twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാറയുടെ തിരഞ്ഞെടുപ്പുകളും അന്നയുടെ പ്രകടനവും; സാറാസ് കണ്ടിരിക്കേണ്ട സിനിമ!

    |

    Rating:
    2.5/5
    Star Cast: Anna Ben Nayarambalam, Sunny Wayne, Siddique
    Director: Jude Anthany Joseph

    സാറാസ് (Sara'S) പേര് പോലെ തന്നെ സാറയുടെ സിനിമയാണ്. സാറയുടെ തീരുമാനങ്ങള്‍, സാറയുടെ സ്വപ്‌നങ്ങള്‍, സാറയുടെ തിരഞ്ഞെടുപ്പുകള്‍, സാറയുടെ ജീവിതം. പുരുഷാധിപത്യ സമൂഹത്തില്‍, എത്രത്തോളം പുരോഗമവാദികളാണെന്ന് പറഞ്ഞ് നടന്നാലും വിവാഹ ശേഷം വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കുന്നവരാണ് നമ്മള്‍. അങ്ങനൊരു സമൂഹത്തില്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പിന്നാലെ പോകുന്നതും, അമ്മയാകണ്ട എന്ന് തീരുമാനിക്കുന്നതുമെല്ലാം കണക്കാക്കപ്പെടുക സ്വര്‍ത്ഥതയും അഹങ്കാരവുമൊക്കെയായിട്ടാകും.

    ആ പൊതു ബോധത്തെ മറുവശത്തു നിന്നു കൊണ്ട് ചോദ്യം ചെയ്യാനുള്ള തുടക്കമാണ് സാറാസ്. അമ്മയാകേണ്ട എന്ന തീരുമാനവുമായി ജീവിക്കുന്ന യുവതിയാണ് സാറ. കുട്ടികളെ നോക്കുക എന്ന ഉത്തരവാദിത്തം തനിക്ക് ഏറ്റെടുക്കാനാകില്ലെന്നും സിനിമ സംവിധാനം ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നതുമാണ് സാറയുടെ തീരുമാനത്തിന് പിന്നില്‍. മാതൃത്വത്തെ ഗ്ലോറിഫൈ ചെയ്യുന്ന സമൂഹത്തിലും സിനിമയിലുമാണ് സാറാസ് പോലൊരു സിനിമയുണ്ടാകുന്നത്. നാളിതുവരെ മലയാള സിനിമയോ സമൂഹമോ വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോയൊരു വിഷയം.

    തയ്യാറെടുപ്പുകള്‍ വേണ്ടൊരു ജോലി

    വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും അതിനെ അതിവൈകാരികതയോ അതിനാടകീയതയോ ഇല്ലാതെ സട്ടിലായിട്ട് അവതരിപ്പിക്കാനാണ് സാറാസ് ശ്രമിച്ചിരിക്കുന്നത്. സ്വന്തമായൊരു തിരഞ്ഞെടുപ്പുണ്ടാകുന്ന സ്ത്രീകളെ കുറ്റപ്പെടുത്താനോ വിധിക്കാനോ ചിത്രം തയ്യാറാകുന്നില്ല. അന്നയുടെ സാറയിലൂടെ ഒരുപാട് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വക ഇട്ട് തരികയാണ് ജൂഡ് ആന്റണി.

    സിദ്ധീഖിന്റെ ഗൈനക്കോളജിസ്റ്റ് കഥാപാത്രം പറയുന്നത് പോലെ, മോശം രക്ഷിതാവ് ആകുന്നതിനേക്കാള്‍ നല്ലത് രക്ഷിതാവ് ആകാതിരിക്കുന്നതാണെന്നും ഒരു സിനിമ ചെയ്യുന്നത് പോലെ തന്നെ തയ്യാറെടുപ്പുകള്‍ വേണ്ടൊരു ജോലിയാണ് പാരന്റിംഗ് എന്നും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.

    പുതിയ കാലത്തെ പങ്കാളി

    വളരെ പ്രധാനപ്പെട്ടൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പോലും ചിത്രം വല്ലാതെ സീരിയസ് ആയി മാറുന്നില്ല. തുടക്കം മുതല്‍ അവസാനം വരെ, ജൂഡിന്റെ മുന്‍ സിനിമകളെ പോലെ തന്നെ, ലൈറ്റ് മൂഡിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതുപക്ഷെ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ ഗൗരവ്വം കുറച്ച് കാണിക്കുന്നുമില്ല.

    അന്നയുടെ സാറയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന 'ജീവന്‍' ആണ് സണ്ണിയുടെ ജീവന്‍. തീര്‍ത്തും പുതിയ കാലത്തെ പങ്കാളികളാണ് സാറയും ജീവനും. പരസ്പരം സ്‌നേഹിക്കുകയും തീരുമാനങ്ങളേയും തിരഞ്ഞെടുപ്പുകളേയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍. കുട്ടികള്‍ വേണ്ട എന്ന തീരുമാനം എടുക്കാനുള്ള അവകാശം സാറയുടേതാണെന്ന് പറയാന്‍ സാധിക്കുന്നുണ്ട് ജീവന്.

    പ്രശ്‌നങ്ങള്‍

    നല്ലൊരു വിഷയം സംസാരിക്കുമ്പോഴും മേക്കിംഗിലും തിരക്കഥയിലുമെല്ലാം സാറാസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ഡയലോഗുകള്‍ ഔട്ട് ഓഫ് നോ വേര്‍ കുത്തിക്കയറ്റിയത് പോലെ അനുഭവപ്പെടുന്നുണ്ട്. ആദ്യ പകുതിയിലെ വേഗത കഥയിലും കഥാപാത്രങ്ങളിലും ഇന്‍വെസ്റ്റ് ചെയ്യാനുള്ള സമയം പ്രേക്ഷകര്‍ക്ക് നല്‍കാതെ പോകുന്നുണ്ട്. തമാശയ്ക്ക് വേണ്ടി പറയുന്ന തമാശകളും കല്ലുകടിയാകുന്നു. പ്രകടനത്തില്‍ അന്ന ബെന്‍ തന്റെ മുന്‍ സിനിമകളില്‍ നിന്നും ഒരുപടി മുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് കാണാം.

    Recommended Video

    Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam
    കണ്ടിരിക്കേണ്ടൊരു സിനിമ

    ആര്‍ക്കും ഇഷ്ടം തോന്നുന്നൊരു 'മിടുക്കി' ഇമേജില്‍ നിന്നും ഉറച്ച തീരുമാനങ്ങളുള്ള 'സെല്‍ഫിഷ്' സ്ത്രീയിലേക്കുള്ള മാറ്റം അനായാസമായി അന്ന സാധ്യമാക്കുന്നുണ്ട്. തന്റെ കഥാപാത്രത്തെ ഈസിയായി തന്നെ സണ്ണിയും അവതരിപ്പിക്കുന്നുണ്ട്. അതേസമയം ലൗഡ് ആയ രംഗങ്ങളില്‍ സണ്ണിയുടെ പ്രകടനം എഫക്ടീവ് ആകാതെ പോകുന്നതും കാണാം. അനുഭവ സമ്പത്തുള്ള സിദ്ധീഖും മല്ലിക സുകുമാരനും സൃഷ്ടിയില്‍ വലിയ ആഴമില്ലാത്ത കഥാപാത്രങ്ങളെ വളരെ എഫക്ടീവായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പലരുടേയും പ്രകടനം നാടകീയമായി മാറുന്നു.

    നന്നാക്കാമായിരുന്ന ഒരുപാട് ഏരിയകളുണ്ടെങ്കിലും ചര്‍ച്ചയാകേണ്ടൊരു വിഷയം സംസാരിക്കുന്ന ചിത്രമെന്ന നിലയില്‍ കണ്ടിരിക്കേണ്ടൊരു സിനിമയാണ് സാറാസ്.

    Read more about: anna ben sunny wayne ott
    English summary
    Anna Ben And Sunny Wayne Starrer Sara'S Movie Review, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X