യെസ് വി ആര്‍ പ്രെഗ്നന്റ; സന്തോഷ വാര്‍ത്തയുമായി ശിഖയും ഫൈസലും
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ശിഖയും ഫൈസലും. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് ശിഖ പ്രഭാകര്‍. ഗായകനും സംഗീത സംവിധായകനുമായ ഫൈസല്‍ റാസിയാകട്ടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ വിരുതനും. ഇരവരുടേയും വിവാഹം ആരാധകര്‍ ആഘോഷമാക്കിയ സംഭവമായിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി കടന്നു വരുന്നതിന്റെ സന്തോഷത്തിലാണ് ഫൈസലും ശിഖയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2019 ലായിരുന്നു ശിഖയും ഫൈസലും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മഹാരാജാസ് കോളേജില്‍ നിന്നും ആരംഭിച്ച പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശിഖയും ഫൈസലും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താര ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇങ്ങനെ കഴിഞ്ഞ ദിവസം ഫൈസലും ശിഖയും പങ്കുവച്ച വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
Recommended Video
യെസ് വി ആര്‍ പ്രെഗ്നന്റ് എന്ന ക്യാപ്ഷനോടെയുള്ള ശിഖയുടെ ചിത്രമാണ് ഫൈസല്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ ആശംസകള്‍ അറിയിക്കുന്നത്. താരങ്ങളായ സിത്താര കൃഷ്ണകുമാര്‍, സയനോര, മജിസിയ ഭാനു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











