അഴിയുന്തോറും മുറുകുന്ന കുരുക്കഴിച്ചെടുക്കുന്ന ഡാകിനി, ചിരിച്ചാസ്വദിക്കാം! റിവ്യു

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

Rating:
3.5/5
Star Cast: Sarasa Balussery, Indrans, Chemban Vinod Jose
Director: Rahul Riji Nair

ജൂഡ് ആന്റണി സംവിധാനം ചെയ്ത മുത്തശ്ശി ഗദ എന്ന ചിത്രത്തിന് ശേഷം മുത്തശ്ശിമാരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇറങ്ങുന്ന സിനിമയാണ് ഡാകിനി. രാഹുല്‍ റിജി നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒന്നല്ല നാല് മുത്തശ്ശിമാരാണ് നായികമാര്‍. സരസ ബാലുശേരി, സാവിത്രി ശ്രീധരന്‍, പൗളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരാണ് ഈ നാല് മുത്തശ്ശിമാരെ അവതരിപ്പിക്കുന്നത്. വാര്‍ദ്ധിക്യത്തിലെ ഒറ്റപ്പെടലിനെ സൗഹൃദം കൊണ്ട് ഇല്ലാതാക്കുന്നവരാണ് ഈ നാല്‍വര്‍ സംഘം.

ഒരു അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരാണ് ഇവര്‍ നാലും. കാര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മോളി ചേട്ടത്തിയുടെ ഫ്‌ളാറ്റില്‍ ഒന്നിച്ച് കൂടി ചീട്ടുകളിയും അല്പം വൈന്‍ കുടിക്കലും ഒക്കെയായി വാര്‍ദ്ധിക്യത്തിലെ ഒറ്റപ്പെടലിനെ പടിക്ക് പുറത്ത് നിര്‍ത്തുകയാണിവര്‍. കുട്ടാപ്പി എന്ന് ഇവര്‍ വിളിക്കുന്ന അജു വര്‍ഗീസിന്റെ കഥാപാത്രമാണ് ഇവരുടെ പൊതു സുഹൃത്തും സഹായിയും. രസകരമായി പോയിക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് കുട്ടന്‍പിള്ള എന്ന അലന്‍സിയര്‍ കഥാപാത്രം കടന്നുവരികയാണ്. മോളി ചേട്ടത്തിയും കുട്ടന്‍പിള്ളയും അവരുടെ യൗവ്വന കാലത്ത് കടുത്ത പ്രണയത്തിലായിരുന്നു. മോളി ചേട്ടത്തിയോട് കാത്തിരിക്കണമെന്ന് പറഞ്ഞ് ആ നാട്ടില്‍ നിന്നും പോയ കുട്ടന്‍പിള്ള പിന്നെ തിരിച്ച് വന്നില്ല. മോളി ചേട്ടത്തി മറ്റൊരു വിവാഹം പോലും കഴിക്കാതെ കുട്ടന്‍പിള്ളയ്ക്കായി കാത്തിരുന്നു.

കുട്ടന്‍പിള്ള

വളരെ അപ്രതീക്ഷിതമായി കുട്ടന്‍പിള്ള മോളി ചേട്ടത്തിയെ കണ്ടുമുട്ടുകയാണ്. ആ പഴയ പ്രണയം ഇപ്പോഴും അവര്‍ക്കിടയിലുണ്ട്. ഒരു വിവാഹം കഴിച്ചെങ്കിലും നാല് വര്‍ഷം മാത്രമായിരുന്നു കുട്ടന്‍പിള്ളയുടെ ദാമ്പത്യത്തിന്റെ ആയുസ്. വീണ്ടും മോളി ചേട്ടത്തിക്കൊപ്പം ഒരു ജീവിതം തുടങ്ങാന്‍ കുട്ടന്‍പിള്ളയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ആദ്യം മോളി ചേട്ടത്തി അതിന് സമ്മതിക്കുന്നില്ല, ഒടുവില്‍ അവര്‍ ഒന്നിക്കാന്‍ തീരുമാനിക്കുന്നു. അവിടെ നിന്നും അങ്ങോട്ട് ഈ നാല് മുത്തശ്ശിമാരുടേയും ജീവിതത്തിന്റെ ഗതി മാറുകയാണ്. നാട്ടിലെ ഏറ്റവും വലിയ ഗുണ്ടയായ മായിന്‍ എന്ന ക്രിമിനല്‍ കുട്ടന്‍പിള്ളയെ തട്ടിക്കൊണ്ട് പോകുന്നു. കുട്ടന്‍പിള്ളയെ രക്ഷിക്കാന്‍ മുത്തശ്ശിമാര്‍ നാലും രംഗത്തിറങ്ങുകയാണ്.

ചിത്രത്തിന്റെ

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഒന്നാം പാതി രസകരമായ തമാശകളുമായി മുന്നോട്ട് പോകുന്നതാണ്. നായക പരിവേഷത്തില്‍ രക്ഷാദൗത്യവുമായി എത്തുന്ന മുത്തശ്ശിമാര്‍ ചിത്രത്തിന് മറ്റൊരു താളം നല്‍കുന്നു. ഏറെ സ്റ്റൈലിഷായിട്ടാണ് രാഹുല്‍ ചിത്രത്തിന്റെ രണ്ടാം പാതി ഒരുക്കിയിരിക്കുന്നത്. ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന കൗണ്ടറുകളും ഉള്‍പ്പെടെ രസകരമായ നിരവധി നിമിഷങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് നര്‍മ്മം നിലനിര്‍ത്താന്‍ തിരക്കഥാകൃത്തുകൂടെയായ സംവിധായകന് സാധിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം രണ്ടാം പാതിയുടെ ആവേശം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ

രണ്ട് മണിക്കൂര്‍ മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെങ്കിലും അല്പം കൂടെ ഒന്ന് ഒതുക്കാമായിരുന്നു എന്ന തോന്നല്‍ ചില രംഗങ്ങള്‍ പ്രേക്ഷകരില്‍ ഉളവാക്കുന്നുണ്ട്. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ സ്റ്റൈലിഷായ മികച്ച ഫ്രെയിമുകള്‍ക്ക് പിന്നില്‍ അലക്‌സ് ജെ പുളിക്കലിന്റെ കരങ്ങളാണ്. ഒറ്റമുറി എന്ന ചിത്രത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഭൂരിപക്ഷം വരുന്ന പ്രേക്ഷകരേയും രാഹുല്‍ പരിഗണിച്ചിരിക്കുന്നു. യൂണിവേഴ്‌സല്‍ സിനിമയും ഉര്‍വശി തിയറ്റേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പുറത്ത്

ലോജിക്കുകളെ തിയറ്ററിന് പുറത്ത് നിര്‍ത്തി പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ എത്തുന്ന പ്രേക്ഷകരെ നിരാശരാക്കാത്ത ചിത്രമാണ് ഡാകിനി. രണ്ട് മണിക്കൂര്‍ നിറഞ്ഞാസ്വദിക്കാനുള്ള വക ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹാസ്യത്തില്‍ പൊതിഞ്ഞെടുത്ത ഒരു കൊച്ചു ത്രില്ലര്‍ എന്ന വേണമെങ്കിലും ചിത്രത്തെ വിശേഷിപ്പിക്കാം.

ചുരുക്കം: ലോജിക്കുകളെ തിയ്യേറ്ററിന്‌ പുറത്ത് നിര്‍ത്തി വന്നാല്‍ പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ഡാകിനി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X