twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് പകരം ശങ്കര്‍ നായകനായി; ആ സിനിമയ്ക്ക് സംഭവിച്ചത് എന്തെന്ന് തിരക്കഥകൃത്ത്

    |

    സിനിമയുടെ വിജയ പരാജയങ്ങള്‍ ഒരിക്കലും പ്രവചരിക്കാനാകില്ല. ചിലപ്പോള്‍ ചെറിയ താരങ്ങളെ വച്ചിറങ്ങുന്ന സിനിമകള്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വലിയ വിജയം നേടും. മറ്റു ചിലപ്പോള്‍ വലിയ താരങ്ങളുണ്ടായിട്ടും സിനിമ പരാജയപ്പെടും. അതുപോലെ തന്നെ നല്ല തിരക്കഥയുണ്ടായത് കൊണ്ട് മാത്രം സിനിമ വിജയിക്കണമെന്നുമില്ല. തീര്‍ത്തും പ്രവചനാതീതമാണ് സിനിമയെന്ന് പറയാം.

    മിന്നിത്തിളങ്ങി അഹാന കമ്ര; കിടിലന്‍ ചിത്രങ്ങള്‍ കാണാം

    അത്തരത്തില്‍ ഒരു താരത്തെ മാറ്റിയത് കൊണ്ട് മാത്രം പരാജയപ്പെട്ട സിനിമയാണ് 1997 ല്‍ പുറത്തിറങ്ങിയ സ്‌നേഹസിന്ദൂരം. കൃഷ്ണന്‍ മന്നാട് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ചിത്രത്തില്‍ ആദ്യം നായകനായി മനസില്‍ കണ്ടിരുന്നത്. മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ പിന്നീട് ശങ്കര്‍ നായകനായി. പിന്നീട് സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കുകയാണ് തിരക്കഥാകൃത്തായ പിആര്‍ നാഥന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

    കുടുംബത്തിന്റെ കഥ

    ''ആ പടത്തില്‍ മൂന്ന് നായികമാര്‍ ആണ് ഉള്ളത്. കൃഷ്ണന്‍ മന്നാട് ആണ് സംവിധാനം. മൂന്ന് പെണ്‍കുട്ടികളും അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൂത്തവള്‍ കല്യാണം വേണ്ടാ വേണ്ടാ എന്നു പറഞ്ഞു നടക്കുന്നു. അങ്ങനെ രണ്ടാമത്തവളുടേയും മൂന്നാമത്തവളുടേയും കഴിഞ്ഞു. നീ എന്തേ കല്യാണം കഴിക്കാത്തത് എന്നു ചോദിക്കുമ്പോള്‍ ബന്ധത്തിലുള്ളൊരാളെ ഇഷ്ടമാണെന്ന് പറയും. പക്ഷെ പരസ്പരം കണ്ടിട്ടുണ്ടാകില്ല'' അദ്ദേഹം പറയുന്നു.

    നായകനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ

    ''അയാള്‍ ഗര്‍ഫിലായിരിക്കും കത്തുകളിലൂടെയാണ് ബന്ധപ്പെടുന്നത്. കല്യാണം നടത്താം എന്ന് തീരുമാനിച്ചു. പക്ഷെ കാമുകനെ കാണാതെയാകും. എവിടെയാണെന്ന് അറിയില്ല. യുദ്ധത്തിലോ മറ്റോ പെട്ടു പോകുന്നതായിരിക്കും. അങ്ങനെ നായിക ആകെ തകരുന്നു. ആത്മമഹത്യയുടെ വക്കിലെത്തുന്നു. ഒടുവില്‍ സിനിമയുടെ ക്ലൈമാക്‌സ് ആകുമ്പോള്‍ നായകന്‍ വരികയാണ്. എയര്‍പോര്‍ട്ടില്‍ വരണം വെള്ളയും വെള്ളയും ആയിരിക്കും ധരിച്ചിരിക്കുക എന്ന് അയാളുടെ കത്ത് വരികയായിരുന്നു''.

    ''ആ ഒരൊറ്റ സീനില്‍ മാത്രമാണ് നായകനുള്ളത്. ആ നായകനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടി തന്നെയായിരിക്കണം. അല്ലെങ്കില്‍ കഥ നില്‍ക്കില്ലെന്ന് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല കിട്ടുമെന്ന് പറഞ്ഞ് ചിത്രീകരണം ആരംഭിച്ചു. കാസര്‍ഗോഡ് ആയിരുന്നു അവസാന ഭാഗം ചിത്രീകരിച്ചത്. അതില്‍ കാവ്യ മാധവനുമുണ്ടായിരുന്നു. പിന്നീടാണവര്‍ നായികയൊക്കെയായി മാറുന്നത്. എന്നാല്‍ ഉടനെ സിനിമ ഇറക്കണം എന്നായി. മമ്മൂട്ടിയെ കിട്ടാതെ വന്നു. വേറെ ആളെ വച്ചു തീര്‍ത്തു''.

    മമ്മൂട്ടിയ്ക്ക് പകരം

    ''മമ്മൂട്ടിയെ സമീപിക്കുകയൊക്കെ ചെയ്തിരുന്നു. പക്ഷെ കിട്ടിയില്ല. പ്രധാന പ്രശ്‌നം ഇവര്‍ നമ്മള്‍ വിചാരിച്ചിടത്തുണ്ടാകില്ല. ഹൈദരാബാദാണ് ചെന്നൈയിലാണെന്നൊക്കെയായിരിക്കും വിളിക്കുമ്പോള്‍ പറയുക. അത്ര ബിസിയായിരിക്കും. അവരെ കുറ്റം പറയാനാകില്ല. മമ്മൂട്ടിയെ കിട്ടാത്തതിന്റെ കാരണം അറിയില്ല. അവര്‍ അന്ന് നല്ല ബിസിയായ കാലമായിരുന്നു. മമ്മൂട്ടിയ്ക്ക് പകരം നായകനായത് ശങ്കറായിരുന്നു''.

    Recommended Video

    ദീപ്തി IPS ന് മമ്മൂക്ക പറഞ്ഞു കൊടുത്ത ട്രിക് | Filmibeat Malayalam
    സിനിമ അങ്ങനെയാണ്

    ''പക്ഷെ അത് സിനിമയെ സാരമായി ബാധിച്ചു. സിനിമ വിചാരിച്ച പോലെ വിജയിച്ചില്ല. ഇപ്പോഴും അത് നല്ല വിഷയമാണ്. മമ്മൂട്ടിയായിരുന്നുവെങ്കില്‍ ആ സിനിമ വിജയിക്കുമെന്നുറപ്പായിരുന്നു. എല്ലാ സിനിമയിലുമൊരു സസ്‌പെന്‍സ് ഉണ്ടാകാറുണ്ട്. ആ സിനിമയുടെ സസ്‌പെന്‍സായിരുന്നു അവസാനം വരുന്ന കഥാപാത്രം ആരെന്നത്. പുതുമുഖമാണെങ്കില്‍ അത് കഥയേയില്ല. സിനിമ അങ്ങനെയാണ് നമ്മള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല''. അദ്ദേഹം കൂട്ടിച്ചേർത്തു.

    Read more about: mammootty
    English summary
    Writer P. R. Nathan Opens Up What Happened To Snehasindooram After Replacing Mammootty With Shankar, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X