twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാറ്റത്ത് ആടിയുലഞ്ഞ് ബ്രോ ഡാഡി! ക്രിഞ്ചിന്റെ കുത്തൊഴുക്ക്!

    |

    Rating:
    2.0/5

    ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്്തിരിക്കുന്ന സിനിമയാണ് ബ്രോ ഡാഡി. തന്റെ മേക്കിംഗ് കൊണ്ട് ആദ്യ സിനിമയിലൂടെ കയ്യടി നേടിയ പൃഥ്വിരാജ് തീര്‍ത്തും വ്യത്യസ്തമായൊരു സോണിലുള്ള സിനിമയുമായാണ് രണ്ടാം വരവില്‍ എത്തിയിരിക്കുന്നത്. ലൂസിഫറിലെ ഡാര്‍ക്ക് തീമില്‍ നിന്നും വളരെ ലൈറ്റ് ഹാര്‍ട്ടഡ് ആയ മൂഡില്‍ കഥ പറയുന്നൊരു ചിത്രമാണ് ബ്രോ ഡാഡി. കോമഡിയാണ് ഇത്തവണ ആയുധം. കോമഡി എന്ന ഴോണര്‍ ഒരു നടന്‍ എന്ന നിലയില്‍ പൃഥ്വിരാജിന് പലപ്പോഴും കൈ പൊള്ളിയിട്ടുള്ള ഏരിയയാണ്. സംവിധായകന്‍ എന്ന നിലയിലും ആ ഴോണര്‍ പൃഥ്വിരാജിന്് വഴങ്ങുന്നില്ലെന്നാണ് ബ്രോ ഡാഡി വ്യക്തമാക്കുന്നത്. കുറഞ്ഞ പക്ഷം ആദ്യത്തെ ശ്രമത്തില്ലെങ്കിലും.

    ചേച്ചിയുടേത് ഒരു അത്ഭുത ഗര്‍ഭമാണ്; സീരിയൽ നടിമാരായ സഹോദരിമാർ ഒന്നിച്ച് ഗർഭിണിയായാൽ, വീഡിയോയുമായി പാര്‍വതിചേച്ചിയുടേത് ഒരു അത്ഭുത ഗര്‍ഭമാണ്; സീരിയൽ നടിമാരായ സഹോദരിമാർ ഒന്നിച്ച് ഗർഭിണിയായാൽ, വീഡിയോയുമായി പാര്‍വതി

    പേര് സൂചിപ്പിക്കുന്നത് പോലൊരു ഫണ്‍ എന്റര്‍ടെയ്‌നര്‍ ഒരുക്കാനുള്ള ശ്രമമാണ് ബ്രോ ഡാഡി. ജോണ്‍ കാറ്റാടിയെന്ന മോഹന്‍ലാലിന്റെ അപ്പനും ഈശോ ജോണ്‍ കാറ്റാടി എന്ന മകനുമാണ് ചിത്രത്തിലെ നായകന്മാര്‍. ജോണിന്റെ ഭാര്യയും ഈശോയുടെ അമ്മയുമായ അന്നയെ മീന അവതരിപ്പിക്കുന്നു. ഈശോയുടെ പങ്കാളിയായ അന്നയെ കല്യാണി പ്രിയദര്‍ശനും അവതരിപ്പിക്കുന്നു. അപ്പനും അമ്മയും മകനും ഉള്‍പ്പെടുന്ന കൊച്ച് സന്തുഷ്ട കുടുംബമാണ് കാറ്റാടി കുടുംബം. ഇവര്‍ക്കിടയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഫ്‌ളിക്റ്റുകളും തമാശകളുമൊക്കെയാണ് സിനിമയുടെ കഥാഗതിയെ നിശ്ചയിക്കുന്നത്.

    ബേസിക് പ്ലോട്ട്

    രസകരമായൊരു ബേസിക് പ്ലോട്ട് ഉണ്ടായിരുന്നു ബ്രോ ഡാഡിയ്ക്ക്. എന്നാല്‍ അത്ര തന്നെ ക്രിഞ്ച് ആകാനുള്ള സാധ്യതയും നിലനില്‍ക്കുന്നൊരു പ്ലോട്ട് ആയിരുന്നു അത്. കരണ്‍ ജോഹര്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന സെറ്റിങ്ങും പശ്ചാത്തലവും ഒരുക്കി, ബേസ് പ്ലോട്ടിലെ ഹ്യൂമറിനെ തിരിച്ചറിയാതെ കോണ്‍ഫ്‌ളിക്റ്റുകളിലൂടെ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ ഹൃമര്‍ പുനരാവിഷ്‌കരിക്കാനാണ് പൃഥ്വിരാജ് ബ്രോ ഡാഡിയില്‍ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു രംഗത്തില്‍ നിന്നും അടുത്തത്തിലേക്ക് കടക്കുമ്പോള്‍ സിനിമ കാഴ്ചക്കാരില്‍ നിന്നും കൂടുതല്‍ അകലുകയും ക്രിഞ്ച് ഫെസ്റ്റായി മാറുകയും ചെയ്യുകയാണ്.

    അച്ഛന്‍-മകന്‍

    മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും അച്ഛന്‍-മകന്‍ കോമ്പിനേഷന്‍ വളരെയധികം പ്രതീക്ഷ നല്‍കിയിരുന്നതാണ്. ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളില്‍ അച്ഛന്‍-മകന്‍ എന്നതിലുപരിയായി സിനിമ ആവശ്യപ്പെട്ടിരുന്നതും സഹോദരന്മാര്‍ക്കിടയിലെ വൈബ് ആയിരുന്നു. അത് നല്‍കാന്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. എന്നാല്‍ കോമഡി കൈകാര്യം ചെയ്യുന്നതില്‍ മറ്റ് നായക നടന്മാരെക്കാള്‍ ഒരുപാട് മുന്നിലായിരുന്ന മോഹന്‍ലാല്‍ ഇവിടെ കഷ്ടപ്പെടുന്നത് കാണാം. വളരെ അനായാസമായി മോഹന്‍ലാലിന് ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന വേഷമായിരുന്നു ജോണ്‍ കാറ്റാടി എന്നത്. മോഹന്‍ലാല്‍ മാനറിസങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന കഥാപാത്രം. പക്ഷെ, ഒരിക്കല്‍ നാണവും ചമ്മലുമൊക്കെ നൊടിയിടയില്‍ മിന്നിമറഞ്ഞ ആ മുഖം ഇന്ന് ശൂന്യമാണ്.

    കോമഡി

    കോമഡി ചെയ്യുമ്പോള്‍ സ്വാഭാവികത നഷ്ടപ്പെടുന്ന നടനാണ് പൃഥ്വിരാജ്. ചിത്രത്തില്‍ താന്‍ ചെയ്യുന്നത് കോമഡിയാണ് എന്ന്് പ്രേക്ഷകരോട് വിളിച്ച് പറയാന്‍ ശ്രമിക്കുന്നതായി തോന്നാം. സംവിധായകന്‍ എന്ന നിലയില്‍ ഇത്ര മതി എന്ന് പറഞ്ഞു കൊണ്ട് പരിധി നിശ്ചയിക്കേണ്ട പൃഥ്വിരാജ് കോമഡിയില്‍ നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഓവര്‍ ദ ടോപ്പ് ആയി മാറുകയാണ്. കല്യാണി പ്രിയദര്‍ശന്റേയും മീനയുടേയും കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നോക്കുകുത്തികളാണ്. സത്യത്തില്‍ സിനിമ പറയുന്ന കഥയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന, വോയ്‌സ് ഉണ്ടാകേണ്ട കഥാപാത്രങ്ങളാണ് ഇരുവരും. എന്നാല്‍ ഒരു പുരുഷ കേന്ദ്രീകൃത സിനിമയിലെ കേവലം പാവകളായി മാറുന്നു അന്നമാര്‍.

    സേവിംഗ് ഗ്രേസ്

    പ്രകടനം കൊണ്ട് സിനിമയിലെ സേവിംഗ് ഗ്രേസ് ലാലു അലക്‌സ് ആയിരുന്നു. സിനിമയുടെ രണ്ടാം പകുതി ഏറിയ പങ്കും കൊണ്ടു പോകുന്നത് ലാലു അലക്‌സ് ആണ്. എന്നാല്‍ അഭിനയം കൊണ്ട് ലാലു അലക്‌സ് നല്‍കിയ ഡെപ്ത്ത് കഥാപാത്ര സൃഷ്ടിയില്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. കനിഹയുടെ കഥാപാത്രവും സ്റ്റീരിയോടൈപ്പിലൊതുങ്ങി. അഭിനന്ദന്‍ രാമാനുജത്തിന്റെ ക്യാമറയും ദീപക് ദേവിന്റെ സംഗീതവും പല ഘട്ടങ്ങളിലും സിനിമയെ രക്ഷിക്കുന്നുണ്ട്.

    Recommended Video

    Mohanlal's next five films will be released through OTT
    ക്ഷമ

    അടിത്തറയില്ലാത്ത തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ ദുര്‍ബലത. കഥാപാത്രങ്ങളുടെ ഉള്ളറിയാനോ ചിത്രത്തിലെ കോണ്‍ഫ്‌ളിക്റ്റ് എന്താണെന്ന് കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാനോ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. കഥാപശ്ചാത്തലവും തീര്‍ത്തും അണ്‍റീലേറ്റബിള്‍ ആയി മാറുന്നതോടെ താരങ്ങളുടെ പ്രകടനത്തിലും ഓറയിലും രക്ഷ പ്രാപിക്കുകയാണ് ബ്രോ ഡാഡി. ലൂസിഫറിലും സമാനമായൊരു അപ്രോച്ച് കാണാം. എന്നാല്‍ ലൂസിഫറില്‍ വിജയിച്ച ആ ഫോര്‍മുല തന്നെ ബ്രോ ഡാഡിയില്‍ തിരിച്ചടിയായി മാറുകയാണ്. രണ്ട് മണിക്കൂര്‍ മുപ്പത്തിയൊമ്പത് മിനുറ്റ് എന്ന ദൈര്‍ഘ്യവും സിനിമയുടെ രസച്ചരട് മുറിക്കുന്നതാണ്. സാറാസ് പോലൊരു സിനിമ മലയാളത്തിലും ബദായ് ഹോ പോലൊരു സിനിമ ബോളിവുഡിലും ഇറങ്ങുകയും കയ്യടി നേടുകയും ചെയ്യുന്ന കാലത്താണ് ബ്രോ ഡാഡി പോലൊരു ക്രിഞ്ച് ഫെസ്റ്റ് മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് ചുമന്നു കൊണ്ട് വരുന്നതെന്നതും ഓര്‍ക്കേണ്ടതാണ്.

    നല്ല തമാശയ്ക്ക് സാധ്യതയുണ്ടായിരുന്ന പ്ലോട്ട് ആയിരുന്നിട്ട് കൂടി കാഴ്ചക്കാരുടെ ക്ഷമയേയും ഹ്യൂമര്‍സെന്‍സിനേയും പരീക്ഷിക്കുന്ന ചിത്രമായി ഒതുങ്ങുകയാണ് ബ്രോ ഡാഡി.

    Read more about: prithviraj mohanlal
    English summary
    Bro Daddy Review Prithviraj And Mohanlal Starrer Is A Big Let Down And Cringe fest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X