ആരാണ് ഈ പാര്‍വതി? കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു; മറുപടിയുമായി രചന

കഴിഞ്ഞ ദിവസമായിരുന്നു താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ വേദിയില്‍ സ്ത്രീകളെ ഇരുത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി നടി രചന നാരായണന്‍കുട്ടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ സ്ത്രീകള്‍ ഇരിക്കുകയും പുരുഷ അംഗങ്ങള്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു രചനയുടെ മറുപടി.

പിന്നാലെ രചന ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ പോസ്റ്റിന് ലഭിച്ച കമന്റുകള്‍ക്ക് നല്‍കിയ മറുപടികളിലൂടെയാണ് രചന വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. നടി പാര്‍വതി തിരുവോത്തിനെ കുറിച്ചും രചന മറുപടിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചില വിമര്‍ശനങ്ങള്‍ക്ക് അയ്യേ അയ്യേ എന്ന മറുപടിയാണ് രചന നല്‍കുന്നത്. അതേസമയം, മറ്റൊരു മറുപടിയില്‍ കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലേയെന്നും രചന ചോദിക്കുന്നുണ്ട്.

Parvathy

സത്യത്തില്‍ ഈ ഫോട്ടോ കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ്? പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്? അതായത് സംഭവിച്ചത് തെറ്റാണ് എന്ന് നിങ്ങളില്‍ ആര്‍ക്കോ ബോധം വന്നു എന്നു ചുരുക്കം. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് രചന നല്‍കിയിരിക്കുന്ന മറുപടി, ആരാണ് ഈ പാര്‍വതി? എന്നാണ്.

കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്നു പറയുമെന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന്, ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്തമാണെന്നായിരുന്നു രചന നല്‍കിയ മറുപടി. അമ്മ പോലുള്ള സംഘടനയില്‍ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്നായിരുന്നു മറ്റൊരു കമന്റ്. സഹോദരന് കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നുവെന്നായിരുന്നു ഇതിനോടുള്ള രചനയുടെ പ്രതികരണം.

ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ. എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും. എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു നേരത്തെ രചന ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ മിസോജിനിസ്റ്റ് എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു എഫ്ബി പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണെന്നും രചന പറഞ്ഞിരുന്നു.

Recommended Video

Rachana Narayanankutty's facebook post is viral

വിവരമില്ലായ്മ എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും രചന പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വെെറലായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ കമന്റിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തുന്നുണ്ട്. ഇതിനിടെയാണ് രചനയുടെ മറുപടികളും ചര്‍ച്ചയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X