സ്ത്രീകളെ കൊല്ലുന്ന സൈക്കോപാത്തിന് കാവല്‍നില്‍ക്കുന്ന സമൂഹം; ലക്ഷണമൊത്ത ക്രൈം ത്രില്ലറായി ദഹാഡ്!

Rating:
4.0/5

ആമസോണ്‍ പ്രൈമിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലര്‍ സീരീസാണ് ദഹാഡ്. ക്യാമറയ്ക്ക് മുന്നില്‍ സൊനാക്ഷി സിന്‍ഹ, വിജയ് വര്‍മ, ഗുല്‍ഷന്‍ ദേവയ്യ, സോഹം ഷാ. ക്യാമറയ്ക്ക് പിന്നില്‍ സോയ അക്തര്‍, റീമ കഗ്ടി, രുചിക ഒബ്റോയ്. ബോളിവുഡിന്റെ മുഖ്യധാരയുടേയും സമാന്തരധാരയുടേയും വളരെ രസകരമായൊരു കോമ്പിനേഷന്‍. ആ കോമ്പിനേഷനാണ് മുമ്പ് റഡാറിലില്ലാതിരുന്ന ദഹാഡിലേക്ക് നയിച്ചത്. ആ തീരുമാനം തെറ്റിയില്ല. സമീപകാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച സീരീസുകളിലൊന്ന്.

ഒറ്റ നോട്ടത്തില്‍ ദഹാഡ് ഒരു ക്രൈം ത്രില്ലര്‍ ആണ്. ഒരു സൈക്കോ കില്ലര്‍ക്ക് പിന്നാലെ പോകുന്ന പോലീസുകാരുടെ കഥ. കുറ്റാന്വേഷണത്തിലുള്ള പോലീസ് പ്രൊസീജ്വറലിന്റെ വിശദമായ അവതരണം. പക്ഷെ ദഹാഡ് ഒരു സാധാരണ കുറ്റാന്വേഷണ കഥയോ ത്രില്ലറോ അല്ല. കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ജാതി, സ്ത്രീവിരുദ്ധത, പോലീസ് സിസ്റ്റം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ദഹാഡ് ചെയ്യുന്നത്.

Dahaad Review

കീഴ്ജാതിക്കാരിയായ മേലുദ്യോഗസ്ഥ കടന്നു പോകുമ്പോഴെല്ലാം ചന്ദനത്തിരി കത്തിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍, ഹിന്ദു പെണ്‍കുട്ടിയുടെ തിരോധാനം ലവ് ജിഹാദാക്കി മാറ്റി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാവ് വരെ ദഹാഡില്‍ കാണാം. ഒരേസമയം മികച്ചൊരു ക്രൈം ത്രില്ലറും സോഷ്യല്‍ കമന്ററിയുമായി മാറുകയാണ് ഈ സിരീസ്.

ആര് ചെയ്തു എന്ന ചോദ്യത്തിന് ദഹാഡില്‍ വലിയ പ്രാധാന്യമില്ല. പകരം അതിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളിലാണ് ദഹാഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ ട്വിസ്റ്റുകള്‍ക്കോ സര്‍പ്രൈസുകള്‍ക്കോ വലിയ സ്ഥാനവുമില്ല. പക്ഷെ മുമ്പെങ്ങും അധികം കണ്ടിട്ടില്ലാത്ത വിധം സൈക്കോപാത്തിന്റെ സൈക്കിലേക്ക് കടന്നു ചെല്ലാന്‍ ദഹാഡിന് സാധിച്ചിട്ടുണ്ട്. അതില്‍ വിജയ് വര്‍മ എന്ന നടന്റെ വൈഭവം ഏറെ സഹായിച്ചിട്ടുണ്ട്.

ദഹാഡില്‍ ഏറ്റവും ഇന്ററസ്റ്റിംഗ് ആയി തോന്നിയ മറ്റൊരു കാര്യം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇടയിലെ ഡൈനാമിക്സ് ആണ്. സൊനാക്ഷിയുടെ അഞ്ജലി ഭാട്ടി കീഴ്ജാതിക്കാരിയായ ഇന്‍സ്പെക്ടറാണ്. സോഹന്‍ ഷായകട്ടെ മേല്‍ജാതിക്കാരനും അഞ്ജലിയുടെ സീനിയറുമാണ്. എന്നാല്‍ അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടാണ് ഇപ്പോഴത്തെ സ്റ്റേഷനിലേക്ക് എത്തിയിരിക്കുന്നത്. തുടക്കം മുതല്‍ക്കെ ഇവര്‍ തമ്മില്‍ ക്ലാഷുകളുണ്ട്. ഇവര്‍ക്കിടയില്‍ ഒരു അധ്യാപകന്റെ ഭാവങ്ങളോടെ റഫറിയായി മാറുകയാണ് ഗുല്‍ഷന്‍ ദേവയ്യയുടെ മേലുദ്യോഗസ്ഥന്‍. ഒട്ടും മാച്ചോയല്ലാത്ത, ഫാദര്‍ ഫിഗറുള്ള ഗുല്‍ഷന്റെ ക്യാരക്ടറും പ്രകടനും ഇതുപോലൊരു കഥയില്‍ വളരെ ഇന്ററസ്റ്റിംഗ് ആയൊന്നാണ്.

മെയിന്‍ ക്യാരക്ടറുടെ ആര്‍ക്കിന് മാത്രം പ്രധാന്യം നല്‍കുന്ന ഒന്നല്ല ദഹാഡ്. സോഹം ഷാ അവതരിപ്പിക്കുന്ന, അത്രയൊന്നും മിടുക്കില്ലാത്ത പോലീസുകാരന്‍ രസകരമായൊരു പാത്രസൃഷ്ടിയാണ്. അയാളുടെ വ്യക്തിജീവിതത്തിലേക്കുള്ള സഞ്ചാരവും പുതുമയുള്ളൊരു അനുഭവമാണ് നല്‍കുന്നത്. തുമ്പാഡിന് ശേഷം അദ്ദേഹത്തിന്റെ ഏറ്റവും ബെസ്റ്റ്.

പ്രകടനത്തിന്റെ കാര്യത്തില്‍ വിജയ് വര്‍മയുടെ ടാലന്റിന്റെ ഷോക്കേസിംഗ് ആണ് സീരീസ്. പൊതുവെ കാണാറുള്ള എക്സന്‍ട്രിക് ആയുള്ള സൈക്കോപാത്തിനെ കുറേക്കൂടി ഹ്യുമനൈസ് ചെയ്യാന്‍ വിജയ്ക്ക് സാധിച്ചിട്ടുണ്ട്. ഒട്ടും ഓവര്‍ ദി ടോപ് ആകാതെ, തീര്‍ത്തും സട്ടിലായ ഭാവങ്ങളിലൂടെ വിജയ് ജെനുവിനായ ഭയം ക്രിയേറ്റ് ചെയ്യുന്നുണ്ട്. സൈക്കോപാത്തിന്റെ കഥ പറയുമ്പോഴും വിസിബിളായ വയലന്‍സ് ദഹാഡില്‍ കാണാന്‍ സാധിക്കില്ല. പക്ഷെ ഇയാള്‍ എന്തും ചെയ്യുമെന്നൊരു തോന്നല്‍ ജനിപ്പിക്കാന്‍ വിജയ് വര്‍മയ്ക്ക് സാധിക്കുന്നുണ്ട്. ഒതുക്കത്തിലുള്ള ചിരിയിലും വളരെ ശാന്തമായ മുഖത്തിലും ഭയം ജനിപ്പിക്കാനാകുന്നുണ്ട് വിജയ് വര്‍മയ്ക്ക്. ഓരോ സിനിമയും സീരീസുമൊക്കെ കഴിയുന്തോറും വിജയ് വര്‍മ എന്ന നടന്‍ കൂടുതല്‍ തെളിഞ്ഞു വരികയാണ്.

സൊനാക്ഷിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഒരുപക്ഷെ ഇത് തന്നെയായിരിക്കും. ലൂട്ടേരയ്ക്ക് ശേഷം ഇത്രത്തോളം അഭിനയ പ്രാധാന്യമുള്ളൊരു വേഷത്തില്‍ സൊനാക്ഷിയെ കണ്ടിട്ടില്ല. തുടക്കത്തില്‍ ഒറ്റ ഡൈമെന്‍ഷന്‍ മാത്രമുള്ളൊരു കഥാപാത്രമായി തോന്നുമെങ്കിലും എന്തുകൊണ്ട് അഞ്ജലി അങ്ങനെയാകുന്നുവെന്ന് സീരീസ് വ്യക്തമായി തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്.

Dahaad Review

ഏറ്റവും ക്രൂഷ്വല്‍ ആയ രംഗങ്ങളിലൊന്ന് അഞ്ജലി ഭാട്ടിയെ മേല്‍ജാതിക്കാരനായ പ്രമാണി തന്റെ വീട്ടില്‍ കയറുന്നതില്‍ നിന്നും തടയുന്നുണ്ട്. നിങ്ങളുടെ പാരമ്പര്യത്തിന്റെ കാലം കഴിഞ്ഞു, ഇത് ഭരണഘടനയുടെ കാലമാണ്, നിയമവ്യവസ്ഥയുടെ കാലമാണെന്ന് എന്ന് പറഞ്ഞു കൊണ്ട് അഞ്ജലി ഭാട്ടി അയാളെ മറി കടന്ന് മുന്നോട്ട് പോകുന്ന രംഗം ചില്ലറ മാസൊന്നുമല്ല. ദഹാഡ് മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം അത് തന്നെയായിരുന്നു.

സീരീസിലെ മറ്റൊരു പ്രധാനപ്പെട്ട രംഗം തുടക്കത്തിലെ എപ്പിസോഡുകളിലൊന്നാണ്. തന്‌റെ സഹോദരി കാണാതായ കേസില്‍ നടപടി ആവശ്യപ്പെട്ടു കൊണ്ട് പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്ന കഥാപാത്രം ഒടുവില്‍ ഗതികെട്ട് വലതു പാര്‍ട്ടിയുടെ ജാഥയുടെ ഭാഗമായി മാറുകയാണ്. എങ്ങനെ നിഷ്‌കളങ്കരും ദുര്‍ബലരുമായവരെ വലതുപക്ഷം ഉപയോഗിക്കുന്നുവെന്നും സിസ്റ്റം തന്നെ അതിന് വഴിയൊരുക്കുന്നുവെന്നും ഈ രംഗം വ്യക്തമാക്കുന്നുണ്ട്.

ഇതൊരു ഫിക്ഷന്‍ അല്ല, ഇന്നും ഭയത്തോടെ ഒരുപാട് പേര്‍ ഓര്‍ത്തിരിക്കുന്നൊരു സൈക്കോപാത്തിന്റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത് എന്ന വസ്തുത കൂടിയാകുമ്പോള്‍ ദഹാഡ് വല്ലാത്തൊരു അനുഭവമായി മാറുകയാണ്.

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X