twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭൂതകാലം വെറും പ്രേത സിനിമയല്ല, അതിലും ഭയാനകമായ മനുഷ്യമനസിലേക്കുള്ള യാത്ര

    |

    2013 ല്‍ പുറത്തിറങ്ങിയ സിനിമയാണ് റെഡ് റെയ്ന്‍. സയന്‍സ് ഫിക്ഷന്‍ എന്ന മലയാള സിനിമ അധികം പരീക്ഷിക്കാന്‍ മുതിരാത്ത ഴോണറില്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ സിനിമ. നരെയ്ന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്ക് വരുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. എല്ലാ അര്‍ത്ഥത്തിലുമൊരു പരീക്ഷണമായിരുന്നു റെഡ് റെയ്ന്‍. എന്നാല്‍ ചിത്രത്തിന് അതിന്റെ പ്രേക്ഷകരെ കണ്ടെത്താന്‍ അന്ന് സാധിച്ചില്ല. എങ്കിലും ചിത്രം പിന്നീട് അതിന്റെ കാഴ്ചക്കാരിലേക്ക് എത്തി. ചിത്രത്തേയും അതൊരുക്കിയ രാഹുല്‍ സദാശിവനേയും അഭിനന്ദിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ പോസ്റ്റുകള്‍ വരാറുണ്ട്. റെഡ് റെയ്ന്‍ ഇറങ്ങി ഒരു പതിറ്റാണ്ടോളം കഴിയുമ്പോള്‍ തന്റെ രണ്ടാമത്തെ സിനിമയുമായി എത്തിയിരിക്കുകയാണ് രാഹുല്‍ സദാശിവന്‍.

    രണ്ടാം വരവില്‍ രാഹുല്‍ സദാശിവന്‍ കൊണ്ടു വന്നിരിക്കുന്നത് ഭൂതകാലം എന്ന ഹൊറര്‍ സിനിമയാണ്. ഇത്തവണ തീയേറ്ററിന് പകരം ഒടിടിയിലൂടെയാണ് സിനിമയുടെ റിലീസ്. അതുകൊണ്ട് തന്നെ സിനിമ അതിന്റെ കാഴ്ചക്കാരിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അത് ശരിവെക്കുന്നതാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍.

    പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് പിറന്നു! ഇനി അമ്മയും അച്ഛനും; ആശംസകളുമായി സിനിമാ ലോകംപ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് പിറന്നു! ഇനി അമ്മയും അച്ഛനും; ആശംസകളുമായി സിനിമാ ലോകം

    ഹൊറര്‍ ഴോണറിലുള്ള സിനിമകളില്‍ പൊതുവെ കാഴ്ചക്കാരില്‍ ഭയമുണ്ടാക്കാന്‍ ജംപ്‌സ്‌കെയര്‍ രംഗങ്ങളും കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവുമൊക്കെ ഉപയോഗിച്ചുള്ള ഗിമ്മിക്കുകളുടെ സഹായങ്ങള്‍ തേടാറുണ്ട്. എന്നാല്‍ അത്തരം കോലാഹലങ്ങള്‍ക്കോ കാട്ടിക്കൂട്ടലുകള്‍ക്കോ നില്‍ക്കാതെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഭൂതകാലം. ഇരുട്ടില്‍ മറഞ്ഞു നിന്ന് ചാടി വീണ് പേടിപ്പിക്കുന്നതിന് പകരം നിശബ്ദതയുടേയും അന്തരീക്ഷത്തിന്റേയും സഹായത്തോടെ ഭയത്തിന്റെ മൂഡ് ക്രീയേറ്റ് ചെയ്യുന്നൊരു സ്ലോ ബേണിംഗ് ആണ് ഭൂതകാലം എന്ന സിനിമ.

    അമ്മയുടേയും മകന്റേയും അനുഭവങ്ങളിലൂടെ

    ഒരു അമ്മയുടേയും മകന്റേയും അനുഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. അമ്മയായി രേവതിയും മകനായി ഷെയ്ന്‍ നിഗവുമെത്തിയിരിക്കുന്നു. അധികം സുഹൃത്തുക്കളോ അടുപ്പക്കാരോ ഇല്ലാതെ, ഒറ്റപ്പെട്ട് താമസിക്കുന്നവരാണ് ആശയും വിനുവും. ആശയുടെ അമ്മയുടെ മരണത്തിന് ശേഷം അവര്‍ ആ വീട്ടില്‍ അനുഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ആശയും വിനുവും നാള്‍ക്കുനാള്‍ അകന്നുകൊണ്ടിരിക്കുന്ന അമ്മയും മകനുമാണ്. അവര്‍ക്കിടയിലെ അകലം ആശയുടെ അമ്മയുടെ മരണത്തോടെ കൂടുതലാവുകയാണ്. ഇവിടുന്നങ്ങോട്ടുള്ള അവരുടെ ഇമോഷണല്‍ യാത്രയാണ് സിനിമ പറയുന്നത്.

    ഒരേ സമയം രണ്ട് ട്രാക്കുകളിലൂടെ

    ഒരേ സമയം രണ്ട് ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് ഭൂതകാലം. ഹൊറര്‍ സിനിമയുടെ ഒരു ട്രാക്കും, സൈക്കോളജിക്കല്‍ ത്രില്ലറുടെ മറ്റൊരു ട്രാക്കും. പാരനോര്‍മല്‍ ആക്ടിവിറ്റിയും പ്രേതവുമൊക്കെയുള്ള സ്ഥിരം ഹൊറര്‍ സിനിമയുടെ ട്രാക്കാണ് സിനിമ മുഖ്യമായും സ്വീകരിക്കുന്നതെങ്കിലും അതിലുപരിയായി ഭൂതകാലമൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മനുഷ്യ മനസിനെക്കുറിച്ചും വിഷാദരോഗം, സ്‌കിസോഫ്രീനിയ തുടങ്ങിയ അവസ്ഥകളെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. വിനുവിന്റേയും ആശയുടേയും മനസിന്റെ താളത്തിലുള്ള പിഴവുകള്‍ സിനിമ കാണിച്ചു തരുന്നുണ്ട്. പ്രേതം എന്ന് മറ്റുള്ളവര്‍ വിളിക്കുന്നതിനെ ആദ്യം വിനുവിന്റേയും പിന്നീട് ആശയുടേയും മനസിന്റെ സൃഷ്ടികളായി കാണാവുന്നതാണ്.

    ഭ്രാന്തിന് നല്ലത് ഭ്രാന്താശുപത്രി

    വിഷാദരോഗത്തേയും വിഷാദ രോഗികളോടുള്ള മറ്റുള്ളവരുടെ സമീപത്തനേയും സിനിമ റിയലിസ്റ്റിക്കായി തന്നെ അവതരിപ്പിക്കുന്നുണ്ട്. ഭ്രാന്തിന് നല്ലത് ഭ്രാന്താശുപത്രിയാണെന്ന് പറയുന്ന ഇളയച്ഛനും കൗണ്‍സിലറെ കണ്ടതിനെക്കുറിച്ച് പറയുമ്പോള്‍ ഭാവം മാറുന്ന കാമുകിയുമൊക്കെ സമൂഹത്തിന്റെ പ്രതിനിധികളാണ്. ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നത് പനി വന്ന് പോകുന്നത് പോലൊരു രോഗമല്ലെന്നും അത് നീണ്ടനാളത്തെ വൈദ്യ സഹായം ആവശ്യമുള്ളൊന്നാണ് സിനിമ ബോധ്യപ്പെടുത്തുന്നുണ്ട്. വിഷാദ രോഗികള്‍ക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ട നല്ല ഡോക്ടറുടെ സാന്നിധ്യം നഷ്ടപ്പെടുമ്പോള്‍ അവര്‍ അനുഭവിക്കുന്ന അന്ധാളിപ്പും സിനിമ കാണിച്ചു തരുന്നുണ്ട്. രോഗിയ്ക്ക് മാത്രമല്ല രോഗിയുടെ കൂടെ ജീവിക്കുന്നവര്‍ക്കും സഹായം വേണ്ടി വരുമെന്നും സിനിമ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

    ഭയമുണ്ടാക്കാനുള്ള ടൂളുകളായി

    ഭീതി ജനിപ്പിക്കാന്‍ ലൗഡ് ആയ ബിജിഎമ്മോ വിഎഫ്എക്‌സിന്റെ അതിപ്രസരമുള്ള രംഗങ്ങളോ ഭൂതകാലത്തില്‍ ഉപയോഗിച്ചിട്ടില്ല. മറിച്ച് സിനിമ ക്രിയേറ്റ് ചെയ്യുന്നൊരു അന്തരീക്ഷവും മൂഡുമാണ് ഭയമുണ്ടാക്കുന്നത്. രണ്ടു പേര്‍ക്കിടയിലെ നിശബ്ദതയും അടുത്ത മുറിയില്‍ നിന്നു കേള്‍ക്കുന്ന കരച്ചിലുമൊക്കെ ഭയമുണ്ടാക്കാനുള്ള ടൂളുകളായി മാറുകയാണ്. ആശയുടേയും വിനുവിന്റേയും ഒറ്റപ്പെടലും പേടിയും നിസഹായതയും വിഷാദവുമെല്ലാം രേവതിയും ഷെയ്‌നും അനുഭവപ്പെടുത്തുന്നുണ്ട്. ഈ മൂഡിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ഷെയ്‌നോളം സാധിക്കുന്ന മറ്റൊരു നടനുണ്ടാകില്ല. ഉറക്കം നഷ്ടപ്പെട്ട ആ കണ്ണുകളിലെ നിര്‍വികാരതയും പിന്നീടത് അത് ഭയത്തിലേക്ക് മാറുന്നതുമെല്ലാം കയ്യടക്കത്തോടെ ഷെയ്ന്‍ അവതരിപ്പിക്കുന്നു. തന്റെ കഥാപാത്രത്തിന്റെ ഒറ്റപ്പെടലും നിസാഹയതുമെല്ലാം രേവതിയെന്ന പരിചയ സമ്പന്നയുടെ കയ്യില്‍ ഭദ്രമായിരുന്നു.

    Recommended Video

    Mohanlal to sing a song for Shane nigam movie
    കണ്ടിരിക്കേണ്ടൊരു സിനിമ


    തന്റെ സ്ഥിരം ട്രാക്കില്‍ നിന്നും മാറി നടന്നു കൊണ്ട് ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനെ വല്ലാതെ എലിവേറ്റ് ചെയ്യുന്നതാണ്. ആദ്യ കാഴ്ചയില്‍ സാധാരണമെന്ന് തോന്നുന്നൊരു വീടിന്റെ അകത്തളത്തിലെ ഇരുട്ടിനേയും ചെറിയ വെളിച്ചത്തേയുമെല്ലാം ഭീതിദമാക്കുന്നതില്‍ ഷെഹ്നാദ് ജലാലിന്റെ ക്യാമറയും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. രാഹുല്‍ ശ്യാമിന്റെ ശബ്ദവും അതിന് ചേരുന്നതായിരുന്നു.

    തീര്‍ച്ചയായും കണ്ടിരിക്കേണ്ട, ഹൊറര്‍ എന്നതിന് അപ്പുറത്ത്, സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറില്‍ മലയാള സിനിമയിലൊരു ബെഞ്ച് മാര്‍ക്കായി മാറാന്‍ സാധ്യതയുള്ള സിനിമയാണ് ഭൂതകാലം.

    Read more about: shane nigam
    English summary
    Bhoothakaalam Is Slow Burning Psychological Thriller That Deserves A Watch ASAP
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X