സായി പല്ലവി നാഗ ചൈതന്യയുടെ പേര് കളയുമോ എന്ന് ആരാധകര്‍ക്ക് പേടി!!

ഒറ്റ ചിത്രത്തിലൂടെ ഒറ്റയടിയ്ക്ക് ഹിറ്റായ നായികയാണ് സായി പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ തമിഴിലും തെലുങ്കിലും വരെ ഹിറ്റായി. തുടര്‍ന്ന് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച വിജയമായിരുന്നു. വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നതുകൊണ്ട് തന്നെ കഥാപാത്രങ്ങളെ കൈയ്യൊതുക്കത്തോടെ ചെയ്യാന്‍ സായി പല്ലവിയ്ക്ക് സാധിച്ചു.

കീര്‍ത്തി തമിഴ് സിനിമകളില്‍ നിന്ന് അകലം പാലിക്കുന്നതിന് കാരണം ഇതോ...?
എന്നാല്‍ അടുത്തിടെ സായി പല്ലവിയ്ക്ക് കാലിടറുകയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വളരെ അധികം പ്രതീക്ഷയോടെയാണ് സായി പല്ലവി തെലുങ്കില്‍ പടി പടി ലേചെ മനസ്സു എന്ന ചിത്രവും തമിഴില്‍ മാരി ടു വും കരാറ് ചെയ്തത്. ഒരേ ദിവസം റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് രണ്ടിനും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. സൂര്യ നായകനായ എന്‍ ജികെയാണ് സായി പല്ലവിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ അതും എട്ടുനിലയില്‍ പൊട്ടി. എന്‍ ജി കെയിലെ സായി പല്ലവിയുെട അഭിനയത്തെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

saipallavi

ഈ സാഹചര്യത്തിലാണ് സായി പല്ലവി നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ കരാറ് ചെയ്തിരിക്കുന്നത്. ഫിദ സംവിധായന്‍ ശിവ നര്‍വണ തന്നെയാണ് ഈ സിനിമയുടെയും സംവിധായകന്‍. മഞ്ജിലി എന്ന ചിത്രത്തിന്റെ വിജയത്തിന്റെ പ്രശസ്തിയില്‍ നില്‍ക്കുന്ന നാഗ ചൈതന്യയ്ക്ക് സായി പല്ലവിയ്‌ക്കൊപ്പമുള്ള ഈ സിനിമ പാരയാകുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക.

എങ്ങനെ വന്നാലും സായി പല്ലവിയ്ക്ക് വിജയം അനിവാര്യമാണ്. വളരെ അധികം അഭിനയ സാധ്യതതയുള്ള കഥാപാത്രമാണ് ഈ സിനിമയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സിനിമയിലൂടെ സായി പല്ലവിയ്ക്ക് തിരിച്ചുകയറാന്‍ പറ്റുമെന്നാണ് മലര്‍ മിസ്സിന്റെ ആരാധകരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X