For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയുടെ മാജിക്കില്‍ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി

  |

  Rating:
  3.5/5
  Star Cast: Vikas Vasistha, Sandeep Varanasi, Rag Mayur
  Director: Praveen Kandregula

  ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സിനിമ ചെയ്യണമെന്നോ, സിനിമയിലൊന്ന് അഭിനയിക്കണമെന്നോ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. അതൊരു സ്വപ്‌നമായി മാറിയില്ലെങ്കിലും. സിനിമയെ സ്‌നേഹിക്കുന്ന, സിനിമയുടെ മാജിക്കില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള സിനിമയാണ് സിനിമ ബണ്ടി. സിനിമ എന്ന കലയേയും അത് നല്‍കുന്ന സന്തോഷത്തേയുമെല്ലാം ഏറ്റവും ലളിതവും മനോഹരവുമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം.

  റീജിയണല്‍ സിനിമകള്‍ കൂടുതല്‍ ജനകീയമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് സിനിമ നിര്‍മ്മാണത്തിലെ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രം. പ്രവീണ്‍ കന്ദ്രെഗുല സംവിധാനം ചെയ്ത, ബോളിവുഡ് സംവിധായകരായ രാജും ഡികെയും നിര്‍മ്മിച്ച ഒരു കുഞ്ഞ് സിനിമയാണ് സിനിമ ബണ്ടി. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നവരില്‍ മിക്കവരും പുതുമുഖങ്ങളാണ്.

  ആന്ധ്ര-കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വളരെ ലളിതമാണ് ചിത്രത്തിന്റ് പ്ലോട്ട്. ഓട്ടോ ഡ്രൈവറായ വീരയ്ക്ക് ഒരു ദിവസം തന്റെ ഓട്ടോയില്‍ സഞ്ചരിച്ച ആരോ മറന്നുവച്ചു പോയൊരു ക്യാമറ കിട്ടുന്നു. എന്ത് ചെയ്യണമെന്നറിയാതെ വീര തന്റെ സുഹൃത്തും നാട്ടിലെ ഏകെ ഫോട്ടോഗ്രാഫറുമായ ഗണയെ വിളിക്കുന്നു. ഇരുവരും ക്യാമറ വാടകയ്ക്ക് കൊടുക്കാമെന്നും അങ്ങനെ ലോണൊക്കെ അടച്ച് മുന്നോട്ട് പോകാമെന്നും തീരുമാനിക്കുന്നു.

  എന്നാല്‍ സമീപകാലത്ത് ചെറിയ സിനിമകള്‍ നേടിയ വലിയ വിജയങ്ങളെ കുറിച്ചുള്ള വാര്‍ത്ത കണ്ട വീര തീരുമാനം മാറ്റുകയാണ്. തങ്ങളുടെ പക്കലുള്ള ക്യാമറ സിനിമ പിടിക്കുന്ന ക്യാമറയാണെന്നും അതിനാല്‍ നമുക്കുമൊരു സിനിമ പിടിച്ചാലോ എന്നും ഗണയോട് ചോദിക്കുന്നു. ഗണയും ആ ഐഡിയയ്ക്ക് കൈയ്യടിക്കുന്നു. തുടര്‍ന്ന് സിനിമ മേക്കിംഗിന്റെ എബിസിഡി അറിയാത്ത വീരയും, ടൈറ്റാനിക് പോസ് മാത്രം അറിയുന്ന ക്യാമറാമാനായ ഗണയും സിനിമ പിടിക്കാന്‍ ഇറങ്ങി തിരിക്കുകയാണ്. ഇതിനിടെ അവര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൂടെയാണ് ചിത്രം കഥ പറഞ്ഞു പോകുന്നത്.

  സിനിമ പിടിക്കാനുള്ള തീരുമാനം എടുക്കുമ്പോഴും വീരയ്ക്കും ഗണയ്ക്കും ഫിലിം മേക്കിംഗിനെ കുറിച്ചൊന്നും അറിയില്ല. ക്യാമറയുണ്ടെങ്കില്‍ സിനിമ നിര്‍മ്മിക്കാമെന്ന ധാരണയിലാണ് ഇരുവരും. പിന്നീട് കഥ കണ്ടെത്തുന്നു. തുടര്‍ന്ന് നായകനേയും നായികയേയും മറ്റ് താരങ്ങളേയുമെല്ലാം കണ്ടെത്തുന്നു. പതിയെ പതിയെ ഓരോ വെല്ലുവിളികളിലൂടെ ഓരോ പാഠങ്ങള്‍ പഠിച്ചു കൊണ്ട് ഇരുവരും ഫിലിം മേക്കര്‍മാരായി മാറുകയാണ്.

  എന്നാല്‍ ഇതൊരു സ്ഥിരം അണ്ടര്‍ഡോഗ് സ്‌റ്റോറിയൊന്നുമല്ല. തങ്ങളുടെതായ പരിമിധിയില്‍ നിന്നു കൊണ്ട് തന്നെ ഫിലിം മേക്കിംഗിന്റെ സന്തോഷം കണ്ടെത്താനെ അവര്‍ ശ്രമിക്കുന്നുള്ളൂ. ഒരു സിനിമ കാണുമ്പോഴും സിനിമ നിര്‍മ്മിക്കുമ്പോഴും നമുക്കുണ്ടാകുന്ന സന്തോഷത്തെ ചിത്രം മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമങ്ങളെ കുറിച്ചുള്ളൊരു അര്‍ബന്‍ കാഴ്ചപ്പാട് നിലനില്‍ക്കുമ്പോഴും, ഗ്രാമത്തിലുള്ളവരുടെ നന്മയില്‍ ഫോക്കസ് ചെയ്യുമ്പോഴും ചിത്രം ഒരു രക്ഷകര്‍ത്താവിന്റെ ഭാവം സ്വീകരിക്കാതെയാണ് കഥ പറയുന്നത്.

  ഗ്രാമീണരുടെ ഇടയിലെ കുഞ്ഞ് കുഞ്ഞ് പ്രശ്‌നങ്ങളും ഒരുമയുമൊക്കെ ചിത്രം സുന്ദരമായി അവതരിപ്പിച്ചു പോകുന്നുണ്ട്. ഫിലിം മേക്കിംഗിന്റെ യാത്രയിലൂടെ തന്നെ ഗ്രാമീണര്‍ നേരിടുന്ന വൈദ്യുതി ഇല്ലായ്മ, വരള്‍ച്ച, ദാരിദ്രം, കടം തുടങ്ങിയ പ്രശ്‌നങ്ങളും ചിത്രം പറഞ്ഞു പോകുന്നുണ്ട്. അതേസമയം അത്തരം വിഷയങ്ങളിലേക്ക് അധികം ഫോക്കസ് ചെയ്യാതെ പ്രധാന വിഷയത്തിലുള്ള നിഷ്‌കളങ്കതയുടെ സൗന്ദര്യത്തില്‍ തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

  Bigg boss s3 winner will be elected by audience | FilmiBeat Malayalam

  പ്രധാന കഥാപാത്രങ്ങളായ വീരയേയും ഗണയേയും അവതരിപ്പിച്ചിരിക്കുന്നത് വികാസ് വസിഷ്ടയും സന്ദീപ്് വാരണസിയുമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും കോമിക് രംഗങ്ങളെ ടൈമിംഗുമൊക്കെയാണ് ചിത്രത്തിനെ രസകരമായി തന്നെ മുന്നോട്ട് കൊണ്ടു പോകുന്നത്. എല്ലാ കഥാപാത്രങ്ങള്‍ക്കും സ്വന്തമായൊരു വ്യക്തിത്വം നല്‍കാനും സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്. അതോടൊപ്പം സിനിമയിലെ ചില ക്ലീഷേകളെ ആക്ഷേപഹാസ്യത്തിലെ ചൂണ്ടിക്കാണിക്കാനും ശ്രമിച്ചിട്ടുണ്ട്. മംഗ എന്ന ഉമ വൈ ജിയുടെ കഥാപാത്രം സ്ഥിരം ഗ്രാമീണ പെണ്‍കുട്ടിയെന്ന ക്ലീഷെയെ പൊളിക്കാനുള്ളൊരു ശ്രമമാണ്.

  സിനിമ എന്ന മാധ്യമം പകരുന്ന അഡ്രിനാലിന്‍ റഷും വിചാരങ്ങളുമൊക്കെ മാറ്റി നിര്‍ത്തി, എന്തുകൊണ്ട് നമ്മള്‍ സിനിമ കാണാന്‍ തുടങ്ങിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമ ബണ്ടി. സിനിമയുടെ മാജിക്കിലും അത് തരുന്ന സന്തോഷത്തിലും വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സിനിമ.

  Read more about: review റിവ്യൂ
  English summary
  Cinema Bandi Telugu Movie Review: For Those Who Believe In The Magic Of Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X