ഞാന്‍ വേണ്ടെന്ന് വച്ചതൊന്നും ആരോടും പറഞ്ഞിട്ടില്ല; എനിക്കുള്ളതെല്ലാം സുകുവേട്ടന്‍ ഉണ്ടാക്കി വച്ചു: മല്ലിക
മലയാളികളുടെ പ്രിയ നടിയാണ് മല്ലിക സുകുമാരന്‍. ജനപ്രീയ നടന്‍ സുകുമാരന്റെ ഭാര്യയും താരങ്ങളായ പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അമ്മയുമാണ് അവർ. സുകുമാരന്റെ മരണശേഷം രണ്ട് മക്കളേയും നന്നായി വളര്‍ത്താനും മലയാള സിനിമയിലെ മുന്‍നിര താരങ്ങളാക്കി മാറ്റാനും മല്ലികയ്ക്ക് സാധിച്ചു. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മല്ലികയ്ക്ക്. ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയും സുകുമാരന്റെ അകാല വിയോഗവുമെല്ലാം അതിജീവിച്ചാണ് മല്ലിക മക്കളേയും ചേര്‍ത്തു പിടിച്ച് മുന്നോട്ട് കയറി വന്നത്.
ഇപ്പോഴിതാ സുകുമാരനെക്കുറിച്ചുള്ള മല്ലികയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. തനിക്ക് വേണ്ടതെല്ലാം സുകുമാരന്‍ തയ്യാറാക്കി വച്ചിരുന്നുവെന്നണ് മല്ലിക പറയുന്നത്. ഭര്‍ത്താവില്‍ നിന്നും സ്‌നേഹം ലഭിക്കുകയാണെങ്കില്‍ ആ ഭര്‍ത്താവിനെ ഭാര്യ ദൈവതുല്യം കണക്കാക്കുമെന്നാണ് മല്ലിക നേരത്തെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ആ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

'സ്‌നേഹം എന്ന് പറയുന്നത്, ഒരു ഭര്‍ത്താവില്‍ നിന്നും കിട്ടേണ്ട രീതിയ്ക്ക് കിട്ടിയാല്‍ ഏത് ഭാര്യയും ആ ഭര്‍ത്താവിനെ ദൈവതുല്യം കണക്കാക്കും. കാരണം ഞാന്‍ അനുഭവിച്ച ദുഖങ്ങളെല്ലാം മറന്ന് മറ്റൊരു ജീവിതത്തിലേക്ക് സന്തോഷത്തോടു കൂടി 10-20 വര്‍ഷം ജീവിക്കാനുള്ള ഭാഗ്യം എനിക്ക് തന്ന മനുഷ്യനാണ് അദ്ദേഹം'' എന്നാണ് മല്ലിക പറയുന്നത്.
ഇന്ന് ഇന്ദ്രനും രാജുവിനും ഒരുപക്ഷെ ഞാന്‍ അവരുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും അവരുടെ നല്ലതിനും അവരുടെ പഠിത്തത്തിനും ഒന്നിനും ഒരു വിഘ്‌നങ്ങളും വരാതിരിക്കാന്‍ ഞാന്‍ പലതും വേണ്ടെന്ന് വച്ചിട്ടുണ്ടാകും. ഞാന്‍ അതൊന്നും പറഞ്ഞിട്ടില്ല. എന്റെ മരുമക്കളോടും പറഞ്ഞിട്ടില്ല. എനിക്കത് പറയേണ്ട കാര്യവുമില്ലെന്നും മല്ലിക പറയുന്നു.
''കാരണം എനിക്ക് ആവശ്യമുള്ളതൊക്കെ അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്. അതിനപ്പുറത്തേക്ക് എനിക്കെന്താണ് വേണ്ടത്. മക്കളൊക്കെ കല്യാണം കഴിച്ച് പോയിക്കഴിഞ്ഞാലും വിഷമിക്കാതെ മല്ലിക ജീവിക്കണം എന്ന് ഒരുപക്ഷെ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. എപ്പോഴും പറയും എടപ്പാളുകാര്‍ക്ക് ആയുസ് കുറവാണെന്ന്'' എന്നും മല്ലിക പറയുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

'സത്യം. നിങ്ങള്‍ ഒരു നല്ല ഭാര്യയും നല്ല അമ്മയും അമ്മായിമ്മയും ആണ്, ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ് ഈ അമ്മയുടെ ഇന്റര്‍വ്യൂ, മരുമക്കളേ നിങ്ങള്‍ ഈ അമ്മയെ സ്നേഹിക്കണേ ഈ വാക്കുകള്‍ക്കുള്ളില്‍ ഒരു ദുഃഖം മറഞ്ഞിരിപ്പുണ്ട്, പലരും പറഞ്ഞു കേട്ടിട്ടുണ്ട് സുകുമാരന്‍ സാറിന് കുടുംബത്തോട് അത്രയും ഇഷ്ടമുണ്ടായിരുന്നു എന്നും കുടുംബത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുള്ള ആളായിരുന്നു എന്നും. അദ്ദേഹം എല്ലാം മുന്‍കൂട്ടി കണ്ടു അതെല്ലാം നിങ്ങള്‍ക്ക് നല്ലതേ വരുത്തിയിട്ടുള്ളു, മലയാള സിനിമയില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടായിരുന്ന നടന്മാരില്‍ ഒരാളായിരുന്നു സുകുമാരന്‍. ഒന്നും നശിപ്പിച്ചില്ല. അത് തന്നെയാണ് ഇവരുടെ വിജയവും. അത് മക്കള്‍ക്കും കിട്ടി എന്നുള്ളത് ദൈവാനുഗ്രഹം, നൂറു ശതമാനം ശരിയാണ്. ഭര്‍ത്താക്കന്മാര്‍ ചിന്തിക്കുക. പെണ്ണുകെട്ടും മുന്‍പ് നിങ്ങള്‍ക്ക് നല്ല ഭര്‍ത്താവാകാന്‍ സാധിക്കുമോ ഇല്ലയോ'' എന്നിങ്ങനെയായിരുന്നു കമന്റുകള്‍.
1978 ലാണ് മല്ലികയും സുകുമാരനും വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു മല്ലിക. 1997 ലാണ് സുകുമാരന്‍ മരണപ്പെടുന്നത്. ഇതിന് ശേഷമാണ് മല്ലിക വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുന്നത്. വൈകാതെ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തി. ഇന്ന് സൂപ്പര്‍ താരവും സൂപ്പര്‍ ഹിറ്റ് സംവിധായകനുമാണ് പൃഥ്വിരാജ്. ഇന്ദ്രജിത്താകട്ടെ മലയാളത്തിലേയും ജനപ്രീയ നടന്മാരില്‍ ഒരാളും. മല്ലികയും ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ്.


Click it and Unblock the Notifications