പ്രണയ ചിത്രങ്ങളുടെ നായകന്‍ ദുല്‍ക്കര്‍
100 ഡെയ്‌സ് ലവ് എന്ന ചിത്രം ദുല്‍ക്കര്‍ സല്‍മാന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവാകും. കാരണം ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് മണിരത്‌നം പുതിയ ചിത്രത്തിലേക്ക ദുല്‍ക്കറിനെ വിളിക്കുന്നത്. ഏതൊരു യുവതാരവും ആഗ്രഹിക്കുന്നതാണ് മണിരത്‌നം ചിത്രത്തിലൊരു റോള്‍. ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തില്‍ നായകനായി തന്നെ ദുല്‍ക്കര്‍ അഭിനയിച്ചു.
100 ഡെയ്‌സില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ തേടിയെത്തിയ ഭാഗ്യം ചിത്രം റിലീസ് ചെയ്തതോടെ ഇരട്ടിയായി. 2015ലെ ആദ്യ മെഗാഹിറ്റ് ചിത്രമാകും ഇതെന്ന് ഉറപ്പായി. ആദ്യ ഷോയില്‍ തന്നെ പ്രേക്ഷകരെല്ലാം കയ്യടിയോടെയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. അടുത്തൊന്നും ഇതുപോലെ എല്ലാവരും ഇഷ്ടപ്പെട്ടൊരു ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

നിവിന്‍പോളി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ജയസൂര്യ എന്നീ യുവനായകരൊക്കെ 2015ലെ ആദ്യ ചിത്രം പരാജയപ്പെട്ടതിന്റെ സങ്കടത്തിലാണ്. ഫഹദിന്റെ രണ്ടുചിത്രങ്ങളാണു പരാജയപ്പെട്ടത്. അപ്പോഴാണ് ദുല്‍ക്കറിന്റെ ആദ്യ ചിത്രം തന്നെ ഗംഭീര വിജയം നേടിയത്. 2014ല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന വിജയ ചിത്രത്തില്‍ മൂന്നുനായകരില്‍ ഒരാളായിരുന്നു ദുല്‍ക്കര്‍. ആ ചിത്രവും ബാംഗഌര്‍ ജീവിതമാണു പറഞ്ഞിരുന്നത്. വീണ്ടുമൊരു ബാംഗ്ലൂര്‍ ജീവിതം ദുല്‍ക്കറിന് വിജയം സമ്മാനിക്കുകയാണ്.
കന്നി ചിത്രമായ സെക്കന്‍ഡ് ഷോയില്‍ നിന്ന ഏറെ മുന്നേറിയിരിക്കുന്നു ദുല്‍ക്കര്‍. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ ഡെയ്‌സ്, ഞാന്‍ എന്നീ വ്യത്യസ്ത ചിത്രങ്ങളില്‍ നായകനാന്‍ സാധിച്ചെങ്കില്‍ ഈ വര്‍ഷം തുടക്കത്തിലെ വിജയം ഇനിയും ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. തൊട്ടുപിന്നാലെ റിലീസ് ചെയ്യുന്നത് മണിരത്‌നം ചിത്രമാണ്. അതും പ്രണയ ചിത്രമാണ്. അതിലെ നായികയും നിത്യ മേനോന്‍ ആണ്. 2015 ദുല്‍ക്കര്‍ സല്‍മാന്റെതായിരിക്കുമെന്ന് ഏതായാലും ഉറപ്പായും പറയാം.


Click it and Unblock the Notifications











