twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗാന്ധിയില്‍ നിന്ന് ഗാന്ധിയിലേക്ക് ഇന്ത്യന്‍ റുപ്പി

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/reviews/07-the-indian-rupee-a-satirical-dig-on-todays-youth-2-aid0166.html">Next »</a></li></ul>

    Indian Rupee
    പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിനുശേഷം ഒരു രഞ്ജിത്ത് ചിത്രം കൂടി തിയറ്ററുകളിലെത്തിയിരിക്കുന്നു. സിനിമയെന്നാല്‍ സംവിധായകന്റെ കലയെന്ന വിശേഷണത്തിന് അടിവരയിടുകയാണ് ഈ സിനിമയിലൂടെ രഞ്ജിത്ത്.

    പ്രാഞ്ചിയേട്ടനില്‍ രൂപപ്പെട്ട മുതലാളിത്വത്തിന്റെ അസ്ഥിത്വ പ്രശ്‌നത്തെ ഒരുപക്ഷെ അതു ഒരു പൊതുധാരയല്ലെങ്കില്‍ പോലും മറ്റൊരു രീതിയില്‍ സമീപിക്കുകയാണ് ഇന്ത്യന്‍ റുപ്പിയില്‍.

    ഒരു ശരാശരി മലയാളിചെറുപ്പക്കാരന്റെ നിലവിലുള്ള ജീവിത പരിസരവും സ്വപ്നങ്ങളും പ്രവര്‍ത്തനവഴികളും പരിചയപ്പെടുത്തുന്ന സിനിമ കാലത്തോട് ചേര്‍ന്ന് നടക്കുന്നു. കേരളത്തിലെ ഏതു ടൌണ്‍ഷിപ്പിലും സംഭവിക്കാവുന്ന, അല്ലെങ്കില്‍ മലയാളിയുടെ അടങ്ങാത്ത ചില ത്വരകളുടെ മുഖ പുസ്തകമായ് മാറുന്ന സംഭവഗതികളെ പരിചയപ്പെടുത്തുന്ന സിനിമ പലപ്പോഴും വ്യക്തിഗത പരിസരങ്ങളിലേക്ക് ഓരം പറ്റുന്നതായ് ഓരോ ചെറുപ്പക്കാരനും തോന്നിയേക്കാം.

    സിനിമയുടെ കഥാനുഗത വൈവിധ്യങ്ങളെ പരിശോധിക്കുന്നതിലപ്പുറം സിനിമയുടെ ടോട്ടാലിറ്റി സമ്മാനിക്കുന്ന ഇംപാക്ടില്‍ ഇന്ത്യന്‍ റുപ്പി വിജയിച്ചിരിക്കുന്നു എന്നു പറയാതെ തരമില്ല.

    ഗാന്ധിയന്‍ മുദ്ര പതിപ്പിച്ച നോട്ടുകളുടെ പിടപ്പില്‍ തുടങ്ങുന്ന സിനിമ ഗാന്ധിയന്‍ സൂക്തങ്ങള്‍ ആലപിക്കുന്ന മരണാനന്തര സാഹചര്യങ്ങളും സിനിമയില്‍ ദൃശ്യവല്‍ക്കരിച്ചുകൊണ്ട് പ്രസക്തമായ ചില അടിവരകള്‍ ഇടുന്നുണ്ട്. എത്രയൊക്കെ ആദര്‍ശവല്‍ക്കരിച്ചാലും സമ്മിശ്രമായതും കാലം ആവശ്യപ്പെടുന്നതുമായ സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്നും സിനിമ പറയുന്നു.

    ഇന്ത്യന്‍ റുപ്പി പ്രേക്ഷകര്‍ കാണാം എന്നു തന്നെയാണ് പറയേണ്ടത്. രഞ്ജിത് വിഹരിക്കുന്ന പുതിയ കാഴ്ചപ്പാടുകളുടെ സിനിമ എന്തായാലും അഭിനിവേശങ്ങളെ പുറത്തെടുക്കുകതന്നെയാണ് . പ്രാഞ്ചിയേട്ടനു പിന്നാലെ ഇന്ത്യന്‍ റുപ്പിയും പ്രതീക്ഷകളുടെ വന്‍ സാദ്ധ്യതയാണ് തരുന്നത്.

    അടുത്ത പേജില്‍
    വിലക്കുകളെ തകര്‍ത്ത വിജയം

    <ul id="pagination-digg"><li class="next"><a href="/reviews/07-the-indian-rupee-a-satirical-dig-on-todays-youth-2-aid0166.html">Next »</a></li></ul>

    English summary
    After producing critically-acclaimed films like Paleri Manikyamand Pranchiyettan and the Saintlast year, hit-filmmaker Ranjith is now gearing up for his next release - Indian Rupee, which stars Prithviraj in the lead.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X