മമ്മൂട്ടിയ്ക്ക് കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട വേഷം?

By Aswathi

ചന്തുവിനെ തോത്പിക്കാന്‍ ആവില്ല മക്കളേ... മമ്മൂട്ടിയുടെ ഈ ഡയലോഗ് പറയാന്‍ ശ്രമിക്കാത്ത മലയാളികളുണ്ടോ എന്ന് സംശയം. അത്രോത്തളം ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തെയും മമ്മൂട്ടി എന്ന നടനെയും മലയാളികള്‍ സ്‌നേഹിയ്ക്കുന്നു.

മലയാള സിനിമയില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥ റിലീസ് ചെയ്തിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ചന്തുവാണ് തന്റെ കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട വേഷമെന്ന് മമ്മൂട്ടി പറഞ്ഞു.

mammootty

മലയാള സിനിമയെ വടക്കന്‍ വീരഗാഥയ്ക്ക് മുമ്പെന്നും ശേഷമെന്നും വേണമെങ്കില്‍ പറയാമെന്ന് അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു. ചിത്രത്തില്‍ എടുത്തു പറയേണ്ടത് എംടിയുടെ തിരക്കഥയാണ്. ഹരിഹരന്‍ എന്ന സംവിധായകന്‍ എംടിയുടെ എഴുത്തിനെ ദൃശ്യവത്കരിച്ച രീതി മനോഹരമായിരുന്നു.

ചിത്രത്തിന് അവാര്‍ഡുകളൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ പ്രതീക്ഷിക്കാതെ ലഭിച്ചപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി. ചിത്രത്തിലെ വേഷം വെല്ലുവിളിയായിരുന്നു. സുരേഷ് ഗോപിയും ക്യാപ്റ്റന്‍ രാജുവും ചെയ്ത വേഷങ്ങളും മനോഹരമായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X