ദുല്‍ഖറിന് എന്നോട് എപ്പോഴും പരാതിയാണ്, അവിടെ പോകുന്നത് ബിരിയാണി കഴിക്കാന്‍: പൃഥ്വിരാജ്

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് പൃഥ്വിരാജ്. നടനായി ഉയരങ്ങള്‍ കീഴടക്കെ തന്നെ സംവിധായകനായും വലിയ വിജയമൊരുക്കാന്‍ സാധിച്ചിട്ടുണ്ട് പൃഥ്വിരാജിന്. മോഹന്‍ലാല്‍ എന്ന വലിയ താരത്തെ നായകനാക്കി ആദ്യ സിനിമ തന്നെ മെഗാ ഹിറ്റാക്കി മാറ്റിയ പൃഥ്വി രണ്ടാം സിനിമയും മോഹന്‍ലാലിനെ വച്ചാണ് ചെയ്യുന്നത് എന്നത് പൃഥ്വിരാജ് എന്ന താരത്തിന്റെ വളര്‍ച്ചയുടെ തെളിവാണ്.

ചെവിയില്‍ പൂവ് വച്ച്, ബിക്കിനിയണിഞ്ഞ് ഉര്‍വശി; ഹോട്ട് ചിത്രങ്ങള്‍

അതേസമയം മലയാള സിനിമയിലെ യുവതാരങ്ങളുമായും പൃഥ്വിരാജ് വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് പൃഥ്വിരാജ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദുല്‍ഖര്‍ തനിക്കെതിരെ ഉയര്‍ത്താറുള്ളൊരു പരാതിയെ കുറിച്ച് പൃഥ്വിരാജ് മനസ് തുറന്നിരിക്കുകയാണ്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ് തുറന്നത്.

ദുല്‍ഖര്‍ പറയാറുള്ളത്

ചിലപ്പോള്‍ ഞാന്‍ ദുല്‍ഖറിന്റെ വീട്ടില്‍ പോകും ബിരിയാണി കഴിക്കാന്‍. അവന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും രുചികരമായ ബിരിയാണിയുണ്ടാക്കുന്നത്. അവന്‍ പറയുന്നത്, ഞാന്‍ വന്ന് നേരെ മമ്മൂക്കയുടെ കൂടെ പോയിരിക്കുമെന്നാണ്. നമ്മള്‍ ഒരുമിച്ചിരുന്ന് സംസാരിക്കാറില്ലെന്നും നിങ്ങളെപ്പോഴും അദ്ദേഹത്തോടൊപ്പമാണ് സംസാരിക്കുന്നതെന്നുമാണ് ദുല്‍ഖര്‍ പറയാറുള്ളത്. അദ്ദേഹത്തോട് സംസാരിക്കാന്‍ ഒരുപാടുണ്ട്. ഒരു നടനെന്ന നിലയില്‍ ദുല്‍ഖറിനേക്കാള്‍ മമ്മൂക്കയ്ക്കാണ് എന്നിലേതിന് സമാനമായ കാര്യങ്ങള്‍ പറയാനുണ്ടാവുക.

നായകനായി തന്നെ സിനിമകള്‍

നായകനായി തന്നെ സിനിമകള്‍ ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആ ഭാഗ്യം തന്റെ ശരീരമാണെന്നും താരം പറയുന്നു. മലയാളത്തിലെ വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ നോ പറഞ്ഞാല്‍ മിക്ക സംവിധായകരും തന്റെ അടുത്തേക്കായിരുന്നു വന്നിരുന്നത്. അതിന് കാരണം തന്റെ ശരീരമായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. മാസ് ചിത്രങ്ങള്‍ക്ക് വേണ്ട രൂപമാണ് തന്റേതെന്നും അതാണ് തനിക്ക് ഗുണം ചെയ്തതെന്നും നടന്‍ പറയുന്നു. അതുകൊണ്ട് തനിക്ക് എപ്പോഴും നായകനായി അഭിനയിക്കാനുള്ള സിനിമകളുണ്ടായിരുന്നുവെന്നും താരം പറയുന്നു.

കോള്‍ഡ് കേസ്

അതേസമയം പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് റിലീസിന് തയ്യാറെടുക്കുകയാണ്. തനു ബലാക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി ബാലന്‍ ആണ് നായിക. അതിഥിയുടെ ആദ്യ മലയാളം സിനിമയാണ് കോള്‍ഡ് കേസ്. കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരില്‍ ആകാംഷ ജനിപ്പിക്കുന്നതായിരുന്നു.

വീണ്ടും കാക്കി

ജൂണ്‍ 30ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും കാക്കിയണിയുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ഞങ്ങള്‍ക്ക് പറയാനുള്ളത്

മലയാള സിനിമയ്ക്ക് എന്നെന്നും ഓര്‍ത്തിരിക്കാവുന്ന, മികച്ച പോലീസ് കഥാപാത്രങ്ങളും ചിത്രങ്ങളും സമ്മാനിച്ച താരമാണ് പൃഥ്വിരാജ്. മുംബൈ പോലീസ്, മെമ്മറീസ്, വര്‍ഗം പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. അതുകൊണ്ട് തന്നെ പൃഥ്വി വീണ്ടുമൊരു പോലീസ് വേഷത്തിലെത്തുമ്പോള്‍ മികച്ചൊരു സിനിമാനുഭവം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X