twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌കേറ്റര്‍ ഗേള്‍: സ്വാതന്ത്ര്യത്തിന്റെ ലോകത്ത് പറക്കാന്‍ ആഗ്രഹിക്കുന്നവരുടെ കഥ

    |

    Rating:
    3.0/5

    സിനിമ ജീവിതത്തിലും സമൂഹത്തിലും സ്വാധീനമുണ്ടാക്കുന്നതും മാറ്റങ്ങള്‍ കൊണ്ടു വരുന്നതും തിരിച്ചമെല്ലാം കണ്ടിട്ടുണ്ട്. പക്ഷെ ഒരു സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ മാറ്റത്തിനുള്ള കാരണമാവുക എന്ന അപൂര്‍വ്വ നേട്ടത്തിന്റെ കഥ പറയുന്ന സിനിമയാണ് സ്‌കേറ്റര്‍ ഗേള്‍ എന്ന ചെറിയ വലിയ സിനിമയ്ക്ക് പറയാനുള്ളത്. അതിലേക്ക് വരാം.

    കിടിലന്‍ ഫോട്ടോഷൂട്ടുമായി ശ്രുതി ഹസന്‍; കണ്ണെടുക്കാതെ സോഷ്യല്‍ മീഡിയ

    നവാഗതയായ മഞ്ജരി മകിജനി സംവിധാനം ചെയ്ത ലളിതവും ഹൃദയസ്പര്‍ശിയുമായ സിനിമയാണ് സ്‌കേറ്റര്‍ ഗേള്‍. പേര് സൂചിപ്പിക്കുന്നത് പോലൊരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. സ്‌പോര്‍ട്‌സ് ഡ്രാമകളുടെ വെല്ലുവിളി എന്തെന്നാല്‍ മിക്കപ്പോഴും ഇവയ്‌ക്കെല്ലാം പറയാനുണ്ടാവുക ഒരേ പാറ്റേണിലുള്ള അണ്ടര്‍ ഡോഗ് കഥയായിരിക്കും എന്നതാണ്. അത് പ്രേക്ഷകരെ ബോറടിപ്പിക്കുകയും ഡിസ്എന്‍ഗേജ്ഡ് ആക്കുകയും ചെയ്യും. എന്നാല്‍ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ക്ക് കണക്ടാകാന്‍ സാധിക്കുന്നതുമാണ് സ്‌പോര്‍ട്‌സ് ഡ്രാമ.

    ഹൃദയസ്പര്‍ശി

    അത്തരത്തില്‍ സ്ഥിരം പാറ്റേണിലുളള, എന്നാല്‍ അതിന്റെ ലാളിത്യം കൊണ്ടും ആത്മാര്‍ത്ഥമായ അവതരണം കൊണ്ടും ഹൃദയസ്പര്‍ശിയായി മാറുകയാണ് സ്‌കേറ്റര്‍ ഗേള്‍. രാജസ്ഥാനിലെ ഖേംപൂര്‍ എന്ന ഗ്രാമത്തിലെ കുറച്ച് മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. റേച്ചല്‍ സാന്‍ചിത ഗുപ്ത അവതരിപ്പിക്കുന്ന പ്രേരണ എന്ന പെണ്‍കുട്ടിയുടെ കഥയാണ് സ്‌കേറ്റര്‍ ഗേള്‍ അവതരിപ്പിക്കുന്നത്. വളരെ ഓര്‍ത്തഡോക്‌സായൊരു ഗ്രാമവും വീടുമാണ് പ്രേരണയുടെ ഇടം. അവിടേക്ക് പാതി ഇന്ത്യന്‍ ആയ ഒരു ബ്രിട്ടീഷ് വനിത കടന്നു വരുന്നുതും അവരിലൂടെ അവള്‍ സ്‌കേറ്റിംഗുമായി പരിചയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

    സ്‌കേറ്റിംഗ്

    സ്‌കേറ്റിംഗ് എന്ന പൊതുവെ ഇന്ത്യയില്‍ അത്രമാത്രം പ്രചാരമില്ലാത്തൊരു സ്‌പോര്‍ട്‌സ് എങ്ങനാണ് ഒരു ഗ്രാമത്തേയും അവിടുത്തെ കുട്ടികളുടേയും ജീവിതത്തില്‍ പുതിയ മാനങ്ങള്‍ കൊണ്ടു വരുന്നതെന്ന് ചിത്രം കാണിച്ചു തരുന്നത്. ആദ്യ ചിന്തയില്‍ തന്നെ പരസ്പരം ഇത്രമാത്രം അകലത്തിലുള്ള രണ്ട് കാര്യങ്ങള്‍ എങ്ങനെയാണ് പരസ്പരം ഇത്രമേല്‍ അടക്കുന്നതെന്ന സംശയം കാണാം. എന്തുകൊണ്ടാണ് അവര്‍ സ്‌കേറ്റിംഗിനെ ഇഷ്ടപ്പെടുന്നതെന്ന ചോദ്യം ചിത്രത്തില്‍ തന്നെ ചോദിക്കപ്പെടുന്നുണ്ട്. അതിനുള്ള ഉത്തരവും സിനിമ നല്‍കുന്നു, സ്വാതന്ത്ര്യം.

    പ്രേരണ ഒരു ദളിത് പെണ്‍കുട്ടിയാണ്. ജാതിയുടേയും പുരുഷാധിപത്യത്തിന്റേയുമെല്ലാം ഒരുപാട് അലിഖിത നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് അവളുടെ ജീവിതം. എന്നാല്‍ സ്‌കേറ്റിംഗ് ബോര്‍ഡിലേക്ക് കയറി നില്‍ക്കുന്നതോടെ അവള്‍ യാതൊരു കെട്ടുപാടുകളും നിയമങ്ങളുമില്ലാത്തൊരു സ്വതന്ത്ര്യ ലോകത്തിലേക്ക് എത്തുകയാണ്. യാതൊരു നിയമങ്ങളുമില്ലാത്ത, ബോര്‍ഡില്‍ കയറി നില്‍ക്കുന്നയാളുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് എങ്ങനെ വേണമെങ്കിലും ചലിക്കാന്‍ സാധിക്കുന്നതാണ് സ്‌കേറ്റിംഗ്. അതുകൊണ്ട് അവളുടെ സ്വപ്‌നങ്ങളുടേയും ജീവിതത്തിന്റേയും മെറ്റഫര്‍ ആയി മാറുകയാണ് സ്‌കേറ്റിംഗ്.

    ജാതിചിന്തയും സ്ത്രീവിരുദ്ധതയും

    ജാതി ചിന്തയേയും വീടുകളിലും സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതേയുമെല്ലാം ചിത്രം പ്രതിപാദിക്കുന്നുണ്ട്. സ്‌കേറ്റിംഗ് ബോര്‍ഡില്‍ കറങ്ങി നടക്കുന്ന കുട്ടികള്‍ ഗ്രാമത്തിലെ ഉന്നതജാതിക്കാര്‍ക്കുണ്ടാക്കുന്ന അസ്വസ്ഥതകളും പെണ്ണുങ്ങള്‍ പണിക്ക് പോകാന്‍ സമ്മതിക്കാത്ത ദുരഭിമാനിയായ കുടുംബനാഥനുമൊക്കെ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം സകല കെട്ടുകളേയും കുട്ടികള്‍ മറികടക്കുന്നത് സ്‌കേറ്റിംഗ് ബോര്‍ഡില്‍ കയറി പറന്നാണ്.

    സ്‌കേറ്റിംഗ് പാര്‍ക്ക്

    അതേസമയം ഗ്രാമത്തെ കുറിച്ചുള്ള നഗരത്തിന്റെ കണ്ണുകളിലൂടെയുള്ള നോട്ടമാണോ ചിത്രം എന്നു ചോദിച്ചാല്‍ ഒരു പരിധി വരെ ആണെന്നാകും ഉത്തരം. എന്നാല്‍ അവരുടെ ജീവിതത്തില്‍ കയറി ഇടപെടാന്‍ ഞാന്‍ ആരാണെന്ന ചോദ്യത്തോടെ ചിത്രം ആ നോട്ടത്തെ മാറ്റി നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. പകരം അവനവന്റെ യുദ്ധങ്ങള്‍ സ്വയം പൊരുതാനുള്ളതാണെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്.

    തുടക്കത്തില്‍ പറഞ്ഞ മാറ്റത്തിലേക്ക് വരാം. 2018 ലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണത്തിനായി രാജസ്ഥാനിലെ ഗ്രാമത്തില്‍ നിര്‍മ്മിച്ച സ്‌കേറ്റിംഗ് പാര്‍ക്ക് ഇന്നും സജീവമാണ്. ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്‌കേറ്റിംഗ് പരിശീലനം നടത്തി വരികയാണ് ഇവിടെ. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ സ്‌കേറ്റിംഗ് പാര്‍ക്കുകളിലൊന്നാണിത്. പെണ്‍കുട്ടികള്‍ക്കിവിടെ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.

    Recommended Video

    Priyadarshan denies direct-to-OTT release for Marakkar | FilmiBeat Malayalam

    സ്ഥിരം പാറ്റേണിലുളള, എന്നാല്‍ അതിന്റെ ലാളിത്യം കൊണ്ടും ആത്മാര്‍ത്ഥമായ അവതരണം കൊണ്ടും ഹൃദയസ്പര്‍ശിയായി മാറുകയാണ് സ്‌കേറ്റര്‍ ഗേള്‍.

    Read more about: review റിവ്യൂ
    English summary
    A Heartwarming Tale Of Coming Of Age Review Of Skater Girl In Malayalam, Read More in Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X