കഴിഞ്ഞ ദിവസമായിരുന്നു നടന് zwj; ബാലയുടെ വിവാഹം നടന്നത്. നാളുകളായി ബാലയുടെ വിവാഹത്തെക്കുറിച്ചുള്ള ചര് zwj;ച്ചകള് zwj; സോഷ്യല് zwj; മീഡിയയില് zwj; സജീവമായിരുന്നു. എന്നാല് zwj; സെപ്തംബര് zwj; അഞ്ചിന് വിവാഹ റിസപ്ഷന് zwj; നടക്കുമെന്ന് ബാല തന്നെ അറിയിച്ചതോടെ ആരാധകരുടെ കാത്തിരിപ്പ് ആരംഭിക്കുകയായിരുന്നു. ഒടുവില് zwj; ഇന്നലെ എലിസബത്തും ബാലയും തമ്മിലുള്ള വിവാഹം നടന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല് zwj; മീഡിയയില് zwj; വൈറലായി മാറുകയും ചെയ്തു. ബാല തന്നെ നിരവധി ചിത്രങ്ങളാമ് സോഷ്യല് zwj; മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന് zwj; ചിത്രങ്ങള് zwj; വൈറല് zwj;ബാലയ്ക്കും ഭാര്യ ഡോക്ടര് zwj; എലിസബത്തിനും ആശംസകളുമായി ആരാധകരും സോഷ്യല് zwj; മീഡിയയും രംഗത്ത് എത്തിയിരിക്കുകയാണ്. വിവാഹത്തിന് ശേഷം ബാല ദൈവത്തിനും തന്നെ പിന്തുണച്ചവര് zwj;ക്കും നന്ദി പറയുകയും ചെയ്തു. താനൊരു വിവാഹം കഴിച്ച് കാണുക എന്നത് തന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാല് zwj; അത് കാണാന് zwj; അദ്ദേഹം ഇല്ലെന്നും ബാല പറഞ്ഞു. നിരവധി പേര് zwj; പോസിറ്റീവ് കമന്റുകളാണ് ബാല പങ്കുവച്ച ചിത്രങ്ങള് zwj;ക്ക് നല് zwj;കിയിരിക്കുന്നത്. എന്നാല് zwj; നെഗറ്റീവ് കമന്റുകളുമുണ്ട്. അത്തരത്തില്‍ താന്‍ പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റിന് ബാല നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിങ്ങള്‍ക്ക് എന്തോ പ്രശ് നമുണ്ട്. എന്തിനാണ് കാറുകള്‍ക്കൊപ്പം ഇത്രമാത്രം ചിത്രങ്ങളെടുക്കുന്നത് എന്നായിരുന്നു കമന്റ്. എലിസബത്തിനൊപ്പമുള്ള ചിത്രത്തിനായിരുന്നു ഈ കമന്റ് ലഭിച്ചത്. വിവാഹ ശേഷം ഒരു കാര്‍ ആയിരുന്നു എലിസബത്തിന് ബാല സമ്മാനമായി നല്‍കിയത്. മോശം കമന്റിന് ഉടനെ തന്നെ ബാല മറുപടിയുമായി എത്തുകയായിരുന്നു. നിങ്ങളുടെ യഥാര്‍ത്ഥ മുഖമെവിടേ? മനസിലായി എന്നായിരുന്നു കമന്റ്. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിരിക്കുന്നത്. ബാലയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. ഇരുവരും പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദ സംഭവങ്ങളും അരങ്ങേറിയിരുന്നു. വിവാഹ ശേഷം മകളെക്കുറിച്ച് ബാല പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. ബിഹൈന്‍ഡ് വുഡ് സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. മകളെ താന്‍ ഒരുപാട് സ് നേഹിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞത്. മകള്‍ അമ്മ അമൃതയുടെ കൂടെയാണുള്ളത്. അമ്മയും മകളും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ്. മകള്‍ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃത പങ്കുവെക്കാറുണ്ട്. അതേസമയം താന്‍ കല്യാണം പോലും വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നുവെന്നും എന്നാല്‍ എലിസബത്ത് തന്റെ മനസ് മാറ്റുകയായിരുന്നുവെന്നും ബാല പറയുന്നു. തന്റെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കുണ്ടെന്നും താനൊരു ഡോക്ടറെ കല്യാണം കഴിക്കണമെന്നത് തന്റെ അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നും അത് തന്നെ നടന്നുവെന്നും ബാല പറഞ്ഞു. എലിസബത്തിന്റെ അച്ഛനും അമ്മയും തന്റേയും അച്ഛനും അമ്മയും ആണെന്നും തനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയതെന്നും ഒരു കുടുംബത്തെ മുഴുവനായി കിട്ടിയെന്നും താരം വിവാഹ ശേഷം പറഞ്ഞിരുന്നു. അതേസമയം താന്‍ ഹിന്ദുവും എലിസബത്ത് ക്രിസ്ത്യനും ആയതിനാല്‍ മതം മാറുന്നതിനെക്കുറിച്ച് ചിലര്‍ ചോദിച്ചുവെന്നും എന്നാല്‍ തങ്ങള്‍ മതം മാറുന്നില്ലെന്നും ബാല പറഞ്ഞു. ബാലയുടെ വിവാഹ റിസപ്ഷന് മലയാള സിനിമയില്‍ നിന്നുമുള്ള താരങ്ങളുമെത്തിയിരുന്നു. നടന്‍ ഉണ്ണി മുകുന്ദന്‍, ഇടവേള ബാബു തുടങ്ങിയവര്‍ എത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍ ബാലയ്ക്കും എലിസബത്തിനുമായി പാട്ട് പാടുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിനും വധുവിനും ആശംസകളുമായി എത്തിയിരിക്കുന്നത്.