twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2019 പകുതി പിന്നിടുമ്പോള്‍ ഇതുവരെയായി 93 സിനിമകള്‍! ടൊവിനോയും പാര്‍വതിയുമാണ് പൊളിച്ചടുക്കിയത്! കാണൂ!

    |

    പ്രഖ്യാപനവേള മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഓരോ വിശേഷവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ടീസറും ട്രെയിലറുമൊക്കെ പുറത്തുവിടുന്നതും വലിയ പരിപാടിയിലൂടെയാണ്. ഓഡിയോ ലോഞ്ചും പുറമെയുള്ള വേദികളില്‍ വെച്ച് നടത്താറുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുമിച്ചെത്തുമ്പോള്‍ ആരാധകരും അതാഘോഷമാക്കി മാറ്റാറുണ്ട്. റിലീസിന് മുന്‍പ് തന്നെ പല സിനിമകളും പ്രേക്ഷകര്‍ ഹിറ്റാക്കി മാറ്റാറുണ്ട്. ട്രെയിലര്‍ കൂടി പുറത്തുവരുന്നതോടെ ആവേശവും പ്രതീക്ഷയും ഇരട്ടിക്കാറുമുണ്ട്. മലയാള സിനിമയും മാറ്റത്തിന്റെ പാതയിലാണ്. സങ്കേതിക മികവില്‍ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും ആ മാറ്റം പ്രകടവുമാണ്.

    ഉപ്പും മുളകിലെ ലച്ചു തന്നെയാണോ ഇത്? കൂടെയുള്ള ചുള്ളന്‍ ആരാണെന്ന് ആരാധകര്‍! ഒടുവില്‍ ഉത്തരവും ലഭിച്ചുഉപ്പും മുളകിലെ ലച്ചു തന്നെയാണോ ഇത്? കൂടെയുള്ള ചുള്ളന്‍ ആരാണെന്ന് ആരാധകര്‍! ഒടുവില്‍ ഉത്തരവും ലഭിച്ചു

    ബിഗ് ബജറ്റോ സൂപ്പര്‍താര സാന്നിധ്യമോ ഇല്ലാതെയും വിജയ ചിത്രങ്ങളൊരുക്കാമെന്ന് സിനിമാപ്രവര്‍ത്തകര്‍ തെളിയിച്ച വര്‍ഷം കൂടിയാണ് 2019. തുടക്കം അത്ര നന്നായിരുന്നില്ലെങ്കില്‍ക്കൂടിയും ഇതുവരെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ സിനിമകളില്‍ പല ചിത്രങ്ങള്‍ക്കും പ്രത്യേകതകളേറെയായിരുന്നു. ഒന്നിലധികം വിജയചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് താരങ്ങള്‍. ആദ്യ 6 മാസം പിന്നിടുന്നതിനിടയില്‍ 93 സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പുത്തനുണര്‍വുമായാണ് ഓരോ താരങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെ ലൂക്കയും ആസിഫ് അലിയുടെ കക്ഷി അമ്മിണിപ്പിള്ളയും നിറഞ്ഞോടുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസമായിരുന്നു ഈ സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയത്. ഇതുവരെ പുറത്തിറങ്ങിയ സിനിമകളെക്കുറിച്ചും നേട്ടം സ്വന്തമാക്കിയ താരങ്ങളെക്കുറിച്ചുമൊക്കെയറിയാന്‍ തുടര്‍ന്നുവായിക്കൂ.

    കൊലമാസ് എന്‍ട്രിയോടെ മമ്മൂട്ടി! ക്ലാസായി പൃഥ്വിരാജ്! പതിനെട്ടാംപടിക്ക് അടപടലം ട്രോളാണ്! കാണൂ!കൊലമാസ് എന്‍ട്രിയോടെ മമ്മൂട്ടി! ക്ലാസായി പൃഥ്വിരാജ്! പതിനെട്ടാംപടിക്ക് അടപടലം ട്രോളാണ്! കാണൂ!

    ആദ്യ ഹിറ്റടിച്ചത് ആസിഫ് അലി

    ആദ്യ ഹിറ്റടിച്ചത് ആസിഫ് അലി

    യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ആസിഫ് അലിയാണ് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രം സമ്മാനിച്ചത്. ജനുവരി 11നായിരുന്നു അദ്ദേഹം നായകനായെത്തിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും തിയേറ്ററുകളിലേക്കെത്തിയത്. പേരിലെ പോലെ തന്നെ വ്യത്യസ്തതയുമായെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പതിവ് തെറ്റിക്കാതെ ഇത്തവണയും ഫീല്‍ ഗുഡ് സിനിമയുമായാണ് ജിസ് ജോയ് എത്തിയത്. തൊട്ടതെല്ലാം പൊന്നാക്കുന്ന നായികമാരിലൊരാളായ ഐശ്വര്യ ലക്ഷ്മിയായിരുന്നു ചിത്രത്തിലെ നായിക. സൂപ്പര്‍താര ചിത്രങ്ങളൊന്നുമില്ലാത്ത സമയത്തായിരുന്നു സിനിമയുമായി ആസിഫ് അലി എത്തിയത്. നായകനായാലും സഹനടനായാലും തന്റെ ഭാഗം അങ്ങേയറ്റം മനോഹരമാക്കിയാണ് ആസിഫ് അലിയുടെ കുതിപ്പ്. ഉയരെ, വൈറസ്, ഉണ്ട തുടങ്ങി നായകനായും അതിഥിയായെത്തിയും വിസ്മയിപ്പിക്കുകയാണ് അദ്ദേഹം.

     പ്രണവ് മോഹന്‍ലാല്‍ നിരാശപ്പെടുത്തി

    പ്രണവ് മോഹന്‍ലാല്‍ നിരാശപ്പെടുത്തി

    സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. ചിത്രത്തിനായി താരപുത്രന്‍ സര്‍ഫിങ് പരിശീലനം നടത്തിയിരുന്നു. അരുണ്‍ ഗോപിയായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകന്‍. വന്‍പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും പ്രണവ് മോഹന്‍ലാല്‍ നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ ദിനത്തില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് സിനിമ പുറകോട്ട് പോവുകയായിരുന്നു. നിവിന്‍ പോളി ചിത്രമായ മിഖായേലിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.

    വിജയചിത്രങ്ങള്‍ നിരവധി

    വിജയചിത്രങ്ങള്‍ നിരവധി

    വൈവിധ്യമാര്‍ന്ന നിരവധി സിനിമകളാണ് ഇതുവരെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. നവാഗതരുടേതുള്‍പ്പടെയുള്ള സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. താരങ്ങളെല്ലാം അവരവരുടെ പ്രകടനം കൊണ്ടും ഞെട്ടിക്കുകയായിരുന്നു. കുമ്പളങ്ങി നൈറ്റസ്, അതിരന്‍, ഉയരെ, ഇഷ്‌ക്, തൊട്ടപ്പന്‍, തമാശ, വൈറസ്, ഉണ്ട തുടങ്ങിയ സിനിമകള്‍ക്ക് മികച്ച നിരൂപകപ്രശംസയും ലഭിച്ചിരുന്നു. പ്രമേയത്തിലെ വ്യ്ത്യസ്തതയും താരങ്ങളുടെ അഭിനയ മികവുമായിരുന്നു ഈ ചിത്രങ്ങളുടെയൊക്കെ മുഖ്യ സവിശേഷത.

    കലക്ഷനില്‍ താരമായത് മോഹന്‍ലാലും മമ്മൂട്ടിയും

    കലക്ഷനില്‍ താരമായത് മോഹന്‍ലാലും മമ്മൂട്ടിയും

    മലയാളത്തിന്റെ ഇതിഹാസ താരങ്ങളായ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും സംബന്ധിച്ചും മികച്ച വര്‍ഷമാണ് 2019. കരിയര്‍ ബ്രേക്ക് ചിത്രങ്ങളും റെക്കോര്‍ഡുകളുമായാണ് ഇരുവരും മുന്നേറുന്നത്. ബോക്‌സോഫീസിലെ തങ്ങളുടെ ആധിപത്യം ഇരുവരും വീണ്ടും ഉറപ്പിച്ച സമയം കൂടിയാണ് കടന്നുപോയത്. മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തിയ ലൂസിഫര്‍ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന നേട്ടവും ഈ പൃഥ്വിരാജ് ചിത്രത്തിന് സ്വന്തമാണ്. പൂര്‍വ്വാധികം ശക്തിയോടെ മോഹന്‍ലാല്‍ മതിരിച്ചെത്തുന്നതിനും ഈ സിനിമ സാക്ഷ്യം വഹിച്ചിരുന്നു. കരിയറിലെ ആദ്യ 100 കോടിയും സ്വന്തമാക്കിയാണ് മമ്മൂട്ടി മുന്നേറുന്നത്. പേരന്‍പ്, യാത്ര, മധുരരാജ, ഉണ്ട തുടങ്ങി നാല് വിജയചിത്രങ്ങളുമായാണ് അദ്ദേഹത്തിന്റെ കുതിപ്പ്.

    കൂടുതല്‍ സിനിമകളുമായി ടൊവിനോ തോമസ്

    കൂടുതല്‍ സിനിമകളുമായി ടൊവിനോ തോമസ്

    യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിനെ സംബന്ധിച്ച് മികച്ച അവസരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി എയര്‍ലൈന്‍സ് കമ്പനി ഉടമ, കലക്ടര്‍, പോലീസ് തുടങ്ങി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായി മാത്രമേ അഭിനയിക്കൂ എന്ന നിബന്ധനയൊന്നും തനിക്കില്ലെന്ന് വളരെ മുന്‍പേ തന്നെ ഈ താരം വ്യക്തമാക്കിയിരുന്നു. ലൂസിഫര്‍, ഉയരെ, വൈറസ്, ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു, ലൂക്ക തുടങ്ങിയ സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ് ടൊവിനോ തോമസ്.

    നായികാനിരയില്‍ പാര്‍വതി തന്നെ

    നായികാനിരയില്‍ പാര്‍വതി തന്നെ

    നായികാനിരയിലെ താരം പാര്‍വതി തന്നെയാണ്. റിമ കല്ലിങ്കലും പിന്നാലെ തന്നെയുണ്ട്. വൈറസിലെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. ഉയരെയിലേയും വൈറസിലേയും പ്രകടനത്തിലൂടെ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് പാര്‍വതി. നായികാപ്രാധാന്യമുള്ള ചിത്രം കൂടിയായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയായി പാര്‍വതി ശരിക്കും ജീവിക്കുകയായിരുന്നു.

    പൃഥ്വിരാജിന്റെ നേട്ടം

    പൃഥ്വിരാജിന്റെ നേട്ടം

    ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിലയിരുത്തുമ്പോള്‍ താരങ്ങളോരോരുത്തര്‍ക്കും എടുത്തുപറയത്തക്ക നേട്ടം തന്നെയാണ് 2019 സമ്മാനിച്ചത്. അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിനെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു നയന്‍. ഇതിന് പിന്നാലെയായാണ് താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു ലൂസിഫറിലെ പ്രധാന താരങ്ങള്‍. മലയാള സിനിമയ്ക്ക് പുത്തന്‍ റെക്കോര്‍ഡ് കൂടിയായിരുന്നു ഈ സിനിമ സമ്മാനിച്ചത്. അടുത്തിടെയായിരുന്നു സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

    English summary
    Malayalam movies in 2019, success records and other specialities
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X