twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്‍ജി പണിക്കര്‍ക്ക് വേണ്ടി എഴുതിയ പുതിയ നിയമം എങ്ങനെ മമ്മൂട്ടിയിലെത്തി ?

    By Aswini
    |

    മമ്മൂട്ടിയെ നായകനാക്കി എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെയും നയന്‍താരയുടെയും ലുക്കും ചിത്രത്തിന്റെ പോസ്റ്ററുമൊക്കെ പ്രേക്ഷകര്‍ക്ക് നല്‍കുന്നത് വലിയൊരു പ്രതീക്ഷയാണ്.

    <strong>Read More: ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!</strong>Read More: ചെയ്യാമെന്നേറ്റ സിനിമകള്‍ മാറ്റിവച്ച് ഓകെ പറഞ്ഞു; നയനും മമ്മൂട്ടിയും ഞെട്ടിക്കും!

    എന്നാല്‍ ചിത്രത്തെ അഡ്വക്കറ്റ് ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തിന് വേണ്ടി തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജന്‍ മനസ്സില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നില്ല. സാക്ഷാല്‍ രണ്‍ജി പണിക്കറെ ആയിരുന്നു.

    mammootty-renji-panicker

    രണ്‍ജിയെ മനസ്സില്‍ കണ്ടാണ് പുതിയ നിയമത്തിന് തിരക്കഥയെഴുതിയത്. എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ രണ്‍ജിയ്ക്ക് വായിച്ചു കേള്‍പ്പിച്ചു. കഥ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെക്കാള്‍ ഈ വേഷം ചെയ്യാന്‍ യോഗ്യന്‍ മമ്മൂട്ടിയാണെന്നും ആ തരത്തില്‍ കഥയില്‍ മാറ്റം വരുത്താമെന്നും രണ്‍ജി സാജനോട് നിര്‍ദ്ദേശിച്ചു.

    അങ്ങനെ മമ്മൂട്ടിയെ മനസ്സില്‍ കണ്ട് വീണ്ടും കഥയെഴുതി സാജന്‍ മെഗാസ്റ്റാറിനെ സമീപിച്ചു. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി, ചെയ്യാമെന്നേറ്റ പ്രൊജക്ടുകള്‍ മാറ്റിവച്ച് സാജനോട് ഓകെ പറയുകയായിരുന്നത്രെ.

    <strong>മമ്മൂട്ടി മാറിയെത്തിയപ്പോള്‍ മുത്തുമണിയുടെ വേഷവും പോയി, പകരം നയന്‍!</strong>മമ്മൂട്ടി മാറിയെത്തിയപ്പോള്‍ മുത്തുമണിയുടെ വേഷവും പോയി, പകരം നയന്‍!

    English summary
    Mammootty starrer Puthiya Niyamam is all set to hit the theatres. The movie, which is written and directed by AK Sajan, has already created a hype among the audience, with the promising star cast and theme. But many of us are unaware that the lead character of the movie, Adv. Louis Pothan was not originally written for Mammootty. AK Sajan initially had writer-actor Renji Panicker in his mind, when he started scripting the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X