പുലിമുരുകന്‍ പരാജയപ്പെട്ടാല്‍ അഭിനയം നിര്‍ത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു: ആ കഥ പറഞ്ഞ് വൈശാഖ്
മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും എന്നെന്നും അഭിമാനിക്കാനുള്ള അഹങ്കരിക്കാനുമുള്ള പേരാണ് മോഹന്‍ലാല്‍ എന്നത്. ഇതുപോലൊരെണ്ണം ആയിരത്തില്‍ ഒന്നല്ല ലക്ഷത്തിലും കോടിയിലും ഒന്നേ കാണൂ. അതുകൊണ്ട് തന്നെ തങ്ങളുടെ ലാലേട്ടന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമ ലോകവും. മലയാള സിനിമയില്‍ നിന്നും നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
കല്ലിനും ജീവന്‍ പകരുന്ന സൗന്ദര്യം; ഡോണല്‍ ബിഷ്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട്
മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകളും പലരും പങ്കുവെക്കുന്നുണ്ട്. മലയാള സിനിമയ്ക്കും മോഹന്‍ലാലിനും പുലിമുരുകന്‍ എന്ന മെഗാഹിറ്റ് സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. പുലിമുരുകന്റെ ലൊക്കേഷനില്‍ നടന്നൊരു കഥ വൈശാഖ് പങ്കുവച്ചിരുന്നു. പുലിമുരുകന്‍ പരാജയപ്പെട്ടാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞ കഥയാണ് വൈശാഖ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. രസകരമായ ആ കഥയിലേക്ക്.

പുലിമുരുകന്‍ ചെയ്യുമ്പോള്‍ വിശ്രമവേളയില്‍ ഞാനും ലാലേട്ടനും പാറപ്പുറത്ത് ആകാശം നോക്കി കിടക്കുകയായിരുന്നു. ആ സമയം ഞാന്‍ ലാലേട്ടനോട് ചോദിച്ചു, ഈ സിനിമ രക്ഷപ്പെടുമോ, ഇത് ആളുകള്‍ ഏറ്റെടുക്കുമോ എന്ന്. ഇത് ഹിറ്റാകാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്നായിരുന്നു ലാലേട്ടന്‍ നല്‍കിയ മറുപടി. പക്ഷെ ലാലേട്ടാ ഇത് വിജയിച്ചില്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തുമെന്ന് ഞാന്‍ പറഞ്ഞു.ഉടനെ എത്തി ലാലേട്ടന്റെ മറുപടി. ഞാനും അഭിനയം നിര്‍ത്തും.

ഞാന്‍ ചാടിയെഴുന്നേറ്റു. എനിക്ക് ഇത് ഇല്ലെങ്കിലും വേറെ പണിക്ക് പോയി ജീവിക്കാം. ഇതോടെ ലാലേട്ടന്‍ അഭിനയം നിര്‍ത്തിയാല്‍ ലാലേട്ടന്റെ ആരാധകര്‍ എന്ന കുനിച്ച് നിര്‍ത്തിയടിക്കും എന്നു പറഞ്ഞു. ഞാന്‍ അങ്ങനെ ഒരു അര്‍ത്ഥത്തില്‍ പറഞ്ഞതല്ല, പക്ഷേ നമ്മള്‍ ഉറപ്പായും ഹിറ്റ് ആകുമെന്ന് കരുതി ചെയ്യുന്ന ഒരു സിനിമ പ്രേക്ഷകര്‍ സ്വീകരിക്കാതിരുന്നാല്‍ നമ്മുടെ ജഡ്ജ് മെന്റ് എത്രത്തോളം തെറ്റാണ് അങ്ങനെ വരുമ്പോള്‍ നമുക്ക് ഈ ജോലിയില്‍ തുടരാന്‍ അര്‍ഹതയുണ്ടോ? എന്ന ചിന്തയില്‍ നിന്നാണ് ഞാനങ്ങനെ പറഞ്ഞത് എന്നായിരുന്നു ലാലേട്ടന്റെ മറുപടി.

അതേസമയം മോഹന്‍ലാലിനുള്ള പിറന്നാളാശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൃത്യം 12 മണിക്കു തന്നെ മമ്മൂട്ടിയുടെ ആശംസാ പോസ്റ്റ് എത്തി. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, ആന്റണി പെരുമ്പാവൂര്‍, ബിജു മേനോന്‍, ടൊവിനോ തോമസ്, ദുര്‍ഗ കൃഷ്ണ തുടങ്ങി മലയാള സിനിമയിലെ മിക്ക താരങ്ങളും ഇതിനോടകം തന്നെ ആശംസകളുമായി എത്തിയിട്ടുണ്ട്.
Recommended Video

പിറന്നാളാശംസംകള്‍ സ്റ്റീഫന്‍ എന്നായിരുന്നു പൃഥ്വി കുറിച്ചത്. 'ഈ ചിത്രം ലൂസിഫറിന്റെ ആദ്യ ദിനത്തിലെടുത്തതാണ്. ഈ മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ നാം ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യുകയായിരുന്നേനെ. ഉടനെ തന്നെ അത് ആരംഭിക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഹാപ്പി ബര്‍ത്ത്ഡേ അബ്രാം, ഹാപ്പി ബര്‍ത്ത്ഡേ സ്റ്റീഫന്‍, ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ' പൃഥ്വി കുറിച്ചു. ചെന്നൈയിലെ വീട്ടില്‍ വച്ചാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. കുടുംബവും സുഹൃത്തുക്കളും മാത്രമായിരുന്നു ആഘോഷത്തിനുണ്ടായിരുന്നത്.


Click it and Unblock the Notifications











