21 ഗ്രാംസിന് ശേഷം സാഹസവുമായി ബിബിന്‍ കൃഷ്ണ; ഒപ്പം ബാബു ആന്റണിയടക്കമുള്ളവര്‍
21 ഗ്രാമ്സ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം, ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച് , റിനിഷ് കെഎന്‍ (ഫ്രണ്ട് റൊ പ്രോഡക്ഷൻസ് ) നിർമ്മിക്കുന്ന "സാഹസം " എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
പൂർണ്ണമായും കോമഡി ആക്ഷൻ രംഗങ്ങൾക് പ്രാധാന്യം നൽകി ഐടി ബാക്ഗ്രൗണ്ടിൽ കഥ പറയുന്ന ചിത്രത്തിന്റെ ഭാഗങ്ങൾ കൊച്ചി ഇൻഫോപാർക് പരിസരങ്ങളിൽ ചിത്രീകരണം നടത്തി.

ബാബു ആന്റണി, ബൈജു സന്തോഷ്, നരേൻ , റംസാൻ, ജീവ, യോഗ് ജപീ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അണി നിരക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിരതന്നെ അണിനിരക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അജു വർഗീസ്, മേജർ രവി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായി അഭിനയിച്ചിട്ടുണ്ട്.
ഇവരെ കൂടാതെ ഓഡിഷന്റെ ഭാഗമായി ഒട്ടേറെ പുതുമുഖ തരങ്ങൾക്കും ഈ സിനിമയിൽ അവസരം നൽകിയിട്ടുണ്ട് എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
വിഷുൽസിനു ഏറെ പ്രാധാന്യം നൽകി കൊണ്ട് ചിത്രീകരിക്കുന്ന സഹസത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഹണി ബീ, ബാഡ് ബോയ്സ് എബ്രഹാമിന്റെ സന്തതികൾ എന്നെ ഹിറ്റ് ചിത്രങ്ങൾക് ക്യാമറ ചലിപ്പിച്ച
ആൽബി ആന്റണി ആണ്.
ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ സുനിൽ ആണ് ആർട്ട് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.
ഹസ്യത്തിനൊപ്പം തന്നെ ആക്ഷൻ രംഗങ്ങൾക്കും വളരെ പ്രാധാന്യം നൽകി നിർമ്മിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ choreographer ആയി മലയാളത്തിൽ ടർബോ, എആർഎം എന്നീ ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്ത ഫീനിക്സ് പ്രഭു ആണ് സഹസത്തിന്റെ സ്റ്റണ്ട് മാസ്റ്റർ.
മന്ദാകിനി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഹിറ്റ് ഗാനം സമ്മാനിച്ച ബിബിൻ അശോക് ആണ് സഹസത്തിനു സംഗീതം ഒരുക്കുന്നത്. ഒട്ടേറെ പുതുമകൾ നിറഞ്ഞ ഈ ചിത്രം പുതിയതും പഴയതുമായ എല്ലാ തലമുറയിൽ പെട്ടവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ ആയിരിക്കുമെന്നു അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ ആയ ലമ്പോർഖിനിയുടെ കാർ ശേഖഹരണങ്ങളിൽ ഒന്നായ HURACANE STETRATTO മോഡൽ കാറിന്റെ ചിത്രീകരണ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ നിർമാണപ്രവർത്തകർ പുറത്തു വിട്ടിരുന്നു.
ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണല, സ്റ്റിൽ ഫോട്ടോ ഷൈൻ, മേക്കപ്പ് - സുധി കട്ടപ്പന, വസ്ത്രാലങ്കാരം - അരുൺ മനോഹർ എന്നിവരാണ് ചിത്രത്തിന്റെ മറ്റു ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ മാസം ഐഎംഎ ഹാളിൽ നടത്തിയ പൂജയോടെയായിരുന്നു ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾക് തുടക്കം കുറിച്ചത്. ഒട്ടേറെ സിനിമ പ്രവർത്തകർ പൂജയ്ക് പങ്കെടുത്തിരുന്നു.


Click it and Unblock the Notifications