കാജള്‍ അഗര്‍വാളിന് ഇനി പഴയ പ്രതാപം തിരിച്ചുകിട്ടുമോ...?

ഹിന്ദി സിനിമകളിലൂടെയാണ് കാജള്‍ അഗ്ഗര്‍വാള്‍ അഭിമുഖമായതെങ്കിലും നടിയ്ക്ക് ജീവിതം നല്‍കിയത് തെലുങ്ക് - തമിഴ് സിനിമകളാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷം കാജളിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടിങ്ങോട്ട് യുവ സൂപ്പര്‍താര ചിത്രങ്ങളുടെ പ്രവാഹമായിരുന്നു. ഡാര്‍ലിങ്, മിസ്റ്റര്‍ പെര്‍ഫക്ട്, സിംഗം, മാട്രാന്‍, തുപ്പാക്കി, നായക്, ജില്ല, മാരി ഇങ്ങനെ നല്ല നല്ല സിനിമകള്‍. സിനിമാ തിരക്കില്‍ വിവാഹത്തെ കുറിച്ച് പോലും നടി ചിന്തിച്ചില്ല.

2019 പകുതി പിന്നിടുമ്പോള്‍ ഇതുവരെയായി 93 സിനിമകള്‍! ടൊവിനോയും പാര്‍വതിയുമാണ് പൊളിച്ചടുക്കിയത്! കാണൂ!
എന്നാല്‍ ഇപ്പോള്‍ കാജളിന്റെ കരിയറില്‍ അത്ര തിളക്കം പോര. 2018 അവസാനം റിലീസ് ചെയ്ത കവചം എന്ന ചിത്രത്തിന് ശേഷം വലയ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. കവചത്തിനും പ്രതീക്ഷിച്ച വിജയം ഇല്ലായിരുന്നു. കരിയറില്‍ ഇപ്പോള്‍ ഒരു വിജയം കാജളിന് അത്യാവശ്യമാണ്.

kajalaggarwal

ക്വീനിന്റെ റീമേക്കായ പാരീസ് പാരീസ് ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന കാജള്‍ അഗര്‍വാള്‍ ചിത്രം. ഈ ചിത്രത്തിലാണ് കാജളിന്റെ പ്രതീക്ഷ മുഴുവന്‍. ശങ്കര്‍ - കമല്‍ ഹസന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഇന്ത്യന്‍ 2 യില്‍ കാജളിന് വേഷമുണ്ടെന്ന് പറഞ്ഞെങ്കിലും സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിട്ടൊന്നുമില്ല. കമല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പശ്ചാത്തലത്തില്‍ ഇനി ഇന്ത്യന്‍ 2 നടക്കുമോ എന്നതും സംശയമാണ്. ഈ സാഹചര്യത്തില്‍ കാജളിന് പഴയ പ്രതാപതത്തിലെത്താന്‍ കഴിയുമോ എന്നതാണ് ആരാധകരുടെ ആശങ്ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X