെ പ്രതികരണം സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. അങ്ങനെയൊരു നായകനിൽ നിന്ന് പാൻ ഇന്ത്യൻ സിനിമയുടെ പ്രഖ്യാപനം വന്നത് മുതൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

  Also Read: മീനയെ കാണാനെത്തി കൂട്ടുകാരികൾ; നിങ്ങളെ ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ

  അതേസമയം, അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിനുശേഷം ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇനി അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെയാകും ചിത്രത്തിൽ നായികയാവുക എന്നാണ് റിപ്പോർട്ടുകൾ. ഇതിനുശേഷമായിരിക്കും രാജമൗലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

  അതേസമയം, മഹേഷ് ബാബുവിന്റെ അവസാന ചിത്രം സര്‍ക്കാരു വാരി പാട്ടയ്ക്ക് വമ്പൻ കളക്ഷനാണ് ലഭിച്ചത്. ഗീതാഗോവിന്ദം എന്ന സിനിമയ്ക്കു ശേഷം പരശുറാം പെട്‌ല സംവിധാനം ചെയ്ത ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായി എത്തിയത്.

  Read more about: mahesh babu
  English summary
  Viral: Mahesh Babu says doing a SS Rajamouli film is like taking up 25 films at once
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X