മമ്മൂട്ടി മാറിയെത്തിയപ്പോള്‍ മുത്തുമണിയുടെ വേഷവും പോയി, പകരം നയന്‍!
എകെ സാജന്റെ പുതിയ നിയമം എന്ന ചിത്രത്തിന് വേണ്ടി ആദ്യം രണ്‍ജി പണിക്കറെ സമീപിച്ചപ്പോള്‍ നായികയായി മനസ്സില്‍ കണ്ടത് മുത്തുമണിയെയാണ്. എന്നാല്‍ നായകന്‍ മാറിയപ്പോള്‍ നായികയെയും മാറ്റേണ്ടി വന്നു.
കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി മുത്തുമണി അഭിനയിച്ചെങ്കിലും പുതിയ നിയമത്തില്‍ ആ ജോഡി പൊരുത്തം ശരിയാവില്ല എന്ന് തോന്നിയതുകൊണ്ടാവാം സംവിധായകന്‍ നായികയെ മാറ്റിവച്ചത്.

മുത്തുമണിയ്ക്ക് പകരം മമ്മൂട്ടിയുടെ നായികയായി നയന്‍താരയെ സമീപിച്ചു. നയനും മമ്മൂട്ടിയെ പോലെ, ചെയ്യാമെന്നേറ്റ പ്രൊജക്ടുകള്‍ മാറ്റിവച്ചാണ് സാജനോട് ഓകെ പറഞ്ഞത്. കഥാപാത്രത്തിന് അത്രയേറെ ആഴമുണ്ടെന്നാണ് നയന്‍ പറഞ്ഞത്. മമ്മൂട്ടിയ്ക്ക് ഇന്നുള്ള നായികമാരില്‍ ഏറ്റവും മികച്ച പെയര്‍ നയന്‍താരയാണെന്നാണ് സംവിധായകന്റെ അഭിപ്രായം
അഡ്വക്കറ്റ് ലൂയിസ് പോത്തന്റെയും ഭാര്യ വാസുകിയുടെയും ഇന്റര്‍കാസ്റ്റ് മാര്യേജിനെ കുറിച്ചും അതിലെ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെയാണ് പുതിയ നിയമത്തില്‍ എഴുതിയിട്ടുള്ളത്. ക്രസ്മസ് ആഘോഷത്തിന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











