ദുല്‍ഖര്‍ ഹരിശ്രീ കുറിച്ചതേയുള്ളൂ: മമ്മൂട്ടി
ദുല്‍ഖര്‍ സല്‍മാനെ കുറിച്ചോ നടന്റെ അഭിനയത്തെ കുറിച്ചോ മമ്മൂട്ടി അധികമായൊന്നും പറഞ്ഞ് ഇതുവരെ കേട്ടില്ല. എന്നാല്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു വടക്കന്‍ വീരഗാഥയുടെ റീമേക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചാല്‍ എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടിയിലെ അച്ഛന്റെ മറുപടി വന്നു.
ദുല്‍ഖര്‍ സല്‍മാന്‍ ഹരിശ്രീ കുറിച്ചതേയുള്ളൂ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഇനിയുമെത്രയോ തെളിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ, വടക്കന്‍ വീരഗാഥ പുതിയ കാലത്ത് റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലത്രെ.

പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാനെ വച്ച് ഒരു റീമേക്ക് ചിന്തിച്ചതേയില്ല. ഇനിയാരെങ്കിലും ആലോചിച്ചാല്‍ അതവരുടെ സ്വാതന്ത്ര്യം എന്ന് മാത്രമേ മമ്മൂട്ടിയ്ക്ക് പറയാനുള്ളൂ. അതിനെ താന്‍ എതിര്‍ക്കില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
അതിനൊക്കെ മുമ്പ് ദുല്‍ഖറിന് സമ്മതമാണോ എന്നറിയേണ്ട? വാപ്പച്ചിട്ടുടെ ചിത്രം ഈ കാലത്ത് റീമേക്ക് ചെയ്താല്‍ താന്‍ അഭിനയിക്കില്ലെന്ന് ദുല്‍ഖര്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതൊക്കെ പക്ക ക്ലാസിക് ചിത്രങ്ങളാണെന്നും അത് റീമേക്ക് ചെയ്ത് അതിന്റെ മഹത്വം കളയാന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നുമാണ് മുമ്പ് ദുല്‍ഖര്‍ പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications