മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് നിർമിക്കുന്ന ചിത്രം ആർ.ഡി.എക്‌സ് !
മിന്നൽ മുരളിക്ക് ശേഷം സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രം ആർ ഡി എക്സ് .ഷെയിൻ നിഗം,ആൻറണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ നഹാസ് ഹിദായത്ത് ആണ്. പവർ പാക്കഡ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ആർഡിഎക്സിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

കെജിഎഫ് ,വിക്രം ബീസ്റ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടേഴ്സായ അൻബറിവാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.ടോവിനോ തോമസ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ വമ്പൻ തരംഗം സൃഷ്ടിച്ചിരുന്നു.

Recommended Video
മിന്നല്‍ മുരളിക്ക് പുറമേ ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിച്ചിട്ടുള്ളത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പി.ആർ.ഒ വാഴൂർ ജോസ്, ശബരി


Click it and Unblock the Notifications